»   » അഭിനയിക്കാന്‍ മടി കാണിച്ചില്ല, കണ്ണു നനയിപ്പിക്കുന്ന ജഗതിയുടെ ഓര്‍മ്മകളെ കുറിച്ച് സംവിധായകന്‍

അഭിനയിക്കാന്‍ മടി കാണിച്ചില്ല, കണ്ണു നനയിപ്പിക്കുന്ന ജഗതിയുടെ ഓര്‍മ്മകളെ കുറിച്ച് സംവിധായകന്‍

Posted By: Sanviya
Subscribe to Filmibeat Malayalam

നടന്‍ ജഗതിയുടെ സിനിമയിലെ ആത്മാര്‍ത്ഥതയെ കുറിച്ച് പലരും പറഞ്ഞിട്ടുണ്ട്. കഥാപാത്രത്തിന് വേണ്ടി എന്ത് ത്യാഗം ചെയ്യാനും നടന്‍ തയ്യാറാണ്. സംവിധായകന്‍ രാജസേനന്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജഗതിയുടെ സിനിമയിലെ അര്‍പ്പണബോധത്തെ കുറിച്ച് പറയുകയുണ്ടായി.

എന്റെ അത്തിപ്പാറ അമ്മച്ചി യോദ്ധ ഇപ്പോളിറങ്ങിയാല്‍ എന്തെല്ലാം കണേണ്ട വന്നേനെ?

1993ല്‍ ജയറാമിനെയും ശോഭനയെയും കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ 'മേലെ പറമ്പിലെ ആണ്‍വീട്' എന്ന ചിത്രത്തില്‍ ജഗതി ഒരു പ്രധാന വേഷം അവതരിപ്പിച്ചിരുന്നു. ജയകൃഷ്ണന്‍ എന്ന കഥാപാത്രം. പൊള്ളാച്ചിയില്‍ ചിത്രത്തിന്റെ ഷൂട്ടിങിനിടെ ഉണ്ടായ അനുഭവത്തെ കുറിച്ച് രാജസേനന്‍ പറഞ്ഞത്. തുടര്‍ന്ന് വായിക്കൂ..

ചിത്രത്തെ കുറിച്ച്

1993ല്‍ ജയറാമിനെയും ശോഭനയെയും കേന്ദ്ര കഥാപാത്രമാക്കി രാജസേനന്‍ സംവിധാനം ചെയ്ത ചിത്രമാണ് മേലെ പറമ്പില്‍ ആണ്‍വീട്. നരേന്ദ്ര പ്രസാദ്, മീന, ജഗതി ശ്രീകുമാര്‍, ജനാര്‍ദ്ദനന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ജയറാമിന്റെ കത്തുമായി ജഗതി കുളത്തില്‍ ചാടുന്ന രംഗം

ചിത്രത്തില്‍ പൊള്ളച്ചിയില്‍ നിന്നു വരുന്ന ജയറാമിന്റെ കത്തുമായി ജഗതി കുളത്തില്‍ ചാടുന്ന ഒരു രംഗമുണ്ട്. ഈ രംഗം ചിത്രീകരിക്കുന്ന സമയത്ത് ജഗതിയ്ക്ക് പനിയായിരുന്നു.

ഈ രംഗം എങ്ങനയെങ്കിലും മാറ്റാന്‍ പറ്റുമൊ?

ഷൂട്ടിങിന് മുമ്പ് ജഗതി ചേട്ടന്‍ തന്നോട് വന്ന് ചോദിച്ചു. ഈ രംഗം എങ്ങനയെങ്കിലും മാറ്റാന്‍ പറ്റുമൊ? തനിക്ക് തീരെ വയ്യ. ചെവിയില്‍ ഇന്‍ഫെക്ഷനായിരിക്കുകയാണ്. നോക്കാം ചേട്ടാ എന്ന് ഞാനും മറുപടി പറഞ്ഞു-രാജസേനന്‍.

ജഗതിയോട് സംവിധായകന്‍

സീന്‍ മാറ്റാന്‍ ക്യാമറമാന്‍ ആനന്ദുകുട്ടന്‍ ശ്രമിച്ചു. പക്ഷേ ജഗതിയുടെ കുളത്തില്‍ ചാടുന്ന രംഗം മാത്രം ഒഴിവാക്കാന്‍ പറ്റിയില്ല.

ജഗതി ചേട്ടന്‍ തന്നെ ഇങ്ങോട്ട് വന്ന് പറഞ്ഞു

സീന്‍ മാറ്റാന്‍ കഴിയില്ലെന്ന കാര്യം എങ്ങനെ പറയുമെന്ന് ആലോചിക്കുമ്പോഴാണ് ജഗതി ചേട്ടന്‍ തന്നെ ഇങ്ങോട്ട് വന്ന് കാര്യം പറയുന്നത്. നമുക്ക് ടേക്കിലേക്ക് പോകാം. ഞാന്‍ സ്‌ക്രിപ്റ്റ് ഒന്നുകൂടി വായിച്ചു. ആ സീന്‍ കട്ട് ചെയ്യുന്നത് ശരിയാകില്ലെന്നായിരുന്നു ജഗതിചേട്ടന്‍ പറഞ്ഞത്.

ആ രംഗം മനോഹരമായി അവതരിപ്പിച്ചു

നല്ല ആഴമുള്ള കുളമായിരുന്നു. വെള്ള അത്ര നല്ലതുമായിരുന്നില്ല. എന്നിട്ടും ജഗതിചേട്ടന്‍ ആ രംഗം മനോഹരമായി അവതരിപ്പിച്ചുവെന്ന് സംവിധായകന്‍ രാജസേനന്‍ പറയുന്നു.

English summary
Director Rajasenan about Jagathi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam