»   » സംവിധായകന്‍ എം മോഹന്‍ ഈ പെണ്‍കുട്ടിയെ തിരയുന്നു, അറിയാവുന്നവരുണ്ടോ.... എന്താണ് കാര്യം?

സംവിധായകന്‍ എം മോഹന്‍ ഈ പെണ്‍കുട്ടിയെ തിരയുന്നു, അറിയാവുന്നവരുണ്ടോ.... എന്താണ് കാര്യം?

By: Rohini
Subscribe to Filmibeat Malayalam

സോഷ്യല്‍ മീഡിയ ഒറ്റ ദിവസം കൊണ്ട് പലരുടെയും ജീവിതം മാറ്റി മറിച്ചിട്ടുണ്ട്. അത് നല്ലതിനായാലും ചീത്തയായാലും. ഫേസ്ബുക്കില്‍ വൈറലായ ചില വീഡിയോയുടെ പേരില്‍ പിന്നണി ഗായകരായവരും ഡാന്‍സറായവരും അഭിനേതാക്കളായവരുമുണ്ട്.

അങ്ങനെ ഒരു ഭാഗ്യം ഇതാ മറ്റൊരു പെണ്‍കുട്ടിയ്ക്ക് കൂടെ കിട്ടാന്‍ പോകുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു ഡബ്ബ്മാഷ് വീഡിയോയിലെ പെണ്‍കുട്ടിയെ തിരഞ്ഞ് സംവിധായകന്‍ മോഹന്‍.

m-mohan

ചതിക്കാത്ത ചന്തg എന്ന ചിത്രത്തില്‍ സലിം കുമാര്‍ പറയുന്ന ഒരു ഡയലോഗിനാണ് ഈ പെണ്‍കുട്ടി ഡബ്ബ്മാഷ് നല്‍കിയിരിയ്ക്കുന്നത്. ഈ കലാകാരിയെ ഞങ്ങള്‍ അന്വേഷിക്കുന്നു എന്ന കറിപ്പോടെ മോഹന്‍ ഡബ്ബ്മാഷ് വീഡിയോ തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തു.

മോഹന്‍ അന്വേഷിക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്താന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ മുന്നിട്ടിറങ്ങിയിട്ടുണ്ട്. നൂറിലധികം ഷെയറുകള്‍ ഇപ്പോള്‍ തന്നെ വീഡിയോയ്ക്ക് കിട്ടിക്കഴിഞ്ഞു. ഒരു പെണ്‍കുട്ടി കൂടെ രക്ഷപ്പെടുന്നു എന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റ്.

മമ്മൂട്ടി, ശ്രീനിവാസന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കഥ പറയുമ്പോള്‍ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് മോഹന്‍ സിനിമാ രംഗത്ത് എത്തുന്നത്. തുടര്‍ന്ന് മാണിക്യക്കല്ല്, 916, മൈ ഗോഡ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

English summary
Director M Mohanan Searching For This Dubsmash Talent Girl
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam