twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലെനിന്‍ രാജേന്ദ്രന്‍ ഇനിയില്ല എന്ന് പറയുമ്പോള്‍ മലയാളത്തിന് നഷ്ടപ്പെടുന്നത്....

    |

    സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ ഇനിയില്ല... ലെനിനൊപ്പം മലയാള സിനിമയ്ക്ക് നഷ്ടപ്പെടുന്നത് സിനിമയെ എന്നും ഒരുമികച്ച കലാരൂപമായി കണ്ട, 'നല്ല സിനിമകളുടെ' സംവിധായകനെയാണ്. സിനിമയില്‍ നിന്ന് ഒരു ലാഭവും ഇച്ഛിക്കാതെ, സിനിമയെ സ്‌നേഹിച്ച സംവിധായകനാണ് ലെനിന്‍ എന്ന് ഒരു സംശയവും കൂടാതെ പറയാം.

    ഒരിക്കലും മാര്‍ക്കറ്റിങിന്റെ പുറകെയോ സൂപ്പര്‍താരങ്ങളുടെ പുറകെയോ ലെനിന്‍ പോയിട്ടില്ല. മികച്ച സിനിമകള്‍ ഉണ്ടാക്കണം എന്ന ഉറ്റ നിബന്ധനമാത്രമേ ലെനിന് ഉണ്ടായിരുന്നുള്ളൂ. തന്റെ സാമൂഹിക - രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ എന്നും സിനിമയിലൂടെ വിളിച്ചു പറയാനും ലെനിന്‍ ശ്രമിച്ചിട്ടുണ്ട്.

    Lenin Rajendran

    പി എ ബക്കറിന്റെ സഹ സംവിധായകനായി സിനിമയില്‍ എത്തിയ ലെനിന്‍ 198 2 ല്‍ വേനല്‍ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സ്വതന്ത്ര സവിധായകനായത്. പിന്നീട് വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിലും അവയെല്ലാം തന്നെ കലാപരമായി മികച്ചതാണ്.

    ചില്ല്, പ്രേം നസീറിനെ കാണ്മാനില്ല, മീനമാസത്തിലെ സൂര്യന്‍, സ്വാതി തിരുന്നാള്‍, പുരാവൃത്തം വചനം, ദൈവത്തിന്റെ വികൃതികള്‍, കുലം, മഴ, അന്യര്‍, രാത്രിമഴ, മകരമഞ്ഞ്, ഇടവപ്പാതി എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. അഞ്ച് തവണ സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട് ലെനിന്‍.

    പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കമ്യൂണിസ്റ്റ് ആശയങ്ങളില്‍ അടിയുറച്ച് വിശ്വസിച്ച ഒരു പാര്‍ട്ടി അനുഭാവി കൂടെയാണ ്‌ലെനിന്‍ രാജേന്ദ്രന്‍. 1985 ല്‍ റിലീസ് ചെയ്ത മീനമാസത്തിലെ സൂര്യന്‍ എന്ന ചിത്രത്തില്‍ തന്റെ കമ്യൂണിസ്റ്റ് കാഴ്ചപ്പാടുകള്‍ ലെനിന്‍ പറഞ്ഞുവച്ചിട്ടുണ്ട്.

    ജനുവരി 14 ന് 8.45 ഓടെയാണ് ലെനിന്റെ മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്. കരള്‍ മാറ്റല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സയിലായിരുന്നു. ചെന്നൈയിലെ അപ്പോളോ ഹോസ്പിറ്റലില്‍ വച്ചാണ് അന്ത്യം. 67 വയസ്സായിരുന്നു.

    English summary
    Malayalam director Lenin Rajendran passes away
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X