For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാവനയെ ക്ഷണിച്ചത് ഞാനാണ്; ഇത്തരം തറ വര്‍ത്തമാനങ്ങള്‍ എന്റെ അടുത്ത് ചിലവാകില്ലെന്ന് സംവിധായകന്‍ രഞ്ജിത്ത്

  |

  വീണ്ടുമൊരു അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തിരി തെളിഞ്ഞിരിക്കുകയാണ്. തലസ്ഥാന നഗരിയിലേക്ക് സിനിമാപ്രേമികളെല്ലാം ഒഴുകി എത്തി. ചലച്ചിത്ര മേളയുടെ ഇന്നലെ നടന്ന ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. വേദിയിലേക്ക് അപ്രതീക്ഷിതമായി നടി ഭാവനയുടെ മാസ് എന്‍ട്രി നടന്നിരുന്നു. ചലച്ചിത്ര അക്കാദമി മാത്രം ഇക്കാര്യം അറിഞ്ഞിരുന്നത് കൊണ്ട് ഭാവന വേദിയിലേക്ക് എത്തുമ്പോള്‍ എഴുന്നേറ്റ് നിന്ന് ഹര്‍ഷാരവത്തോട് കൂടിയാണ് കാണികള്‍ സ്വീകരിച്ചത്.

  ശേഷം വേദിയില്‍ ഭാവന സംസാരിച്ചതും മറ്റുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. ഇതിന് പിന്നാലെ ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. ഭാവന ക്ഷണിക്കാതെയാണോ അവിടേക്ക് എത്തിയതെന്ന് അടക്കമുള്ള അഭ്യൂഹങ്ങളും പ്രചരിച്ചു. എന്നാല്‍ ചലച്ചിത്ര മേളയുടെ ഉദ്ഘാടനത്തില്‍ ഭാവന എങ്ങനെയാണ് പങ്കെടുക്കാന്‍ എത്തിയതെന്ന് പറയുകയാണ് രഞ്ജിത്ത്. കേരള ചലച്ചിത്ര അക്കാദമിയുടെ ചെര്‍മാനും സംവിധായകനുമായ രഞ്ജിത്തിന്റെ ക്ഷണപ്രകാരമാണ് നടി അവിടെ വന്നത്. മനോരമയ്ക്ക് നല്‍കിയ പ്രതികരണത്തിലൂടെയാണ് സംവിധായകന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

  രഞ്ജിത്തിന്റെ വാക്കുകളിങ്ങനെയാണ്... 'മാധ്യമങ്ങള്‍ കൂടെയുണ്ടാവും. എങ്കിലും തനിക്കത് കൈകാര്യം ചെയ്യാന്‍ പറ്റുമോന്ന് അവര്‍ എന്നോട് ചോദിച്ചിരുന്നു. ഈ വാര്‍ത്ത അക്കാദമിയുടെ പുറത്ത് വിടുന്നില്ല. സ്വഭാവികമായും മെലോ ഡ്രാമയുടെ ആവശ്യമില്ല. ഞങ്ങള്‍ വേദിയിലേക്ക് ക്ഷണിക്കുന്നു. രണ്ട് വാക്ക് സംസാരിക്കുന്നു. അത്രയേ ഉള്ളു. അങ്ങനെ വളരെ സ്വഭാവികമായി ചെയ്ത കാര്യമാണ്. അതില്‍ ബാഹ്യ പ്രേരണയൊന്നുമില്ല. അതെന്റെ സ്വന്തം തീരുമാനമാണ്. അക്കാദമിയിലെ ബീന പോള്‍, സെക്രട്ടറി അജേഷ് അടക്കം എല്ലാവരും കൂടെ നിന്നു. അതൊരു നല്ല തീരുമാനം ആയിരുന്നുവെന്നും രഞ്ജിത്ത് പറയുന്നു.

  നെഗറ്റീവ് അല്ലാത്ത കാര്യങ്ങള്‍ അങ്ങനെയാക്കി മാറ്റുന്ന സമൂഹ മാധ്യമങ്ങളിലെ ചില മനസുകളുടെ പ്രശ്‌നമാണ് വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍. അതിനെ മാനസികരോഗമാണെന്ന് പറയാം. ഞാന്‍ അത് കാര്യമാക്കുന്ന ആളല്ല. എന്നെ അത് കാട്ടി ഭയപ്പെടുത്താന്‍ പറ്റില്ല. തന്റെ പഴയ സിനിമകളെ കുറിച്ച് വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയും രഞ്ജിത്ത് നല്‍കി. ഇതൊക്കെ പല തവണ പറഞ്ഞിട്ടുള്ള കാര്യമാണ്. അത്തരം തറ വര്‍ത്തമാനങ്ങളൊന്നും എന്റെ അടുത്ത് ചിലവാകില്ല. എനിക്ക് തോന്നുന്നത് ഞാന്‍ ചെയ്തിരിക്കുമെന്നാണ് സംവിധായകന്‍ ഉറപ്പിച്ച് പറയുന്നത്.

  സായി കുമാറിനെ പോലെയാണോ മകള്‍ വൈഷ്ണവിയും; താരപുത്രിയുടെ അഭിനയത്തെ കുറിച്ച് സംവിധായകന്‍

  നെഗറ്റീവ് അല്ലാത്ത കാര്യങ്ങള്‍ അങ്ങനെയാക്കി മാറ്റുന്ന സമൂഹ മാധ്യമങ്ങളിലെ ചില മനസുകളുടെ പ്രശ്‌നമാണ് വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍. അതിനെ മാനസികരോഗമാണെന്ന് പറയാം. ഞാന്‍ അത് കാര്യമാക്കുന്ന ആളല്ല. എന്നെ അത് കാട്ടി ഭയപ്പെടുത്താന്‍ പറ്റില്ല. തന്റെ പഴയ സിനിമകളെ കുറിച്ച് വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയും രഞ്ജിത്ത് നല്‍കി. ഇതൊക്കെ പല തവണ പറഞ്ഞിട്ടുള്ള കാര്യമാണ്. അത്തരം തറ വര്‍ത്തമാനങ്ങളൊന്നും എന്റെ അടുത്ത് ചിലവാകില്ല. എനിക്ക് തോന്നുന്നത് ഞാന്‍ ചെയ്തിരിക്കുമെന്നാണ് സംവിധായകന്‍ ഉറപ്പിച്ച് പറയുന്നത്.

  മിശ്ര വിവാഹമായിരുന്നു; 21 വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിത്തെ കുറിച്ച് നടി രശ്മിയും ബോബന്‍ സാമുവലും പറയുന്നു

  Recommended Video

  5 വർഷത്തിന് ശേഷം ഭാവന വരുന്നു, ഷറഫുദ്ദീനൊപ്പം | FilmiBeat Malayalam

  എന്നാല്‍ തന്റെ സ്വന്തം തീരുമാനം എന്നതിന് അപ്പുറം സംസ്‌കാരിക വകുപ്പ് മന്ത്രിയുടെയും സര്‍ക്കാരിന്റെയും പിന്തുണയുണ്ട് ഉണ്ടായിരുന്നു. മാത്രമല്ല എനിക്കൊപ്പം അനുഭവ സമ്പത്തുള്ള ആളുകളുണ്ട്, അതുകൊണ്ട് ഒന്നും പേടിക്കാനില്ലെന്നും രഞ്ജിത്ത് സൂചിപ്പിച്ചു. ചടങ്ങിന്റെ തലേ ദിവസം തന്നെ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ പോയി കണ്ട് ഇക്കാര്യം പറഞ്ഞിരുന്നതിനെ പറ്റിയും സംവിധായകന്‍ വ്യക്തമാക്കുന്നു.

  അതേ സമയം വേദിയില്‍ നിന്നും പുറത്തിറങ്ങിയ ഭാവന മാധ്യമങ്ങളെ കണ്ട് സംസാരിച്ചിരുന്നു. ഒത്തിരി നാളുകള്‍ക്ക് ശേഷം ഇങ്ങനൊരു വേദിയിലെത്താന്‍ സാധിച്ചതിന്റെ സന്തോഷമാണ് നടി പങ്കുവെച്ചത്.

  കൂട്ടുകാർ‌ എല്ലാവരും കല്യാണം കഴിച്ചു, അതുകൊണ്ട് വീട്ടുകാർ പറഞ്ഞപ്പോൾ ഞാനും കല്യാണം കഴിച്ചു'; നവ്യാ നായർ!

  Read more about: bhavana renjith ഭാവന
  English summary
  Director Ranjith Revealed He Called Actress Bhavana For IFFK Inauguration 2022
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X