»   » ചെറിയ ചിത്രങ്ങളെ തിയേറ്ററുകള്‍ അവഗണിക്കുന്നെന്ന്

ചെറിയ ചിത്രങ്ങളെ തിയേറ്ററുകള്‍ അവഗണിക്കുന്നെന്ന്

Posted By:
Subscribe to Filmibeat Malayalam
Movie reel
തിരുവനന്തപുരം: മുടക്കുന്ന പണത്തിന്റെ അടിസ്ഥാനത്തില്‍ സിനിമയെ തരം തിരിച്ച് കാണാന്‍ പാടുണ്ടോ? ഒരു സിനിമയുടെ വലുപ്പ, ചെറുപ്പം നിര്‍ണയിക്കുന്നത് മുടക്കിയ പണമാണോ, അതോ അനിനുള്ളിലെ കഥയാണോ? തിയേറ്ററുടമകളെ സംബന്ധിച്ച് തീര്‍ച്ചയായും ബിഗ് ബജറ്റ് ചിത്രങ്ങള്‍ തന്നെയാകും വലുത്.

ചെറിയ ചെലവില്‍ എടുക്കുന്ന ചിത്രങ്ങള തിയേറ്ററുകള്‍ അവഗണിക്കുന്നു എന്ന പരാതിയുമായി ബണ്ടിചോര്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ മാത്യൂ എബ്രഹാമും അണിയറ പ്രവര്‍ത്തകരും രംഗത്ത് വന്നിരിക്കുകയാണ്. ചെറിയ ചെലവില്‍ ചെയ്യുന്ന ചിത്രങ്ങള്‍ക്ക് തിയേറ്ററുകള്‍ കിട്ടുന്നില്ലെന്നും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തിയേറ്ററുകള്‍ വാടകയ്ക്ക് വാങ്ങി ചിത്രം പ്രദര്‍ശിപ്പിക്കേണ്ട ഗതികേടിലാണെന്നും സംവിധായകന്‍ പറയുന്നു.

ഈ മാസം 11 ന് പ്രദര്‍ശനം ആരംഭിച്ച ബണ്ടിച്ചോര്‍ തിയേറ്ററുകള്‍ കിട്ടാത്തതിനെ തുടര്‍ന്ന് നിള തിയേറ്ററിന് വാടകനല്‍കിയാണ് ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ചെറിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തിയേറ്ററുടമകള്‍ തയ്യാറാകുന്നില്ലെന്നും ഇത്തരത്തില്‍ അവഗണിക്കപ്പെടുന്ന ചിത്രങ്ങളില്‍ പലതിലും മികച്ച കഥയുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മികച്ച കഥയുള്ള പല ചെറിയ ചിത്രങ്ങളും പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം തന്നെ വലിയ താരനിരയും ചെലവുമുള്ള ചിത്രങ്ങള്‍ക്ക് വേണ്ടി തിയേറ്ററില്‍ നിന്ന് പുറംന്തള്ളപ്പെടുന്നു. ബണ്ടിച്ചോര്‍ എന്ന കുപ്രസിദ്ധ ഹൈടെക് മോഷ്ടാവിന്റെ ജീവിതവും അയാള്‍ ഒടുവില്‍ മോഷണം നടത്തിയ രംഗങ്ങളും ചിത്ര അതേ പടി ഒപ്പിയെടുത്തിട്ടുണ്ട്. ആ വീട്ടില്‍ വച്ചുതന്നെയാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നതും. -മാത്യു എബ്രഹം പറഞ്ഞു

English summary
The movie Bunty Chor director Abraham Mathew said theaters avoiding low budget movies for big budget and superstars movies

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam