For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദാസേട്ടന്‌റെ നിലപാടുകളോട് നമ്മളില്‍ ചിലര്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടാകാം,പക്ഷെ...,എംഎ നിഷാദിന്റെ കുറിപ്പ്

  |

  എണ്‍പതിയൊന്നാം പിറന്നാള്‍ ആഘോഷിക്കുന്ന ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സംവിധായകന്‍ എം നിഷാദിന്‌റെ കുറിപ്പ്. തന്‌റെ സുഹൃത്തുകൂടിയായ അദ്ദേഹത്തിന്‌റെ ഗാനങ്ങളില്‍ എറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങള്‍ പങ്കുവെച്ചാണ് സംവിധായകന്‌റെ ആശംസാ കുറിപ്പ് വന്നത്. എംഎ നിഷാദിന്‌റെ വാക്കുകളിലേക്ക്: ‌എൺപത്തിയൊന്നിന്റെ നിറവിൽ ഗാന ഗന്ധർവ്വൻ...യേശുദാസ്...ഈ ഗന്ധർവ്വ ശബ്ദം മലയാളിയുടെ സ്വകാര്യ അഹങ്കാരം. എത്രയെത്ര വൈവിധ്യമാർന്ന ഗാനങ്ങൾ ആ ശബ്ദ താള ലയങ്ങളിലൂടെ, ലോകത്തുളള എല്ലാ സംഗീത പ്രേമികൾക്കും, ശ്രവണ,സുന്ദര വിരുന്നൊരുക്കി. ഇന്നും തുടരുന്നു ആ സംഗീത തപസ്യ.

  ദാസേട്ടന്റെ നിലപാടുകളോട്, നമ്മളിൽ ചിലർക്ക് അഭിപ്രായ വ്യത്യാസമുണ്ടാകാം. പക്ഷെ അദ്ദേഹത്തിലെ സംഗീതം നാം എല്ലാവർക്കും ഒരു ലഹരി തന്നെയാണ്. എനിക്കും അങ്ങനെ തന്നെ. ചെറുപ്പം മുതൽ കേൾക്കുന്ന ആ നാദ വിസ്മയം. നമ്മുടെ ഭക്തിയിൽ, നമ്മുടെ ദുഖത്തിൽ, സന്തോഷത്തിൽ, വിരഹത്തിൽ, പ്രണയത്തിൽ അങ്ങനെയങ്ങനെ, ആ ശബ്ദം, നമ്മുടെ ജീവിതചര്യയായി മാറി.

  ശബരിമലയിൽ ശ്രീ അയ്യപ്പനെ പാടിയുറക്കുന്ന, ഹരിവരാസനം, ഏതൊരു ഭക്തന്റെയും മനസ്സിൽ ഭക്തിയുടെ, അനുർവചനീയമായ ആനന്ദം പകരുന്നത് ദാസേട്ടന്റെ അനുഗ്രഹീതമായ സ്വരമാധുരി ഒന്ന് കൊണ്ടു മാത്രമാണ്. ക്രിസ്തീയ ഭക്തി ഗാനമായ യഹൂദിയായുടെ എന്നാരംഭിക്കുന്ന ഗാനം ഇന്നും ജന ഹൃദയങ്ങളിൽ ഒളിമങ്ങാതെ നിൽക്കുന്നു എല്ലാം പടൈത്തുളള അല്ലാഹു ഉടയോനെ എന്ന മുസ്ളീം ഭക്തി ഗാനത്തിന് ദാസേട്ടൻ നൽകിയ ഭാവം വേറിട്ടതാണ്. മലയാളത്തിനെ കൂടാതെ, മറ്റ് ഭാഷാ ചിത്രങ്ങളിലെ എണ്ണം പറഞ്ഞ ചലച്ചിത്ര ഗാനങ്ങൾ ഇന്നും ഓരോ സംഗീത പ്രേമിയുടേയും,ചുണ്ടിലെ മൂളിപ്പാട്ടുകളാണ്.

  വ്യക്തിപരമായി എനിക്ക് അടുപ്പമുണ്ട് അദ്ദേഹവുമായി. എന്റെ പിതാവിന്റെ അടുത്ത സുഹൃത്തും കൂടിയാണദ്ദേഹം. ഞാൻ സംവിധാനം ചെയ്തതും, നിർമ്മിച്ചതുമായ, മിക്ക ചിത്രങ്ങളിലും അദ്ദേഹത്തിന്റ്റെ ശബ്ദ സാന്നിധ്യം ഉണ്ടായിരുന്നു എന്നുളളത് എന്റ്റെ ഒരു ഭാഗ്യമായി കരുതുന്നു. അതിലെനിക്കേറ്റവും സന്തോഷം നൽകിയത് ദാസേട്ടനും, പ്രിയങ്കരനായ എസ്പിബി സാറും ഒന്നിച്ച് എന്റെ സിനിമയായ കിണറിൽ പാടി എന്നുളളതാണ്.

  അദ്ദേഹത്തിന്റെ ഈ ജന്മദിനത്തിൽ എനിക്ക് പ്രിയപ്പെട്ട യേശുദാസ് ഗാനങ്ങളിൽ ചിലത് ഇവിടെ കുറിക്കട്ടെ. ദക്ഷിണാമൂർത്തി സാറിന്റെ സംഗീതത്തിലെ രണ്ട് ഗാനങ്ങൾ,..''കാട്ടിലെ പാഴ്മുളം തണ്ടിൽ'''ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ'', ദേവരാജൻ മാസ്റ്ററുടെ എല്ലാ പാട്ടുകളും, എന്റെ പ്രിയപ്പെട്ടതാണെങ്കിലും ''സ്വർഗ്ഗപുത്രി നവരാത്രി'',''അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ''', പതിനാലാം രാവുദിച്ചത്, അർജ്ജുനൻ മാസ്റ്ററുടെ, ''പൗർണ്ണമി ചന്ദ്രിക തൊട്ടു വിളിച്ചു'',''കസ്തൂരി മണക്കുന്നല്ലോ''

  ''തളിർ വലയോ'' രാഘവൻ മാസ്റ്ററുടെ,''അനുരാഗ കളരിയിൽ', ''മഞ്ചു ഭാഷിണി'', ചിദംബരനാഥിന്റെ ''പകൽ കിനാവിൻ സുന്ദരമാം'', ജോബ് മാഷിന്റെ ''അല്ലിയാമ്പൽ കടവിൽ'', കെ ജെ ജോയിയുടെ ''എൻ സ്വരം പൂവിടും'', ബാബുരാജിന്റെ ''ഇന്നലെ മയങ്ങുമ്പോൾ'', ''ചന്ദ്ര ബിംബം നെഞ്ചിലേറ്റും'' ''താമസമെന്തേ വരുവാൻ'', ''പ്രാണ സഖി ഞാൻ വെറുമൊരു''...

  ഏ റ്റി ഉമ്മറിന്റെ ''നീയും നിന്റ്റെ കിളികൊഞ്ചലും ''''നീല ജലാശയത്തിൽ'', ശ്യാം സാറിന്റെ, ''ശ്രുതിയിൽ നിന്നുയരും'', ''ദേവതാരു പൂത്തു '', സലിൽ ചൗധരിയുടെ ''പദ രേണു തേടിയണഞ്ഞു'' ''മാനേ മാനേ വിളി കേൾക്കു'' ''സാഗരമേ ശാന്തമാക നീ'', ''കാതിൽ തേൻ മഴയായി പാടു കാറ്റേ'', ജെറി അമൽ ദേവിന്റെ ''മിഴിയോരം'', ''മൗനങ്ങളെ ചാഞ്ചാടുവാൻ', മോഹൻ സിത്താരയുടെ മാനത്തെ വെളളി വിതാനിച്ച കൊട്ടാരം', നീർ മിഴി പൂവിൽ'', ശരത്തിന്റെ''ശ്രീ രാഗമോ തേടും'',''സല്ലാപം കവിതയായി''...

  രവീന്ദ്രൻ മാസ്റ്ററുടെ ഒട്ടുമിക്ക എല്ലാ ഗാനങ്ങളും, അതിൽ നിന്നും തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടാണ് എങ്കിലും ''പ്രമദ വനം വീണ്ടും'', ''ഹരിമുരളീരവം'', ''സുഖമോ ദേവി''''വാനമ്പാടീ ഏതോ'' ''തേനും വയമ്പും''''മകളെ പാതി മലരെ'', ''അഴകേ നിൻ മിഴിയിൽ'', ബോംബെ രവി സാറിന്റെ ''ചന്ദന ലേപ സുഗന്ധം''സാഗരങ്ങളെ''''ആരേയും ഭാവ ഗായകനാക്കും ആത്മ സൗന്ദര്യമാണുനീ''...

  എംജി രാധാകൃഷ്ണൻ ചേട്ടന്റെ''തിര നുരയും'', ''ഓ മൃദുലേ'' ജോൺസൻ മാഷിന്റെ ''മെല്ലെ മെല്ലെ മുഖ പടം'',''ദേവീ ആത്മരാഗം'',''മൗനത്തിൻ ഇടനാഴിയിൽ'' ''പാതി മെയ് മറഞ്ഞതെന്തേ'', ഗാന ഗന്ധർവ്വന്റെ പാട്ടിന്റെ ലിസ്റ്റ് ഇവിടെ തീരുന്നില്ല. ഇനിയും എത്രയോ മനോഹര ഗാനങ്ങൾ, ആ ശബ്ദത്തിൽ പിറവിയെടുക്കാനിരിക്കുന്നു. പ്രിയപ്പെട്ട ദാസേട്ടന്, ഈ ജന്മദിനത്തിൽ ആയൂരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.

  കരീന കപൂറിന്റെ ഗര്‍ഭകാല ചിത്രങ്ങള്‍ വൈറല്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

  Read more about: ma nishad yesudas
  English summary
  director ma nishad posted about legendary singer dr k j yedudas
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X