Don't Miss!
- News
ഇസ്രായേലില്‍ ജോലി വാഗ്ദ്ധാനം ചെയ്തു തട്ടിപ്പ്; കണ്ണൂരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതു വന്‍ റാക്കറ്റ്
- Sports
2018ല്‍ ഗില്ലിനൊപ്പം ലോകകപ്പ് ടീമില്‍ കളിച്ചു! പിന്നീട് അഡ്രസില്ല-നാല് പേര് ഇതാ
- Finance
എസ്ബിഐ ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക ചെലവാക്കാം; വഴിയിങ്ങനെ
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Lifestyle
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും അകറ്റും ആയുര്‍വ്വേദം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
തലയിലെ വിഗ് താടിയായി മാറിയ കഥ! പഞ്ചാബി ഹൗസ് ഷൂട്ടിംഗിനിടെയുണ്ടായ രസകരമായ സംഭവത്തെക്കുറിച്ച് റാഫി
മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് ദിലിപും റാഫി മെക്കാര്‍ട്ടിനും. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രങ്ങളായിരുന്നു ഈ കൂട്ടുകെട്ടില്‍ കൂടുതലായി പുറത്തിറങ്ങിയിരുന്നത്. ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ അധികവും തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റുകള്‍ ആയി മാറിയവയായിരുന്നു.
പഞ്ചാബി ഹൗസ് എന്ന ചിത്രത്തിലൂടെയായിരുന്നു ദിലീപും റാഫി മെക്കാര്‍ട്ടിന്‍ ടീമും ആദ്യമായി ഒന്നിച്ചിരുന്നത്. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം കോമഡിക്ക് പ്രാധാന്യം നല്‍കിയായിരുന്നു ഒരുക്കിയിരുന്നത്. സിനിമ ഇറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മലയാളി പ്രേക്ഷകര്‍ ഇപ്പോഴും ഇഷ്ടപ്പെടുന്ന ചിത്രങ്ങളിലൊന്നാണ് പഞ്ചാബി ഹൗസ്. അടുത്തിടെ നടന്ന ഒരഭിമുഖത്തില്‍ പഞ്ചാബി ഹൗസ് ഷൂട്ടിംഗിനിടെ നടന്ന ഒരു രസകരമായ സംഭവം പങ്കുവെച്ചിരിക്കുകയാണ് സംവിധായകരിലൊരാളായ റാഫി.

പഞ്ചാബി ഹൗസ്
ജനപ്രിയ നായകന് ദിലീപിനെ നായകനാക്കി റാഫി-മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ട് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പഞ്ചാബി ഹൗസ്. 1998ല്‍ പുറത്തിറങ്ങിയ ചിത്രം ഓണം റിലീസായിട്ടായിരുന്നു തിയ്യേറ്ററുകളില്‍ എത്തിയിരുന്നത്. ദിലീപിന്റെ കരിയറില്‍ വഴിത്തിരിവായി മാറിയൊരു ചിത്രം കൂടിയായിരുന്നു പഞ്ചാബി ഹൗസ്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന തരത്തിലുളള ഒരുപാട് നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു. ദിലീപ് നായകനായി എത്തിയ ചിത്രത്തില്‍ മോഹിനി ആയിരുന്നു നായികയായിരുന്നത്. ന്യൂ സാഗ ഫിലിംസായിരുന്നു ചിത്രം നിര്‍മ്മിച്ചിരുന്നത്. ചെറിയ ബഡ്ജറ്റില്‍ ഒരുക്കിയിരുന്ന ചിത്രം വലിയ കളക്ഷനായിരുന്നു തിയ്യേറ്റററുകളില്‍ നിന്നും നേടിയിരുന്നത്.

രമണനും മുതലാളിയും
പഞ്ചാബി ഹൗസിലെ കഥാപാത്രങ്ങളെയെല്ലാം പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഇതില്‍ ഹരിശ്രീ അശോകന് ചെയ്ത രമണന് എന്ന കഥാപാത്രത്തിനായിരുന്നു മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നത്. പ്രേക്ഷകരില്‍ പൊട്ടിച്ചിരിയുണര്‍ത്തുന്ന കോമഡി നമ്പറുകളുമായിട്ടായിരുന്നു ചിത്രത്തില്‍ ഹരിശ്രീ അശോകന്റെ രമണന് എത്തിയിരുന്നത്. രമണന്റെ മുതലാളിയായി അഭിനയിച്ച കൊച്ചിന് ഹനീഫയും ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനം നടത്തിയിരുന്നു. ഇവര്‍ക്കൊപ്പം ഇന്ദ്രന്‍സ് ചെയ്ത ഉത്തമന് എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടന് ലാലും ഒരു പ്രധാന കഥാപാത്രമായി എത്തിയ ചിത്രമായിരുന്നു പഞ്ചാബി ഹൗസ്.

ചിത്രത്തിലെ പാട്ടുകള്‍
സുരേഷ് പീറ്റേഴ്സായിരുന്നു പഞ്ചാബി ഹൗസിലെ പാട്ടുകള്‍ ഒരുക്കിയിരുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് സുരേഷ് ഒരുക്കിയ ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയവയായിരുന്നു. എംജി ശ്രീകുമാര്‍,മനോ,സുജാത തുടങ്ങിയവര്‍ പാടിയ മികച്ച ഗാനങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു. പഞ്ചാബി ഹൗസിലെ പാട്ടുകള്‍ക്കെല്ലാം തന്നെ ഇപ്പോഴും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കാറുളളത്.

ഷൂട്ടിംഗിനിടെ നടന്ന സംഭവത്തക്കുറിച്ച് റാഫി
ഒരു ടിവി അഭിമുഖത്തിലായിരുന്നു പഞ്ചാബി ഹൗസ് ഷൂട്ടിംഗിനിടെ നടന്ന രസകരമായ ഒരു സംഭവത്തക്കുറിച്ച് സംവിധായകന് റാഫി പറഞ്ഞത്. ദിലീപിന്റെ ഉണ്ണി എന്ന കഥാപാത്രം കടലില്‍ ചാടി ആത്മഹത്യക്ക് ഒരുങ്ങുന്നതാണ് ഈ സിനിമയിലെ ആദ്യ രംഗം. കടലില്‍ ചാടുന്നതിന് വേണ്ടി ദിലിപീന്റെ ഡ്യൂപ്പിനെ റെഡിയാക്കി നിര്‍ത്തി. സെറ്റിലുളളവര്‍ വിവരം തിരക്കിയപ്പോഴാണ് ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇയാള്‍ കടലില്‍ ചാടാന്‍ പോകുന്നത് എന്ന കാര്യമറിയുന്നത്, റാഫി പറയുന്നു. ഞാന്‍ പിന്തിരിപ്പിക്കാന് നോക്കിയെങ്കിലും അത് താന്‍ തന്നെ ചെയ്തോളം എന്ന് അയാള്‍ പറഞ്ഞു. ശേഷം ഇയാളുടെ സുരക്ഷയ്ക്ക് വേണ്ടി കുറച്ചു ആളുകളെയും ഏര്‍പ്പാടാക്കി നിര്‍ത്തി. റാഫി പറയുന്നു.

തലയിലെ വിഗ് താടിയായി മാറി
ഇയാള്‍ കടലിലേക്ക് ചാടിയതും ആ നാട്ടിലെ കുറച്ചാളുകള്‍ കൂടെ ചാടി ഇയാളെ കരയ്ക്ക് എത്തിച്ചു. പെട്ടെന്ന് നോക്കിയപ്പോഴാണ് ഒരു കാര്യം മനസിലായത് കടലിലേക്ക് ചാടിയ ആളെയല്ല പൊക്കി എടുത്തുകൊണ്ട് വന്നിരിക്കുന്നത്. എല്ലാവരും ഞെട്ടി. മുടിയില്ലാത്ത താടിയുളള ഒരാളെയാണ് പൊക്കിഎടുത്ത് കൊണ്ടുവന്നത്. പിന്നീടാണ് രസകരമായ ആ സംഭവം എല്ലാവര്ക്കും മനസിലായത്. സത്യത്തില്‍ ചാടിയ ഡ്യൂപ്പിനെ തന്നെയായിരുന്നു കരയ്ക്കെത്തിച്ചിരുന്നത്. അയാളുടെ തലയിലെ വിഗ് താടിയായി മാറിയതാണ്. ഈ ഒരു സംഭവം സെറ്റില്‍ പൊട്ടിച്ചിരിയുണര്‍ത്തിയിരുന്നു. റാഫി പറഞ്ഞു.
എന്റെ ആ തീരുമാനം മാതാപിതാക്കളെ വേദനിപ്പിച്ചിരുന്നു! തുറന്നുപറഞ്ഞ് നടി സണ്ണി ലിയോണ്‍
-
ഹോർമോൺ ഗുളിക വില്ലനായി! എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു, എനിക്കൊപ്പം അമ്മയും കരഞ്ഞു; ലിയോണ
-
'ബുള്ളറ്റിനാണ് ഷൂട്ടിങ് ലൊക്കേഷനിലേക്ക് വരുക, ഭയങ്കര നാണക്കാരനായിരുന്നു'; മോഹൻലാലിനെ കുറിച്ച് ബൈജു!
-
രണ്ടാമതും കല്യാണം കഴിക്കാന്‍ പോയതായിരുന്നോ? ക്ഷേത്രത്തിലെത്തിയ നടി പ്രേമയോട് ആരാധകരുടെ ചോദ്യമിങ്ങനെ