»   » കര്‍ണ്ണന്റെ തിരക്കഥയുമായി ശബരിമലയിലെത്തി ആര്‍എസ് വിമല്‍; ചിത്രങ്ങള്‍ വൈറല്‍! കാണാം

കര്‍ണ്ണന്റെ തിരക്കഥയുമായി ശബരിമലയിലെത്തി ആര്‍എസ് വിമല്‍; ചിത്രങ്ങള്‍ വൈറല്‍! കാണാം

Written By:
Subscribe to Filmibeat Malayalam
മഹാവീര്‍ കർണ്ണന്റെ തിരക്കഥയുമായി സംവിധായകൻ ശബരിമലയിൽ | filmibeat Malayalam

പൃഥ്വിരാജിനെ നായകനാക്കി എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രം സംവിധാനം ചെയ്ത സംവിധായകനാണ് ആര്‍ എസ് വിമല്‍. മൊയ്തീന്റെയും കാഞ്ചനമാലയുടെയും ജീവിത കഥ പറഞ്ഞ ചിത്രത്തില്‍ പൃഥ്വിരാജും പാര്‍വ്വതിയുമായിരുന്നു പ്രധാന വേഷത്തില്‍ എത്തിയിരുന്നത്. മലയാള സിനിമയില്‍ പുറത്തിറങ്ങിയ മികച്ച പ്രണയ ചിത്രങ്ങളിലൊന്നായിരുന്നു എന്ന് നിന്റെ മൊയ്തീന്‍. ചിത്രത്തിലെ ഗാനങ്ങളും കഥാപാത്രങ്ങളുടെ പ്രകടനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യഥാര്‍ത്ഥ സംഭവ കഥയെ അടിസ്ഥാനമാക്കിയായിരുന്നു ചിത്രം പുറത്തിറങ്ങിയിരുന്നത്.

പഞ്ചവര്‍ണ്ണ തത്തയെ സ്വന്തമാക്കി മഴവില്‍ മനോരമ: സംപ്രേക്ഷണാവകാശം നേടിയത് വലിയ തുകയ്ക്ക്‌

എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിനു ശേഷം കര്‍ണ്ണന്‍ എന്ന ബിഗ്ബഡ്ജറ്റ് ചിത്രമായിരുന്നു ആര്‍ എസ് വിമല്‍ പ്രഖ്യാപിച്ചിരുന്നത്. തന്റെ സ്വപ്‌ന സിനിമകളിലാന്നാണ് കര്‍ണ്ണനെന്ന് ആര്‍എസ് വിമല്‍ ചിത്രത്തിന്റെ പ്രഖ്യാപന വേളയില്‍ പറഞ്ഞിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ആദ്യം പ്രഖ്യാപിച്ച ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ നല്‍കിയിരുന്നത്.പൃഥ്വിരാജിന്റെ മുന്‍ സിനിമകളിലെ ചിത്രങ്ങള്‍ വെച്ച് ഫാന്‍മേയ്ഡ് പോസ്റ്ററുകള്‍ വരെ ഇറങ്ങിയിരുന്നു.


rs vimal

എന്നാല്‍ അടുത്തിടെയാണ് ചിത്രത്തിന്റെ നായകനെ മാറ്റിയ കാര്യം ആര്‍എസ് വിമല്‍ അറിയിച്ചിരുന്നത്. പൃഥ്വിരാജിനു പകരം തമിഴിലെ സൂപ്പര്‍ താരം വിക്രമായിരിക്കും തന്റെ സിനിമയില്‍ നായകനാവുകയെന്നാണ് ആര്‍എസ് വിമല്‍ അറിയിച്ചിരുന്നത്. മഹാവീര്‍ കര്‍ണ്ണ എന്ന പേരിട്ടിരിക്കുന്ന ചിത്രം തമിഴിലും ഹിന്ദിയിലുമായാണ് ഒരുക്കുന്നത്. 300 കോടി ബഡ്ജറ്റിലായിരിക്കും ചിത്രമൊരുക്കുക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.


vikram

ന്യൂയോര്‍ക്ക് ആസ്ഥാനമായ യുണൈറ്റഡ് ഫിലിം കിങ്ഡം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. 32 ഭാഷകളില്‍ ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കുമെന്നും വിവരമുണ്ട്. വിക്രത്തെ കൂടാതെ ബോളിവുഡില്‍ നിന്നുളള താരങ്ങളും ഹോളിവുഡ് ടെക്‌നീഷ്യന്മാരും ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വര്‍ഷം ഒക്ടോബറിലാണ് ചിത്രത്തിന്റെ ഷൂട്ടിഗ് ആരംഭിക്കുന്നത്.


rs vimal

ചിത്രത്തിനായുളള തയ്യാറെടുപ്പുകള്‍ക്കിടെ ചിത്രത്തിന്റെ സംവിധായകനായ ആര്‍എസ് വിമല്‍ ശബരിമലയില്‍ എത്തിയിരിക്കുകയാണ്. മഹാവീര്‍ കര്‍ണ്ണയുടെ പൂര്‍ത്തിയായ തിരക്കഥയുമായാണ് ആര്‍എസ് വിമലും സംഘവും എത്തിയിരിക്കുന്നത്. ആര്‍എസ് വിമലും സംഘവും ശബരിമല ക്ഷേത്രത്തിനു മുന്‍പില്‍ നിന്നെടുത്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.ആ സമയത്ത് രണ്‍ബീറായിരുന്നു തന്നെ രക്ഷിച്ചിരുന്നത്! മനസുതുറന്ന് ദീപിക: കാണാം


മകന്റെ നാലാം പിറന്നാള്‍ ഗംഭീരമാക്കി അല്ലു അര്‍ജുനും സ്‌നേഹയും: കാണാം


English summary
director rs vimal visited shabarimala

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X