twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂക്ക നല്‍കുന്ന പിന്തുണയാണ് ഏറ്റവും വലിയ ധൈര്യം; മാമാങ്കത്തെ കുറിച്ച് സംവിധായകന്‍

    By Aswini
    |

    നാല് പതിറ്റാണ്ട് കാലത്തെ അഭിനയ ജീവിതത്തില്‍, തന്റെ ഏറ്റവും വലിയ ചിത്രം മമ്മൂട്ടി പ്രഖ്യാപിച്ചത് മുതല്‍ ആരാധകര്‍ ആവേശത്തിലാണ്. പതിനേഴാം നൂറ്റാണ്ടില്‍ ഭാരതപ്പുഴയുടെ തീരത്ത് ചെഞ്ചോരയില്‍ എഴുതിയ ചാവേറുകളുടെ കഥ പറയുന്ന മാമാങ്കം എന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നു.

    46 വര്‍ഷത്തെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രം, സന്തോഷവും നന്ദിയും അറിയിച്ച് മമ്മൂട്ടി!!46 വര്‍ഷത്തെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രം, സന്തോഷവും നന്ദിയും അറിയിച്ച് മമ്മൂട്ടി!!

    സജീവ് പിള്ള എന്ന നവാഗതന്റെ പന്ത്രണ്ട് വര്‍ഷത്തെ ഗവേഷണവും പഠനവുമാണ് മാമാങ്കം എന്ന ചിത്രം തുടക്കം മുതല്‍ മമ്മൂട്ടിയില്‍ നിന്ന് ലഭിച്ച പിന്തുണയെ കുറിച്ചും സിനിമയെ കുറിച്ചും സജീവ് പിള്ള സംസാരിക്കുകയുണ്ടായി.

    ദീപാവലി ആശംസയ്ക്കിടെ കോണ്ടം പ്രമോഷനും, സണ്ണി ലിയോണിന് മാത്രമേ ഇത് സാധിക്കൂ; വീഡിയോ കാണൂദീപാവലി ആശംസയ്ക്കിടെ കോണ്ടം പ്രമോഷനും, സണ്ണി ലിയോണിന് മാത്രമേ ഇത് സാധിക്കൂ; വീഡിയോ കാണൂ

    മമ്മൂക്കയുടെ പിന്തുണ

    മമ്മൂക്കയുടെ പിന്തുണ

    എഴുത്തിന്റെ അവസാനഘട്ടം എത്തിയപ്പോള്‍ തന്നെ നായകനായി മനസ്സില്‍ മമ്മൂട്ടിയുടെ രൂപം തെളിഞ്ഞിരുന്നു. താപ്പാനയുടെ സെറ്റില്‍ വച്ച് ആദ്യമായി കഥ പറഞ്ഞു, ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് പൂര്‍ണമായ സ്‌ക്രിപ്റ്റ് കേള്‍പിച്ചു. അന്ന് മുതല്‍ മമ്മൂക്ക നല്‍കുന്ന പിന്തുണയാണ് ഏറ്റവും വലിയ ധൈര്യം.

    സിനിമ യാഥാര്‍ത്ഥ്യമായത്

    സിനിമ യാഥാര്‍ത്ഥ്യമായത്

    2010 ല്‍ സ്‌ക്രിപറ്റ് രജിസ്റ്റര്‍ ചെയ്തു. പ്രൊജക്ട് എല്ലാവര്‍ക്കും ഇഷ്ടമായെങ്കിലും ഇത്രയും മുതല്‍ മുടക്കില്‍ സിനിമ ചെയ്യാന്‍ നിര്‍മാതാക്കളെ കിട്ടാതായതോടെയാണ് നീണ്ടു പോയത്. ഒടുവില്‍ തിരക്കഥയില്‍ പൂര്‍ണ വിശ്വാസമര്‍പ്പിച്ച് വേണു കുന്നപ്പിള്ളി എന്ന നിര്‍മാതാവ് വന്നതോടെയാണ് സിനിമ യാഥാര്‍ത്ഥ്യമാവുന്നത്.

    എത്രയാണ് ബജറ്റ്

    എത്രയാണ് ബജറ്റ്

    പൂര്‍ണമായ ബജറ്റ് പുറത്ത് വിട്ടിട്ടില്ല. ബജറ്റിന്റെ വലുപ്പം പറഞ്ഞുള്ള നമ്പര്‍ ഗെയിമില്‍ എനിക്ക് വിശ്വാസമില്ല. ഇന്ത്യയിലെ ഏറ്റവും മികച്ച കലാകാരന്മാരാണ് സിനിമയില്‍ സഹകരിക്കുക. ഭാരതപ്പുഴയുടെ തീരം പാടെ മാറിയതിനാല്‍ യഥാര്‍ത്ഥ ലൊക്കേഷന്‍ ഉപയോഗപ്പെടുത്താന്‍ പരിമിതികളുണ്ട്. ഗ്രാഫിക്‌സിനും സെറ്റിനും പ്രാധാന്യമുണ്ട്. അതേ സമയം, ഫാന്റസി ശൈലിയുള്ള ഗ്രാഫിക്‌സ് ഒഴിവാക്കി യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നു നില്‍ക്കുന്ന അവതരണമാണ് ഉദ്ദേശിക്കുന്നത്.

    മറ്റ് കഥാപാത്രങ്ങള്‍

    മറ്റ് കഥാപാത്രങ്ങള്‍

    രേഖപ്പെടുത്തപ്പെട്ട ചരിത്രത്തില്‍ നിന്നുള്ളവരാണ് പ്രധാന കഥാപാത്രങ്ങളെല്ലാം. മമ്മൂട്ടിയോടൊപ്പം നാല് യോദ്ധാക്കള്‍ കൂടെ പ്രധാന്യമുള്ള കഥാപാത്രങ്ങളായി എത്തും. അഴുപതോളെ ഉപ കഥാപാത്രങ്ങളുമുണ്ട്. വന്‍ജനക്കൂട്ടം ഉള്‍പ്പെടുന്ന രംഗങ്ങളാണ് ഭൂരിഭാഗവും.

    ആ മാമാങ്കവുമായി ബന്ധമില്ല

    ആ മാമാങ്കവുമായി ബന്ധമില്ല

    മാമാങ്കം എന്ന ടൈറ്റില്‍ നവോദയ സന്തോഷപൂര്‍വ്വം നല്‍കിയെങ്കിലും പഴയ മാമാങ്കം സിനിമയുമായി ഈ മാമാങ്കത്തിന് യാതൊരു ബന്ധവുമില്ല എന്ന് സംവിധായകന്‍ പറഞ്ഞു. ഫെബ്രുവരിയില്‍ ചിത്രീകരണം തുടങ്ങും. അഞ്ചോ ആറോ ഷെഡ്യൂളുകള്‍ കൊണ്ട് പൂര്‍ത്തിയാക്കും. ഓരോ ഷെഡ്യൂളിന് മുന്‍പും റിഹേഴ്‌സല്‍ ഉണ്ടാവുമത്രെ.

    English summary
    Director Sajeev Pillai about Maamaankam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X