»   » സംവിധായകന്‍ കമല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും

സംവിധായകന്‍ കമല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും

Posted By:
Subscribe to Filmibeat Malayalam

സംവിധായകന്‍ കമലിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാനാക്കും. ഇതു സംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ച പുറത്തുവിടും. ലെനിന്‍ രാജേന്ദ്രനെ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ചെയര്‍മാനാക്കാനും തീരുമാനമായി.

ഫെഫ്കയുടെ ചെയര്‍മാന്‍ കൂടിയായിരുന്നു കമല്‍. അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഫെഫ്കയുടെ പൂര്‍ണ പിന്തുണയും കമലിനുണ്ടായിരുന്നു. നിലവില്‍ സംവിധായകന്‍ രാജീവ് നാഥാണ് അക്കാദമി ചെയര്‍മാന്‍.

kamal-01

സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെ ചലച്ചിത്ര ക്ഷേമ ബോര്‍ഡ് ചെയര്‍മാനാക്കാനും തീരുമാനമായി. കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ പ്രിയദര്‍ശനായിരുന്നു അക്കാദമി ചെയര്‍മാന്‍. പ്രിയദര്‍ശന്‍ രാജി വച്ചതിന് ശേഷമാണ് രാജീവ് നാഥ് ചെയര്‍മാനാകുന്നത്.

English summary
Director Kamal to be chairman of kerala film academy.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X