»   » അവാര്‍ഡ് പ്രതീക്ഷിച്ചല്ല ഞാന്‍ സിനിമയെടുക്കുന്നത്, ജയസൂര്യയുടെ നേട്ടത്തില്‍ സന്തോഷമുണ്ട്

അവാര്‍ഡ് പ്രതീക്ഷിച്ചല്ല ഞാന്‍ സിനിമയെടുക്കുന്നത്, ജയസൂര്യയുടെ നേട്ടത്തില്‍ സന്തോഷമുണ്ട്

Posted By: Sanviya
Subscribe to Filmibeat Malayalam


ചൊവാഴ്ച പ്രഖ്യാപിച്ച സംസ്ഥാന ചലച്ചിത്ര അവാര്‍ഡാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അവകാശപ്പെട്ട പലരെയും ഒഴിവാക്കിയാണ് ഇത്തവണത്തെയും അവാര്‍ഡ് പ്രഖ്യാപനമെന്നുമാണ് പരക്കെയുള്ള സംസാരം. എന്നാല്‍ കൃത്യമായ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ പറയുന്നു.

സു സു സുധി വാത്മീകം എന്ന ചിത്രം ചെയ്തത് ഒരിക്കലും അവാര്‍ഡ് പ്രതീക്ഷിച്ചല്ല. ഒരു കൊമേഷ്യല്‍ വിജയമാകണമെന്നും പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന ചിത്രമാകണമെന്നും മാത്രമാണ് താന്‍ ആഗ്രഹിച്ചത്. എന്നാല്‍ സിനിമ പുറത്തിറങ്ങിയപ്പോള്‍ പ്രേക്ഷകര്‍ സു സു സുധി വാത്മീകം ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. രഞ്ജിത്ത് ശങ്കര്‍ പറയുന്നു.

ranjithsankar

ചിത്രത്തിലെ ജയസൂര്യയുടെ അഭിനയം ജൂറി ശ്രദ്ധിച്ചു. ജയസൂര്യക്ക് കിട്ടിയ അംഗീകാരത്തില്‍ തനിക്ക് ഏറെ സന്തോഷമുണ്ട്. കൂടാതെ ഇപ്പോള്‍ അവാര്‍ഡ് കിട്ടിയ എല്ലാവരും തന്റെ സുഹൃത്തുക്കളാണ്. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍-രഞ്ജിത്ത്

സു സു സുധി വാത്മീകം, ലുക്കാ ചുപ്പി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജയസൂര്യക്ക് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചത്.

English summary
Director Ranjith Sankar about State Film Award.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam