»   » ''അഞ്ചു മിനിട്ട് താമസിച്ചു പോയാല്‍ ക്ഷമ പറയുന്ന നടനായിരുന്നു ,കണ്ട് പഠിക്കണം''

''അഞ്ചു മിനിട്ട് താമസിച്ചു പോയാല്‍ ക്ഷമ പറയുന്ന നടനായിരുന്നു ,കണ്ട് പഠിക്കണം''

By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് താരങ്ങള്‍ക്കു മാത്രമല്ല മലയാള ചിത്രങ്ങളില്‍ അഭിനയിച്ചതിലൂടെ മലയാള ചലച്ചിത്ര രംഗത്തും പരിചിതനാണ് അന്തരിച്ച പ്രശസ്ത നടന്‍ ഓംപുരി.

നടനെ കുറച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് സംവിധായകന്‍ കണ്ണന്‍ താമരക്കുളം. ഇദ്ദേഹം സംവിധാനം ചെയ്ത ആടു പുലിയാട്ടം എന്ന ചിത്രത്തില്‍ ഓം പുരി പ്രധാനപ്പെട്ട ഒരു വേഷം ചെയ്തിരുന്നു..

ജീവിതത്തില്‍ കൃത്യനിഷ്ഠത പാലിച്ച നടന്‍

ജീവിതത്തില്‍ എല്ലാ കാര്യത്തിലും കൃത്യ നിഷ്ഠത പാലിച്ച നടനാണ് ഓം പുരി. ഷൂട്ടിങിന് കൃത്യ സമയത്ത് എത്തും. അഞ്ചു മിനിട്ട് താമസിച്ചു പോയാലും നടന്‍ ക്ഷമ പറയുമായിരുന്നെന്ന് സംവിധായകന്‍ ഓര്‍ക്കുന്നു.

ബോളിവുഡിലെ വലിയ നടനാണെന്ന് ജാഡയില്ല

ബോളിവുഡിലെ പ്രശസ്ത നടനാണെന്ന യാതൊരു ജാഡയുമില്ലാതെയാണ് അദ്ദേഹം സെറ്റില്‍ എല്ലാവരോടും പെരുമാറിയിരുന്നത്.

തന്നെ കാണാനായി മുറിയിലെത്തി

ഷൂട്ടിങ് തുടങ്ങി നാലു ദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹം തന്നെ കാണാനായി മുറിയിലെത്തിയിരുന്നു. ചിത്രീകരണത്തിലെ വല്ല അസൗകര്യത്തെയും കുറിച്ചു പറയാനായിരിക്കും മുറിയിലെത്തിയതെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ചിത്രീകരണം തുടങ്ങി ഇത്രയും ദിവസങ്ങളായിട്ടും സംവിധായകനെ ശരിക്കൊന്നു കണ്ടില്ലല്ലോ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്

ഓം പുരിയെ പോലെയൊരാളെ മനസ്സില്‍ കണ്ടു

ഓം പുരിയെ പോലെ ഒരാളെ മനസ്സില്‍ കണ്ടാണ് ആടുപുലിയാട്ടത്തിലെ യോഗേന്ദ്രമുനിയെന്ന കഥാപാത്ര സൃഷ്ടിയെന്ന് സംവിധായകന്‍ പറയുന്നു. പിന്നീട് നിര്‍മ്മാതാവിനൊപ്പം പോയി അദ്ദേഹത്തിന്റെ ഡേറ്റ് ഉറപ്പിക്കുകയായിരുന്നു

മാതൃകയാക്കാവുന്ന വ്യക്തിത്വം

ഓംപുരിയുടേത് മറ്റുളളവര്‍ കണ്ടു പഠിക്കേണ്ട വ്യക്തിത്വമാണെന്നും അദ്ദേഹവുമായി ഇനിയും ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന ആഗ്രഹം നടന്നില്ലെന്നും കണ്ണന്‍ പറയുന്നു.

English summary
director kannan thamarakkulam remembering ompuri
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam