»   » മുത്തശ്ശി ഗദ വിജയിക്കും, മുടക്ക് മുതല്‍ തിരിച്ചുപിടിക്കാനുള്ള വഴിയെല്ലാം ഞാന്‍ ചെയ്തിട്ടുണ്ട്

മുത്തശ്ശി ഗദ വിജയിക്കും, മുടക്ക് മുതല്‍ തിരിച്ചുപിടിക്കാനുള്ള വഴിയെല്ലാം ഞാന്‍ ചെയ്തിട്ടുണ്ട്

Posted By:
Subscribe to Filmibeat Malayalam

ഓം ശാന്തി ഓശാന എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ ജൂഡ് ആന്റണി പുതിയ ചിത്രത്തിന്റെ തിരക്കിലാണ്. മുത്തശ്ശി ഗദ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഓം ശാന്തി ഓശാന പോലെ ഒരു ചെറിയ ചിത്രം തന്നെ. എന്നാലിപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ജൂഡിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ പുതിയ ചിത്രത്തെ ബാധിക്കുമോ? അതിന് ജൂഡിന്റെ മറുപടി ഇതാണ്. സിനിമ ഓടുകയോ ഓടാതിരിക്കുകയോ ചെയ്‌തോട്ടെ. പക്ഷേ നിര്‍മ്മാതാവിന്റെ പണം തിരിച്ച് പിടിക്കാനാകുമോ എന്നാണ് ഞാന്‍ ചിന്തിക്കുന്നത്.

മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ജൂഡ് ആന്റണി പുതിയ ചിത്രത്തെ കുറിച്ചുള്ള ആശങ്ക തുറന്ന് പറഞ്ഞത്. തനിക്ക് തുടര്‍ച്ചായായി സിനിമകള്‍ ചെയ്ത് പണം വാരണമെന്നുള്ള ആഗ്രഹമില്ല. എക്കാലത്തും സിനിമയില്‍ ഇങ്ങനെ പിടിച്ച് നില്‍ക്കണമെന്നുമില്ല- ജൂഡ് പറയുന്നു. തുടര്‍ന്ന് കാണൂ...

മുത്തശ്ശി ഗദ വിജയിക്കും, റിലീസിന് മുമ്പ് മുടക്ക് മുതല്‍ തിരിച്ചുപിടിക്കാനുള്ള വഴിയെല്ലാം ഞാന്‍ ചെയ്തിട്ടുണ്ട്

അടുത്ത സിനിമയുടെ റിലീസിന് മുമ്പ് തന്നെ മുടക്ക് മുതല്‍ തിരിച്ച് പിടക്കാനുള്ള വഴികളെല്ലാം ഞാന്‍ കണ്ടുപിടിച്ചിട്ടുണ്ട്. ജൂഡ് ആന്റണി പറയുന്നു.

മുത്തശ്ശി ഗദ വിജയിക്കും, റിലീസിന് മുമ്പ് മുടക്ക് മുതല്‍ തിരിച്ചുപിടിക്കാനുള്ള വഴിയെല്ലാം ഞാന്‍ ചെയ്തിട്ടുണ്ട്

എക്കാലത്തും സിനിമയില്‍ പിടിച്ച് നില്‍ക്കണമെന്നുള്ള ആഗ്രഹമൊന്നും എനിക്കില്ല. സിനിമ ചെയ്ത് കാശുണ്ടാക്കും ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുക്കൊണ്ടാണ് തന്റെ സനിനിമകളില്‍ ഇടവേളകളുണ്ടാകുന്നത്- ജൂഡ് ആന്റണി

മുത്തശ്ശി ഗദ വിജയിക്കും, റിലീസിന് മുമ്പ് മുടക്ക് മുതല്‍ തിരിച്ചുപിടിക്കാനുള്ള വഴിയെല്ലാം ഞാന്‍ ചെയ്തിട്ടുണ്ട്

ജീവിതത്തില്‍ ഏത് പ്രായത്തിലുള്ളവര്‍ക്കും സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാമെന്നും അതിന് പ്രായം ഒരു തടസ്സമല്ലെന്ന സന്ദേശമാണ് ചിത്രം തരുന്നത്. ഓണത്തിനാണ് ചിത്രം റിലീസ് ചെയ്യുക. സിനിമ നല്ലതായിരിക്കും, അതുക്കൊണ്ട് തന്നെ വിജയിക്കുമെന്ന് തനിക്ക് ഉറപ്പുണ്ട്. ജൂഡ് ആന്റണി പറയുന്നു.

മുത്തശ്ശി ഗദ വിജയിക്കും, റിലീസിന് മുമ്പ് മുടക്ക് മുതല്‍ തിരിച്ചുപിടിക്കാനുള്ള വഴിയെല്ലാം ഞാന്‍ ചെയ്തിട്ടുണ്ട്

എന്റെ സിനിമയും എന്റെ അഭിപ്രായവും രണ്ടും രണ്ടാണ്. നല്ല സിനിമയാണെങ്കില്‍ ആര് എതിര്‍ത്താലും ചിത്രം വിജയിക്കും. കാണേണ്ടവര്‍ക്ക് കാണാം. അല്ലാത്തവര്‍ കാണെണ്ട.

മുത്തശ്ശി ഗദ വിജയിക്കും, റിലീസിന് മുമ്പ് മുടക്ക് മുതല്‍ തിരിച്ചുപിടിക്കാനുള്ള വഴിയെല്ലാം ഞാന്‍ ചെയ്തിട്ടുണ്ട്

കേട്ടാല്‍ അറപ്പ് തോന്നുന്ന ചീത്തയാണ് ചിലര്‍ പറയുന്നത്. അങ്ങനെയുള്ളവര്‍ തിരിച്ചും തെറി കേള്‍ക്കാന്‍ ബാധ്യസ്ഥരാണ്-ജൂഡ് പറയുന്നു.

English summary
Director Jude Antony about Oru Muthashi gadha.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam