For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലെനിൻ രാജേന്ദ്രൻ ബാക്കിയാക്കിയത് പാട്ടുകളുടെ മഴക്കാലത്തെ!! ആ മനോഹരമായ ഗാനങ്ങൾ വന്നത് ഇങ്ങനെ.. കാണൂ

  |

  സിനിമയിൽ വിട്ട് വീഴ്ച കാണിക്കാത്ത ഒരു സംവിധായകനായിരുന്നു ലെനിൻ രാജേന്ദ്രൻ. കല മൂല്യമൂല്യമുളള സിനിമകൾ അതിന്റെ എല്ലാ മൂല്യങ്ങളോട് കൂടി പ്രേക്ഷകരിൽ എത്തിക്കാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. ഇതു തന്നെയാണ് ലെനിൽ രാജേന്ദ്രനെ ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാക്കുന്നത്. കാലങ്ങൾ എത്ര മാറിയാലും മികച്ച സിനിമകൾ എല്ലാക്കാലത്തും അംഗീകരിക്കപ്പെടുക തന്നെ ചെയ്യും. ലെനിൽ രജേന്ദ്രൻ ചിത്രങ്ങൾ ഇതിന് മികച്ച ഉദാഹരണമാണ്.

  lenin rajendarn

  കൊച്ചുണ്ണി തൊട്ട് ഞാൻ പറയുന്നതാ... അതെങ്ങനെയാ കേൾക്കില്ലല്ലോ!! നിവിനെ ട്രോളി ചങ്ക് ചങ്ങാതി, കാണൂ

  ലെനിന്‌ രാജേന്ദ്രൻ ചിത്രങ്ങളിലെ കഥകൾ പോലെ തന്നെയാണ് സംഗീതവും . പ്രേക്ഷകരുടെ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കും. ഹൃദയത്തിൽ അഴത്തിൽ ഇറങ്ങി ചെല്ലാനും മനസ്സിനെ പിടിച്ചു കുലുക്കാനുമുളള കഴിവ് ഈ ഗാനങ്ങൾക്ക് ഉണ്ടാകാറുണ്ട്. ചില്ലിനെ പോക്കുവെയിൽ, ഒരുവട്ടം കൂടിയെൻ, മഴയിലെ ഗാനങ്ങൾ ഇവയെല്ലാം ഇന്നും പ്രേക്ഷകരുടെ ചുണ്ടുകളിൽ ഇടം പിടിക്കുന്നുണ്ട്.. ഈ പാട്ടുകൾ വന്ന വഴികൾ എങ്ങനെയാണെന്ന് അറിയാമോ.... ലെനിന്റെ പ്രിയപ്പെട്ട പാട്ടുകളിലൂടെ ഒന്ന് സഞ്ചരിക്കാം...

  14 മണിക്കൂറത്തെ തയ്യാറെടുപ്പ്!! മാധവൻ നമ്പി നാരായണനായതിങ്ങനെ.. കാണൂ

  പോക്കുവെയിൽ പൊന്നൊരുക്കി

  പോക്കുവെയിൽ പൊന്നൊരുക്കി

  1982 ൽ വേണു നാഗവള്ളി, സുഹാസിനി എന്നിർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു ചില്ല്. മികച്ച പ്രേക്ഷ നിരൂപക ശ്രദ്ധ നേടിയ ചിത്രമായിരുന്നു അത്. അതിലെ പോക്കു വെയിൽ പൊന്നൊരുക്കി പുഴയിൽ വീണു .. എന്ന് തുടങ്ങുന്ന ഗാനത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഇന്നും എവർഗ്രീൻ ഹിറ്റുഗാനങ്ങളുടെ പട്ടിയിൽ ഈ പാട്ട് ഇടം പിടിക്കുന്നുണ്ട്.

   ലെനിന്റെ പ്രിയപ്പെട്ട പാട്ട്

  ലെനിന്റെ പ്രിയപ്പെട്ട പാട്ട്

  സംവിധായകന്റെ പ്രിയപ്പെട്ട പാട്ടുകളഇലെ ഒന്നാണ് ചില്ലിലെ പോക്കുവെയില്‍ പൊന്നുരുക്കി. അത് ലെനിൽ തന്നെ പറഞ്ഞിട്ടുമുണ്ട്. വിടാതെ പിന്തുടരുന്ന വരികളും സംഗീതവുമാണ് ഈ പാട്ടിലുള്ളത്. ആ ഗാനത്തിന്റെ റെക്കോർഡിംഗ് അനുഭവത്തെ കുറിച്ചും അദ്ദേഹം പല തവണ പങ്കുവെച്ചിട്ടുണ്ട്.

  പാട്ടിന്റെ സൗന്ദര്യം

  പാട്ടിന്റെ സൗന്ദര്യം

  മറക്കാനാവാത്ത റെക്കോഡിംഗ് അനുഭവമായിരുന്നു ഈ ഗാനത്തിന്റേത്. പാട്ടിന്റെ മനോഹരമായ വരികളൊടൊപ്പം ബേസ് ഗിറ്റാറിൽ ബസന്ത് സൃഷ്ടിച്ച ശബ്ദ വൈവിധ്യം കൂടി ചേർന്നതാണ് ആ പാട്ടിന്റെ സൗന്ദര്യം.സിത്താര്‍, സാരംഗി, ദില്‍റുബ, സന്തൂര്‍ തുടങ്ങിയ ഉപകരണങ്ങള്‍ സുലഭമായി ഗാനങ്ങളുടെ പിന്നണിയില്‍ ഉപയോഗിച്ചിരുന്നു. സംഗീത സംവിധയകൻ എംബിഎസ്സിന്റെ എല്ലാ കഴിവുകൾ പൂർണ്ണമായും പ്രയോജനപ്പെടുത്തി ചിട്ടപ്പെടുത്തിയെടുത്ത പാട്ടായിരുന്നു.

  ഒരു വട്ടം കൂടിയാ വിദ്യാലയത്തിരുമുറ്റത്തെത്തുവാന്‍ മോഹം.

  ഒരു വട്ടം കൂടിയാ വിദ്യാലയത്തിരുമുറ്റത്തെത്തുവാന്‍ മോഹം.

  ഇന്നു ജനങ്ങൾ സജീവമായി മൂളി നടക്കുന്ന ഒരു ഗാനമാണിത്. ഒഎൻവി കുറുപ്പിന്റെ അതിമനോഹരമായ കവിത ആ ചിത്രത്തിൽ എത്തിയപ്പോൾ ഇരട്ടി മധുവരമാണ് പ്രേക്ഷകരുടെ കാതുകളിൽ സൃഷ്ടിക്കാനായത്. മാമ്പഴം എന്ന പുസ്തകത്തിൽ നിന്നാണ് ഈ ഗാനം കിട്ടുന്നത്. ഉടൻ തന്നെ തിരുവനന്തപുരത്ത് പോയി ഒഎൻവിയെ കണ്ട് അനുവാദം വാങ്ങുകയായിരുന്നു. എന്നാൽ അദ്ദേഹം വരികൾ ഇടയ്ക്ക് മാറ്റണം എന്നുള്ള നിർദ്ദേശം മാത്രമായിരുന്നു മുന്നോട്ട് വെച്ചത്. അന്ന് അവിടെ വെച്ച് പിറന്ന ഗാനമായിരുന്നു ഒരു തലമുറയുടെ ഹൃദയം കീഴടക്കിയത്.

  മഴ

  മഴ

  ബിജു മേനോൻ സംയുക്ത വർമ്മ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 200ദ ൽ ലെനിവ്‍ ഒരുക്കിയ ചിത്രമായിരുന്നു മഴ. പ്രേക്ഷ വനിരൂപക ശ്രദ്ധ നേടിയെടുക്കാൻ ഈ ചിത്രത്തിന് കഴിഞ്ഞിരുന്നു. ചിത്രത്തില് ഗാനങ്ങൾ മികച്ച ശ്രദ്ധ നേടിയെടുക്കാൻ കഴിഞ്ഞിരുന്നു. കഥയുടെ സന്ദർഭത്തിന് അനിയോജ്യമായ ഗാനങ്ങൾ സിനിമയുടെ സൗന്ദര്യം വീണ്ടും വർധിപ്പിച്ചും. ഇന്നും പ്രേക്ഷരുടെ ചുണ്ടുകളിൽ എത്തുന്ന പാട്ടുകളാൺണ് മഴയിലെ എല്ലാ ഗാനങ്ങളും .

  മകര മഞ്ഞ്, ഇടവപ്പാതി, രാത്രി മഴ

  മകര മഞ്ഞ്, ഇടവപ്പാതി, രാത്രി മഴ

  പാട്ടിനും കഥയക്കും തുല്യ പ്രധാന്യം കൊടുക്കുന്ന സംവിധായകനാണ് ലെനിൻ രാജേന്ദ്രൻ. സിനിമയുടെ പേരുകൾ പേലും പേ്രേക്ഷക മനസ്സുകളിൽ മഴയുടേയും കുളിർമ്മയുടേയും സ്വാധീനം സൃഷ്ടിക്കുന്നു. ലെനിൻ രാജേന്ദ്രന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇടപ്പാതി. ഉത്തര ഉണ്ണിയായിരുന്നു പ്രധാന കഥാപാത്തെ അവതരിപ്പിച്ചത്. മികച്ച സംഗീത സംവിധായകനുളള അവാർഡ് രമേഷ് നാരായണന് ഈ ചിത്രത്തിലൂടെ ലഭിച്ചിരുന്നു. മധുശ്രീ നാരായണന് ഈ ചിത്രത്തിലൂടെ മികച്ച പിന്നണി ഗായികയ്ക്കുള്ള അവാർ‌ഡും ലഭിച്ചിരുന്നു.

   മകര മഞ്ഞ്

  മകര മഞ്ഞ്

  കാർത്തിക നായർ സന്തോഷ് ശിവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മകര മഞ്ഞ് പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രമായിരുന്നു. ചിത്രത്തിനുപരി ഇതിലെ പാട്ടുകൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകളായിരുന്നു. എട്ടു പാട്ടുകളായിരുന്നു ആകെ ചിത്രത്തിവുണ്ടായിരുന്നത്. ഇവയെല്ലാത്തിനു തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

  English summary
  director lenin rajendran famousovie songs
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X