twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവന്‍ അടയാളപ്പെട്ടു തുടങ്ങിയെന്ന് ഉമ്മയെ ഞാന്‍ അറിയിക്കുന്നു, ഇര്‍ഷാദിനെ കുറിച്ച് പ്രിയനന്ദന്‍

    By Midhun Raj
    |

    നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ മലയാളത്തില്‍ തിളങ്ങിയിട്ടുളള താരമാണ് ഇര്‍ഷാദ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ക്യാരക്ടര്‍ റോളുകളിലൂടെയാണ് നടന്‍ ഇന്‍ഡസ്ട്രിയില്‍ സജീവമായത്. അതേസമയം ഇര്‍ഷാദിന്‌റെതായി പുറത്തിറങ്ങിയ എറ്റവും പുതിയ ചിത്രമാണ് വൂള്‍ഫ്. സിനിമയിലെ അഭിനയത്തിന് മികച്ച പ്രേക്ഷക പ്രശംസകളാണ് നടന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം ഇര്‍ഷാദിനെ പ്രശംസിച്ചുകൊണ്ടുളള സംവിധായകന്‍ പ്രിയനന്ദന്‌റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

    priyanandhan-irshad-

    പ്രിയനന്ദന്‌റെ വാക്കുകളിലേക്ക്; ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കു വേണ്ടിയുള്ള വിചാരണ എന്ന പ്രചരണ വിഡിയോയുടെ ചിത്രീകരണ സമയത്താണ് ഞാനും ഇര്‍ഷാദും നല്ല സുഹൃത്തുക്കളായി തുടങ്ങുന്നത്. ഞങ്ങള്‍ രണ്ട് പേരും അതില്‍ നടന്മാരായിരുന്നു. ഞാന്‍ പിന്നീട് സംവിധാന സഹായിയാകാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. അവന്‍ നടനാവാന്‍ നടന്നു ക്കൊണ്ടേയിരുന്നു. സിനിമ എന്ന വലിയ സ്വപ്നത്തിന്റെ അടുത്തെത്താന്‍ ആള്‍ക്കൂട്ടത്തിലെ ഒരാളായി അവന്‍ പല തവണ നിന്നിട്ടുണ്ട്.

    അതൊന്നും അവഗണനായി തോന്നിയെന്ന് അവന്‍ ഒരിക്കല്‍ പോലും പരാതിപ്പെട്ടിട്ടും ഇല്ല. സമാന്തര പാതയിലൂടെ സഞ്ചരിക്കുന്ന ടി.വി.ചന്ദ്രന്‍, പവിത്രന്‍ എന്നിവരുടെ പാഠം ഒന്ന് ഒരു വിലാപം, കുട്ടപ്പന്‍ സാക്ഷി എന്നി സിനിമകള്‍ നടന്‍ എന്ന രീതിയില്‍ ഉയിര്‍പ്പായെങ്കിലും മുഖ്യധാരയിലെക്ക് എത്തിച്ചേരാന്‍ പിന്നേയുംകാത്ത് നില്‍ക്കേണ്ടി വന്നു ഇര്‍ഷാദിന്. അവനവന്റെ അപ്പത്തിനായ് ടെലിവിഷന്‍ പരമ്പര അവനെ സഹായിച്ചിരുന്നെങ്കിലും.

    ഗ്ലാമറസ് ചിത്രങ്ങളുമായി നടി, പുതിയ ഫോട്ടോസ് കാണാം

    ഒരു ചട്ടകൂടിനപ്പുറം നടന്‍ എന്ന രീതിയില്‍ വളരാന്‍ അത് സഹായിക്കില്ലാന്ന് ഞങ്ങള്‍ ആത്മവ്യഥകള്‍ പങ്കിടുന്ന കാലത്ത് സംസാരിച്ചുകൊണ്ടിരുന്നു. പുറമെ നിന്നുളള കയ്യടികള്‍ക്കപ്പുറത്ത് നിന്ന് വീട്ടിലേക്ക് കയറി പോകുമ്പോള്‍ നോക്കി നില്‍ക്കുന്ന അമ്മമാരെപ്പോലെ മറ്റ് മക്കളുടെ സുരക്ഷിതത്വം നോക്കി ഇവന്‍ നേരായാകുമോ മോനെ എന്ന് ഒരിക്കല്‍ ഇര്‍ഷാദിന്റെ ഉമ്മ എന്നോടും ഒരിക്കല്‍ ചോദിക്കുകയുണ്ടായി. പുറത്തെ പുറംപോച്ചിലാണ് ഞാനെന്ന് അന്ന് ഉമ്മക്ക് അറിയില്ലായിരുന്നു.

    എന്തായാലും അവന്‍ അടയാളപ്പെട്ടു തുടങ്ങിയെന്ന് ഉമ്മയെ ഞാന്‍ അറിയിക്കുന്നു. അകലെ ആ വെളിച്ചം ഉമ്മ കാണുന്നുണ്ടാകണം. അറിയുന്നുണ്ടാകണം. അതിനു നിമിത്തമായ ഒട്ടേറെ പേരെ ഇവനും ഓര്‍ക്കാറുണ്ടെന്നതും ഇവന്റെ അഹങ്കാരമില്ലായ്മ തന്നെ. രഞ്ജിത്ത്, ഷാജി കൈലാസ്. ബെന്നി സാരഥി, ലാല്‍ ജോസ്, തുടങ്ങി ഇപ്പോള്‍ ഷാജി അസീസു വരെ അവനെ പ്രാപ്തമാക്കിയ ഓരോരുത്തരോടും അവന്‍ കടപ്പെട്ടിരിക്കുന്നു എന്നതാണ്, എന്റേയും സന്തോഷം. നടനാവാന്‍ നടന്നുക്കൊണ്ടേയിരിക്കുക ഇര്‍ഷാദേ. അന്തിമ വിജയം നടക്കുന്നവര്‍ക്കുള്ളതാണ്, പ്രിയനന്ദന്‍ കുറിച്ചു.

    പോസ്റ്റ് കാണാം

    Read more about: irshad priyanandan
    English summary
    director priyanandhan appreciated actor irshad's performance in new movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X