twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മിനുട്ടുകള്‍ക്ക് പെന്നിന്‍വിലയുളള ഒരു സംവിധായകനാണ് അന്ന് അങ്ങനെ പറഞ്ഞത്, ഹരിഹരനെ കുറിച്ച് കെ മധു

    By Midhun Raj
    |

    ജെ സി ഡാനിയേല്‍ പുരസ്‌കാരം നേടിയ സംവിധായകന്‍ ഹരിഹരനെ അഭിനന്ദിച്ച് കെ മധു. എംടി വാസുദേവന്‍ നായര്‍ ഉള്‍പ്പെട്ട ജൂറിയാണ് കഴിഞ്ഞ ദിവസം ഹരിഹരന് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്. തന്റെ ഗുരുസ്ഥാനീയനായ ഹരിഹരനെ കുറിച്ച് മനസുതുറന്ന് എത്തിയിരിക്കുകയാണ് കെ മധു. സംവിധായകന്റെ വാക്കുകളിലേക്ക്: സ്വന്തമാക്കാതെ മനുഷ്യര്‍ സ്‌നേഹിക്കുന്ന മറ്റൊന്നില്ല; ഗുരുവിനെയല്ലാതെ ! ഗുരുസ്‌നേഹം ഏറെ ദീപ്തമായ ദിനമാണ് ഇന്ന്. ഞാന്‍ ഹരന്‍സാറെന്നു വിളിക്കുന്ന ഗുരുസ്ഥാനീയനായ ഹരിഹരന്‍ സാറിന് ജെ സി ഡാനിയല്‍ പുരസ്‌കാരം ലഭിച്ച വാര്‍ത്ത എന്നെ അത്യധികം ആഹ്ലാദിപ്പിക്കുന്നു.

    hariharan-kmadhu

    ഓര്‍മ്മയുടെ തിരിതെളിയിച്ചാല്‍ ' 79 കാലഘട്ടത്തിലാണ് ഞാന്‍ ഹരന്‍സാറിനെ ആദ്യമായി കണ്ടത്. അത് എന്റെ പ്രിയ ഗുരുനാഥന്‍ കൃഷ്ണന്‍നായര്‍ സാറിനൊപ്പം സംവിധാന സഹായിയായി മദ്രാസിലായിരുന്ന ആ കാലത്ത്. ഹരിഹരന്‍ സാര്‍ ഞങ്ങളുടെ സെറ്റില്‍ എത്തിയാല്‍ സ്വീകരിക്കുക എന്ന ചുമതല എന്നെയാണ് കൃഷ്ണന്‍ നായര്‍ സര്‍ ഏല്‍പ്പിച്ചത്. അന്ന് എന്റെ ഗുരുനാഥന്‍ പറഞ്ഞ വാക്കുകളില്‍ നിന്ന് ഹരന്‍ സാറിനെ ആദ്യം തന്നെ ഞാന്‍ മനസ്സുകൊണ്ട് ബഹുമാനിച്ചിരുന്നു. 'ഹരന്‍ വന്നാല്‍ ഉടനെ അകത്തേക്ക് കൂട്ടി കൊണ്ടുവരണം ; ഷൂട്ട് അകത്ത് നടക്കുന്നു എന്നറിഞ്ഞാല്‍ ഹരന്‍ വരില്ല ' അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇവയായിരുന്നു.

    മഹനീയമായ ആ വ്യക്തിത്വം മനസ്സിലാക്കാന്‍ മറ്റെന്തു വേണം. ഹരിഹരന്‍സാര്‍ എത്തി ; ഞാന്‍ അകത്തേക്ക് കൊണ്ടുപോകുമ്പോള്‍ 'ഷൂട്ട് ആണെങ്കില്‍ കഴിഞ്ഞിട്ട് കയറാം' എന്ന് ഹരന്‍ സാര്‍ പറഞ്ഞു . മിനുട്ടുകള്‍ക്ക് പെന്നിന്‍വിലയുളള ഒരു സംവിധായകനാണ് അന്ന് അങ്ങനെ പറഞ്ഞത്. പക്ഷേ ഈ ദൗത്യം എന്നെ ഏല്‍പ്പിച്ചിരിക്കുകയാണ് എന്ന് പറഞ്ഞ് ഞാന്‍ എന്റെ ഗുരുവിന്റെ അടുത്ത് ഹരന്‍ സാറിനെയെത്തിച്ചു. അവിടെ എനിക്ക് കാണാന്‍ കഴിഞ്ഞത് മറക്കാനാവാത്ത മറ്റൊരു രംഗമായിരുന്നു.

    ഗുരുവിനോട് ശിഷ്യന്‍ കാണിക്കുന്ന ആദരവ് നിറഞ്ഞ സ്‌നേഹവും, ശിഷ്യനോട് ഗുരു കാണിക്കുന്ന കരുതല്‍ നിറഞ്ഞ സ്‌നേഹവുമായിരുന്നു അന്ന് ഞാന്‍ കണ്ടനുഭവിച്ചത്. ഇന്ന് ഇരട്ടിമധുരമാണ് ;എന്റെ ഗുരുനാഥന്‍ കൃഷ്ണന്‍ നായര്‍ സാറിന് ലഭിച്ച അതേ പുരസ്‌കാരം അദ്ദേഹത്തിന്റെ ശിഷ്യനായ ഹരിഹരന്‍ സാറിനും ലഭിച്ചു എന്നതിനാല്‍... കാലം കരുതിവച്ച അംഗീകാരം. തീര്‍ത്തും അര്‍ഹതയ്ക്കുള്ള അംഗീകാരം. ആഹ്ലാദത്തോടെ, ആനന്ദത്തോടെ, അഭിനന്ദനങ്ങള്‍ ഹരന്‍ സാര്‍.

    Read more about: hariharan k madhu
    English summary
    director k madhu congratulated hariharan for winning jc daniel award
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X