»   » മുസ്ലീം ആയതിനാല്‍ വേട്ടയാടുന്നു, സംഘ്പരിവാറിനെതിരെ ആഞ്ഞടിച്ച് കമല്‍

മുസ്ലീം ആയതിനാല്‍ വേട്ടയാടുന്നു, സംഘ്പരിവാറിനെതിരെ ആഞ്ഞടിച്ച് കമല്‍

Posted By:
Subscribe to Filmibeat Malayalam

കോഴിക്കോട്: സംഘ്പരിവാറിവാനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ കമല്‍. മുസ്ലീം ആയതിനാലാണ് സംഘ്പരിവാര്‍ തന്നെ വേട്ടയാടുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഉത്തരേന്ത്യയില്‍ മാത്രം കണ്ടിരുന്ന അസഹിഷ്ണുതയാണ് കേരളത്തിലും ശക്തമായി വേരൂന്നുന്നത്. ഇത് ആശങ്കയുണ്ടാക്കുന്ന അവസ്ഥയാണുള്ളത്. സംഘപരിവാര്‍ ശ്രമം ദേശീയതയും ദേശസ്‌നേഹവും തങ്ങള്‍ക്ക് മാത്രമായി ഒതുക്കാനാണെന്നും കമല്‍ കുറ്റപ്പെടുത്തി.

എം.ടി.വാസുദേവന്‍ നായരെ പിന്തുണച്ച് സാംസ്‌കാരിക പ്രവര്‍ത്തകര്‍ കോഴിക്കോട്ട് സംഘടിപ്പിച്ച പ്രതിരോധകൂട്ടായ്മയിലാണ് കമലിന്റെ വിമര്‍ശനം. എം.ടി വാസുദേവന്‍ നായരോടുള്ള സംഘപരിവാറിന്റെ വിദ്വേഷത്തിന് പിന്നില്‍ 'നിര്‍മാല്യം' സിനിമ ചിത്രീകരിച്ചതാണ്. ഇന്നാണെങ്കില്‍ എം.ടിയ്ക്ക് നിര്‍മാല്യം എടുക്കാന്‍ കഴിയുമായിരുന്നില്ല. എം.ടിയെ അധിക്ഷേപിച്ചതില്‍ പ്രതിഷേധിക്കാന്‍ ഇങ്ങനെ ഒത്തുകൂടേണ്ടി വന്നത് തന്നെ ദൗര്‍ഭാഗ്യകരമാണെന്നും കമല്‍ കൂട്ടിച്ചര്‍ത്തു.

kamal-8

എം.ടി.ക്കെതിരായ ഭീഷണി കേരളത്തിന് തന്നെ നാണക്കേടാണ്. തിരൂര്‍ തുഞ്ചന്‍പറമ്പ് ഹൈന്ദവവത്കരിക്കാന്‍ കഴിയാത്തതാണ് അവരുടെ ദു:ഖത്തിന് കാരണം. നോട്ടു നിരോധനത്തിനെതിരായ എംടിയുടെ പരാമര്‍ശം അസഹിഷ്ണുതയുണ്ടാക്കുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നോട്ടനിരോധനം കൊണ്ട് മോദി ലക്ഷ്യമിടുന്നത് സാമ്പത്തിക പരിഷ്‌കാരമോ കള്ളപ്പണം ഇല്ലാതാക്കലോ കള്ളനോട്ട് പിടിക്കലോ അല്ല, ഒരു ജനതയെ തന്റെ വരുതിയിലാക്കുക എന്ന ഫാസിസ്റ്റ് അജണ്ടയാണ് ഇതിന് പിന്നില്‍. എം.ടിയെ പോലുള്ള ദീര്‍ഘദര്‍ശികളായ എഴുത്തുകാര്‍ അതിനെയാണ് തിരിച്ചറിഞ്ഞ് പ്രതികരിച്ചത്.

സുരേഷ് ഗോപിക്കും പ്രധാനമന്ത്രിക്കുമെതിരെ സംസാരിച്ചു എന്നതിന്റെ പേരില്‍ തിരഞ്ഞെടുപ്പ് സമയത്തും എന്റെ വീട്ടുപടിക്കല്‍ സത്യാഗ്രഹമിരിന്നിട്ടുണ്ട്. താന്‍ രാജ്യദ്രോഹിയാണെന്നും ഈ ദേശം വിട്ടുപോവണമെന്നും ബോര്‍ഡ് വച്ചിരുന്നു. പ്രധാനമന്ത്രിക്കെതിരെ സംസാരിക്കുമ്പോള്‍ അസഹിഷ്ണുത പ്രകടിപ്പിക്കുകയാണ്. പ്രധാനമന്ത്രി നമ്മുടെ വോട്ട് നേടി അധികാരത്തിലെത്തിയ ആള്‍ മാത്രമാണെന്നും കമല്‍ പറഞ്ഞു.

English summary
Director kamal says Nirmalyam is the reason for Sangh Parivar's hatred towards M T Vasudevan Nair

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam