ജയസൂര്യ തറയില്‍ കിടന്നുരുണ്ട് കളള് കുടിച്ചയാളുടെ ശരീരവും വേഷവുമാക്കി, നടനെ കുറിച്ച് പ്രജേഷ് സെന്‍

By Midhun Raj

ക്യാപ്റ്റന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയമായ കൂട്ടുകെട്ടാണ് ജയസൂര്യയും പ്രജേഷ് സെനും. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ വിപി സത്യന്റെ ജീവിത കഥ പറഞ്ഞ ചിത്രം തിയ്യേറ്ററുകളില്‍ വിജയം നേടിയിരുന്നു. ക്യാപ്റ്റനില്‍ വിപി സത്യനായി ഗംഭീര പ്രകടനമാണ് ജയസൂര്യ കാഴ്ചവെച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ചൊരു തുടക്കം സംവിധായകന്‍ പ്രജേഷ് സെനിനും ലഭിച്ചു. അതേസമയം ക്യാപ്റ്റന് പിന്നാലെ ജയസൂര്യയും പ്രജേഷ് സെന്നും വീണ്ടും ഒന്നിച്ച ചിത്രമാണ് വെളളം.

കോവിഡിന് ശേഷം തിയ്യേറ്ററുകളില്‍ എത്തുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് സിനിമ. അടുത്തിടെയാണ് വെളളത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ട്രെയിലറില്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രകടനമാണ് ജയസൂര്യ കാഴ്ചവെച്ചത്. പുതിയ ചിത്രവും ജയസൂര്യയിലെ കരിയറിലെ മറ്റൊരു വഴിത്തിരിവാകുമെന്നാണ് എല്ലാവരും പറയുന്നത്.

അതേസമയം ജയസൂര്യയെ കുറിച്ച്

അതേസമയം ജയസൂര്യയെ കുറിച്ച് മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രജേഷ് സെന്‍ മനസുതുറന്നിരുന്നു. എന്തുക്കൊണ്ടാണ് പുതിയ ചിത്രവും ജയസൂര്യയുടെ കൂടെ ചെയ്തത് എന്നതിന് മറുപടിയും നല്‍കിയാണ് സംവിധായകന്‍ എത്തിയത്. ജയസൂര്യ തന്‌റെ അടുത്ത സുഹൃത്താണെന്ന് പ്രജേഷ് സെന്‍ പറയുന്നു. ക്യാപ്റ്റനില്‍ നിന്ന് എനിക്ക് കിട്ടിയ ഒരു എനര്‍ജി ഉണ്ട്.

ജയേട്ടനെ കൊണ്ട് നമുക്ക്

ജയേട്ടനെ കൊണ്ട് നമുക്ക് എന്തും ചെയ്യിക്കാന്‍ പറ്റും. ചാടാന്‍ പറഞ്ഞാല്‍ പറക്കുന്ന മനുഷ്യനാണ് ജയസൂര്യ. അങ്ങനെ പറയാനാണ് എനിക്കിഷ്ടം. ഡെഡിക്കേഷന്‌റെ അങ്ങേയറ്റം. എന്ത് ചെയ്യാന്‍ പറഞ്ഞാലും ഇത് ചെയ്യണോ എന്ന് ചോദിക്കില്ല. പിന്നെന്താ നമുക്ക് ചെയ്യാം ഞാന്‍ റെഡി എന്ന് പറയും, സംവിധായകന്‍ പറയുന്നു.

വെളളത്തില്‍ ജയേട്ടന്‍ കളളുകുടിച്ച്

വെളളത്തില്‍ ജയേട്ടന്‍ കളളുകുടിച്ച് രാത്രി വീട്ടില്‍ വരുന്ന ഒരു സീനുണ്ട്. മുഷിഞ്ഞ വേഷത്തിലാണ് വരേണ്ടത്. കോസ്റ്റിയൂം ഇട്ടു വന്നപ്പോ നല്ല വെളള വസ്ത്രം. ഡ്രസ് ഒന്ന് മുഷിപ്പിക്കണമല്ലോ എന്ന് ഞാന്‍ പറഞ്ഞു. ആ കോസ്റ്റ്യൂം വേറൊരാളുടെ കൈയ്യില്‍ കൊടുത്തുവിട്ട് അതു മോശമാക്കി കൊണ്ടുവരികയാണ് സാധാരണ ചെയ്യുക.

ഞാന്‍ നോക്കിയപ്പോള്‍

ഞാന്‍ നോക്കിയപ്പോള്‍ ജയസൂര്യ തറയില്‍ കിടന്നുരുളുന്നു. ഉരുണ്ടുരുണ്ട് കളളുകുടിച്ച് വീണ് വരുന്ന ഒരാളുടെ ശരീരവും വേഷവമുമാക്കി. അതാണ് അദ്ദേഹത്തിന്‌റെ ഡെഡിക്കേഷന്‍. അതുകൊണ്ടാണ് എനിക്ക് അദ്ദേഹത്തോടുളള ഇഷ്ടം.പ്രജേഷ് സെന്‍ പറഞ്ഞു അതേസമയം ജയസൂര്യ മുഴുകുടിയനായി എത്തുന്ന വെളളം ജനുവരി 22നാണ് തിയ്യേറ്ററുകളില്‍ എത്തുന്നത്. തീവണ്ടിയിലൂടെ ശ്രദ്ധേയായ സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. ഒപ്പം സിദ്ധിഖ്, സന്തോഷ് കീഴാറ്റൂര്‍, ബൈജു സന്തോഷ്, ശ്രീലക്ഷ്മി, ജോണി ആന്റണി, നിര്‍മ്മല്‍ പാലാഴി തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ബിജിബാലാണ് ജയസൂര്യ ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. റോബി വര്‍ഗീസ് രാജ് ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു.

ഗ്ലാമറസായി നടി മാളവിക മോഹനന്‍, പുതിയ ചിത്രങ്ങള്‍ കാണാം

More from Filmibeat

Read more about: jayasurya prajesh sen
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X