»   »  വള്ളീം പുള്ളീം തെറ്റുന്നതിന് മുമ്പേ സംവിധായകന് കല്യാണം; പറഞ്ഞില്ല എന്ന് പറയരുത്

വള്ളീം പുള്ളീം തെറ്റുന്നതിന് മുമ്പേ സംവിധായകന് കല്യാണം; പറഞ്ഞില്ല എന്ന് പറയരുത്

Written By:
Subscribe to Filmibeat Malayalam

കുഞ്ചാക്കോ ബോബനെയും ശ്യാമിലിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രം ഒരുക്കി കൊണ്ട് ഒരു നവാഗത സംവിധായകന്‍ കൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്നുവരികയാണ്. ഋഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം റിലീസിന് തയ്യാറെടുക്കുന്നു.

ആദ്യ ചിത്രം റിലീസിന് എത്തുന്നതിനു മുമ്പേ സംവിധായകന്റെ ജീവിതത്തില്‍ മറ്റൊരു പ്രധാന ചടങ്ങ് കൂടെ നടക്കുന്നു. അതെ ഋഷി വിവാഹിതനാകുന്നു. രസകരമായ ഫേസ്ബുക്ക് പോസ്റ്റിലൂടെ സംവിധായകന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.


rishi-sivakumar

ലക്ഷ്മി പ്രേംകുമാറുമായുള്ള വിവാഹം ഏപ്രില്‍ 17ന് കോഴിക്കോട് തളി ജയ ഓഡിറ്റോറിയത്തില്‍ വച്ചു നടക്കും. 18 ആം തിയ്യതി കോട്ടയം പൊന്‍കുന്നം മഹാത്മഗാന്ധി ഓഡിറ്റോറിയത്തില്‍ വച്ച് വിവാഹ സത്കാരവും ഉണ്ടാവും.


ഫോണ്‍ വിളിച്ചില്ല.. പറഞ്ഞില്ല എന്നൊന്നും പറയരുത്. ഇതൊരു ക്ഷണമായി കണ്ട് വിവാഹത്തില്‍ പങ്കെടുക്കാനാണ് സംവിധായകന്‍ ആവശ്യപ്പെടുന്നത്. ഋഷിയുടെ ആറ് വര്‍ഷത്തെ പ്രയത്‌നമായ വള്ളീം തെറ്റി പുള്ളീ തെറ്റി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ആഴ്ചയാണ് നടന്നത്.

English summary
Rishi Sivakumar, who is the director of upcoming movie Valliyum Thetti Pulliyum Thetti is going to marry on April 17th

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam