»   » തിരക്കഥയാണ് സൂപ്പര്‍ സ്റ്റാര്‍;ചില തമ്പുരാന്‍മാര്‍ക്ക് 'ന്യൂജനറേഷ'നെ പിടിക്കുന്നില്ലെന്ന് എംഎ നിഷാദ്

തിരക്കഥയാണ് സൂപ്പര്‍ സ്റ്റാര്‍;ചില തമ്പുരാന്‍മാര്‍ക്ക് 'ന്യൂജനറേഷ'നെ പിടിക്കുന്നില്ലെന്ന് എംഎ നിഷാദ്

Posted By: Vishnu
Subscribe to Filmibeat Malayalam

മലയാളസിനിമയിലെ താര രാജക്കാന്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ എംഎ നിഷാദ്. മലയാള സിനിമയില്‍ വലിയ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഒരു സംഘം ചെറുപ്പക്കാര്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുമ്പോള്‍ മലയാള സിനിമയിലെ തമ്പുരാന്‍മാര്‍ അവരെ മാറ്റി നിര്‍ത്തുകയാണ്. സൂപ്പര്‍ താരങ്ങള്‍ക്ക് ന്യൂജനറേഷനെ പിടിക്കാത്തത് ഇന്‍സെക്യൂരിറ്റി ഫീലിംഗ്‌സ് കൊണ്ടാണ്. അത് താരങ്ങളുടെ കുഴപ്പമാണെന്നും എംഎ നിഷാദ് ഫേസ് ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിക്കുന്നു.

സിനിമ കൂട്ടായ്മയുടെ വിജയമാണ്, ആത്യന്തികമായി സംവിധായകന്റെ കലയും...സിനിമയ്ക്ക് ഏറ്റവും ആവശ്യം താരങ്ങളല്ല, നല്ല കഥയാണ്..കഥയും, അതിലെ കഥാപാത്രവുമാണ് ഒരാളെ താരമാക്കുന്നത്...തിരക്കഥയാണ് സൂപ്പര്‍ സ്റ്റാര്‍...ഒരു നല്ല കഥ കിട്ടുക എന്നുളളത് തന്നെയാണ് ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കാര്യമെന്നും നിഷാദ് പറയുന്നു.

ma-nishad

സിനിമ മാറിക്കാണ്ടിരിക്കുകയാണ്, കാലാനുസൃതമായ മാറ്റം കണ്ടില്ല എന്ന് നടിക്കുന്നത് ശരിയല്ല. പുതിയ ആശയങ്ങള്‍, കാഴ്ച്ചപ്പാടുകള്‍,ഒരു സംഘം ചെറുപ്പക്കാര്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഈ രംഗത്ത് കൊണ്ടു വന്നൂ. എന്നാല്‍ അവര്‍ക്ക് നേരെ നെറ്റി ചുളിച്ച് ന്യൂജനറേഷനെന്ന് പറഞ്ഞ് അവഗണിക്കുകയാണ് സൂപ്പര്‍താരങ്ങള്‍ ചെയ്യുന്നതെന്ന് സംവിധായകന്‍ കുറ്റപ്പെടുത്തുന്നു.

പകല്‍, വൈരം, നഗരം എന്നിങ്ങനെ സാമൂഹികപ്രതിബന്ധതയുള്ള ഒരുപിടി ചിത്രങ്ങളുടെ സംവിധായകനാണ് എംഎ നിഷാദ്. നിരവധി ചിത്രങ്ങളില്‍ അഭിനേതാവായുമെത്തിയിട്ടുണ്ട്. തലയില്‍ തട്ടമിടാതെ ഭാര്യക്കൊപ്പമുള്ള ചിത്രമിട്ടതിന് നടന്‍ ആസിഫലിയെ മതമൗലിക വാദികള്‍ ആക്രമിച്ചപ്പോള്‍ ആദ്യം പ്രതിരോധവുമായെത്തിയത് നിഷാദാണ്. സൂപ്പര്‍ താരങ്ങള്‍ക്കെതിരെ നേരത്തെയും സംവിധായകന്‍ രംഗത്ത് വന്നിട്ടുണ്ട്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം oim@oneindia.co.in

English summary
Director MA Nishad's Facebook against Super stars

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam