»   » സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പട്ടികയില്‍ രാജേഷ് പിള്ളയും, ഈ ഭാഗ്യം കേള്‍ക്കാതെ പോയല്ലോ..

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പട്ടികയില്‍ രാജേഷ് പിള്ളയും, ഈ ഭാഗ്യം കേള്‍ക്കാതെ പോയല്ലോ..

Posted By:
Subscribe to Filmibeat Malayalam

2015ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് ഒരുനാള്‍ ബാക്കി നില്‍ക്കെ മനസ് വേദനിപ്പിക്കുന്ന വാര്‍ത്തയാണ് കേള്‍ക്കുന്നത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പട്ടികയില്‍ അന്തരിച്ച രാജേഷ് പിള്ളയും ഇടം പിടിച്ചിരിക്കുന്നു. മികച്ച സംവിധായകനുള്ള മത്സരത്തില്‍ രാജേഷ് പിള്ളയുടെ പേരുമുണ്ട്.

ഈ ഭാഗ്യം കേള്‍ക്കാനും അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാനും രാജേഷ് പിള്ളയ്ക്ക് സാധിക്കാതെ പോയതിനെക്കുറിച്ച് ഓര്‍ത്ത് ഓരോ മലയാളികളും വിതുമ്പി. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഒന്നിനൊന്നു മികച്ചതായിരുന്നു. അദ്ദേഹത്തിന്റെ ട്രാഫിക്കെന്ന ഹിറ്റ് ചിത്രത്തിന് ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

rajeshpillai-mili

അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി അദ്ദേഹം സംവിധാനം ചെയ്ത ചിത്രമാണ് മിലി. ഈ ചിത്രത്തിന്റെ സംവിധാനത്തിനാണ് രാജേഷ് പിള്ളയെ മികച്ച സംവിധായകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പരാജയവും അവഗണനയും അനുഭവിക്കുന്നവരുടെ, അപകര്‍ഷതാ ബോധത്തിന്റെ അമ്പരപ്പ് പുറത്തുകാട്ടാതെ പുറമേ ധൈര്യത്തിന്റെ ആവരണം ധരിച്ച് ജീവിക്കുന്നവരുടെ, തിരിച്ചറിവിന്റെ പ്രതീകമാണ് മിലി.

ആണിലും പെണ്ണിലുമുള്ള അന്തര്‍മൂഖതയെ, ഭയത്തെ, ഒതുങ്ങിക്കൂടലിനെ എന്നിവയെക്കുറിച്ചൊക്കെ വളരെ വ്യത്യസ്തമായി പറഞ്ഞ കഥയാണ് മിലി എന്ന ചിത്രം. മിലി എന്ന ചിത്രം പ്രേക്ഷകര്‍ക്കുമുന്നില്‍ എത്തിച്ചതിന് അദ്ദേഹം പുരസ്‌കാരം അര്‍ഹിക്കുന്നതു തന്നെയാണ്. പക്ഷെ, ഒന്നും കാണാനും കേള്‍ക്കാനും രാജേഷ് പിള്ള എന്ന സംവിധായകന്‍ ഈ ലോകത്തില്ലെന്നു മാത്രം. മികച്ച നടന്‍, മികച്ച നടി, മികച്ച ചിത്രം, മികച്ച സംവിധായകന്‍ എന്നിവയ്ക്കായി കടുത്ത മത്സരം തന്നെയാണ് ഇത്തവണ നടക്കുന്നത്.

English summary
Director Rajesh pillai in state award list

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam