»   » മമ്മൂട്ടി എന്നിലെ സംവിധായകനെ കൊന്നു:കെജി ജോര്‍ജ്ജ്

മമ്മൂട്ടി എന്നിലെ സംവിധായകനെ കൊന്നു:കെജി ജോര്‍ജ്ജ്

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയെ വിമര്‍ശിച്ചുകൊണ്ട് പ്രമുഖ ചലച്ചിത്രസംവിധായകന്‍ കെജി ജോര്‍ജ്ജ്. താന്‍ സിനിമയിലേയ്ക്ക് കൊണ്ടുവന്ന മമ്മൂട്ടിതന്നെയാണ് തന്നിലെ സംവിധായകനെ കൊന്നതെന്നാണ് ജോര്‍ജ്ജ് പറയുന്നത്. അത്തരത്തിലൊരു അനുഭവമുണ്ടായതുകൊണ്ടാണ് ഇലവങ്കോട്‌ദേശത്തിന് ശേഷം ചിത്രങ്ങളൊന്നും സംവിധാനം ചെയ്യാതിരുന്നതെന്നും ജോര്‍ജ്ജ് വെളിപ്പെടുത്തി.

മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ജോര്‍ജ്ജ് സൂപ്പര്‍താരമായപ്പോള്‍ മമ്മൂട്ടിയ്ക്കുണ്ടായ മാറ്റങ്ങളെക്കുറിച്ച് പറഞ്ഞത്. മോഹന്‍ലാലുമായി ചേര്‍ന്ന് സിനിമയെടുക്കാന്‍ കഴിയാതിരുന്നത് എന്നും വലിയ ദുഖമാണെന്നും ജോര്‍ജ്ജ് പറഞ്ഞു.

KG George

കാമമോഹിതമെന്നൊരു സിനിമ മോഹന്‍ലാലിനെവച്ച് പ്ലാന്‍ ചെയ്തിരുന്നു. പക്ഷേ നടന്നില്ല, അത് യാഥാര്‍ത്ഥ്യമായിരുന്നുവെങ്കില്‍ മികച്ചൊരു സിനിമയാകുമായിരുന്നു. ഇലവങ്കോട് ദേശത്തില്‍ അഭിനയിക്കാന്‍ വന്ന മമ്മൂട്ടി ഏറെ മാറിപ്പോയിരുന്നു. പണ്ട് മേളയില്‍ അഭിനയിക്കാന്‍ വന്ന മമ്മൂട്ടി ആയിരുന്നില്ല അത്. എനിക്കാവശ്യം ഒരു സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ ആവശ്യപ്പെടുന്നത് തരുന്ന ഒരു നടനെ ആയിരുന്നു. ഇലവങ്കോട് ദേശത്തില്‍ അങ്ങനെ സംഭവിച്ചില്ല. സിനിമയുടെ വഴികള്‍ മാറിപ്പോയിരുന്നു. ഇനി സിനിമയെടുക്കില്ല എന്ന് അതോടുകൂടി തീരുമാനിക്കുകയും ചെയ്തു- ജോര്‍ജ്ജ് പറയുന്നു.

അഭിമുഖത്തില്‍ ന്യൂജനറേഷന്‍ സിനിമകളെ ജോര്‍ജ്ജ് വിമര്‍ശിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ന്യൂജനറേഷന്‍ സിനിമകള്‍ വെറും കുമിളകളാണ്. ഞാനും മറ്റുള്ളവരും എടുത്ത നവസിനിമയുമായി അതിനെ താരതമ്യം ചെയ്യാന്‍ പാടില്ല- അദ്ദേഹം പറഞ്ഞു.

English summary
Director KG George said that Mammooty had killed the director in him and the superstar changed a lot.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam