»   » ഒരു വെടിയ്ക്ക് രണ്ടു പക്ഷി; സംവിധായകന്‍ എടിഎമ്മിനു പുറത്ത് ക്യു നിന്നത് പന്നിക്കുട്ടിയുമായി

ഒരു വെടിയ്ക്ക് രണ്ടു പക്ഷി; സംവിധായകന്‍ എടിഎമ്മിനു പുറത്ത് ക്യു നിന്നത് പന്നിക്കുട്ടിയുമായി

Posted By: Pratheeksha
Subscribe to Filmibeat Malayalam

നോട്ട് നിരോധനത്തിനെതിരെ അനുകൂലമായും പ്രതികൂലമായുളള അഭിപ്രായങ്ങള്‍ ഏറെയാണ്. രാഷ്ട്രീയ കലാ സാസ്‌കാരിക രംഗത്തുളളവരെ കൂടാതെ ചലച്ചിത്ര രംഗത്തു പ്രവര്‍ത്തിക്കുന്നവരും തങ്ങളുടെ നിലപാടുമായി മുന്നോട്ടു വന്നിട്ടുണ്ട്.

എന്നാല്‍ ഒരു സംവിധായകന്‍ പണമെടുക്കാന്‍ എടിഎമ്മിനു മുന്‍പില്‍  ക്യൂ നിന്നത് പന്നിക്കുട്ടിയുമായാണ്. അതിനു കാരണമുണ്ട്..

തെലുങ്ക് സംവിധായകന്‍

തെലുങ്ക് സംവിധായകന്‍ രവിബാബുവാണ് പന്നിക്കുട്ടിയുമായി എടിഎമ്മില്‍ ക്യു നിന്നത്. വെറും അഞ്ചുമാസം പ്രായമുളള ബണ്ടി എന്ന പന്നിക്കുട്ടിയുമായാണ് സംവിധായകനെത്തിയത്. ബണ്ടിയുമായുള്ള സംവിധായകന്റെ നില്‍പ്പ് ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞിരിക്കുകയാണ്.

നോട്ടു നിരോധനത്തിനെതിരെയുളള പ്രതിഷേധമോ

കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തിനെതിരെ സംവിധായകന്‍ നേരത്തെ തന്റെ പ്രതിഷേധം അറിയിച്ചിരുന്നു.

അടുത്ത ചിത്രത്തിലെ താരം ബണ്ടി

രവി ബാബുവിന്റെ അടുത്ത ചിത്രത്തിലെ താരം ബണ്ടി എന്ന ആ പന്നിക്കുട്ടിയാണെന്നതാണ് യാഥാര്‍ത്ഥ്യം. ഇദ്ദേഹത്തിന്റെ അദുഗോ എന്നു പേരിട്ട ചിത്രത്തിലാണ് പന്നി ഒരു മുഖ്യകഥാപാത്രമായെത്തുന്നത്. ബണ്ടിയെ പരിചരിക്കാന്‍ വീട്ടില്‍ ആരുമില്ലാത്തതു കാരണമാണ് പോകുന്നിടത്തെല്ലാം കൊണ്ടു നടക്കുന്നതെന്നു സംവിധായകന്‍ പറയുന്നു.

ഒരു വെടിയ്ക്ക് രണ്ടു പക്ഷി

നോട്ടു നിരോധനത്തിലുള്ള പ്രതിഷേധം എന്നതോടൊപ്പം തന്നെ തന്റെ ചിത്രത്തിന്റെ പ്രമോഷനും മുന്നില്‍ക്കണ്ടായിരിക്കണം സംവിധായകന്‍ തന്റെ പന്നിക്കുട്ടിയുമായി ക്യൂ നിന്നത്.

English summary
Bunty’, is the name of piglet, which has drawn some attention on social media. The piglet may have drawn some attention but very soon he will be a celebrity. Bunty is the lead actor in the film “Adhugo”, directed by Ravi Babu which is to be released soon.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam