»   » പൃഥ്വിയും ആഷിഖും ബിജുവും പറയുന്നതിനോട് യോജിക്കാന്‍ കഴിയുമോ; ഈ അഭിപ്രായം കേള്‍ക്കൂ

പൃഥ്വിയും ആഷിഖും ബിജുവും പറയുന്നതിനോട് യോജിക്കാന്‍ കഴിയുമോ; ഈ അഭിപ്രായം കേള്‍ക്കൂ

Posted By: Rohini
Subscribe to Filmibeat Malayalam

നടി പീഡിപ്പിയ്ക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് സിനിമാ രംഗത്ത് പലരും പുതിയ ചില നിലപാടുകളുമായി രംഗത്തെത്തിയിരുന്നു. സിനിമയില്‍ ഇനി സ്ത്രീവിരുദ്ധമായതോ, സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ളതോ ആയ സംഭാഷണങ്ങള്‍ ഉപയോഗിക്കില്ലെന്ന പൃഥ്വിരാജിന്റെയും ആഷിഖ് അബുവിന്റെയും ഡോക്ടര്‍ ബിജുവിന്റെയും നിലപാടിനെ സോഷ്യല്‍ മീഡിയയില്‍ പലരും അനുകൂലിച്ചു.

ട്രംപിന്റെ മുഖത്തടിച്ചതുപോലെയായല്ലോ ഓസ്‌കാര്‍; 'ചമയല്‍ക്കാരന്‍' കൊടുത്ത പണി !!


എന്നാല്‍ ആ നിലപാടിനെതിരെ ഇതാ പുതുമുഖ സംവിധായകന്‍ സജിത്ത് ജഗഥാനന്ദന്‍ രംഗത്തെത്തിയിരിയ്ക്കുന്നു. സംഭവത്തെ തുടര്‍ന്നുള്ള അഭിപ്രായപ്രകടനം എന്നതിനപ്പുറം ഇതിനൊക്കെ എന്ത് പ്രസക്തിയാണ് ഉണ്ടാവുക എന്ന് ഒരേ മുഖത്തിന്റെ സംവിധായകന്‍ സജിത്ത് ചോദിയ്ക്കുന്നു. നിര്‍ഭയ, സൗമ്യ, ജിഷ, ഇപ്പോള്‍ നടിയുടെ സംഭവം.. ഇതിലൊന്നും പ്രതികളെ സിനിമ സ്വാധീനിച്ചതായി യാതൊരു സൂചനയും ഇല്ല എന്ന് സജിത്ത് ചൂണ്ടി കാണിയ്ക്കുന്നു.


sajith

ഒരു സിനിമയുടെ കഥാപാത്രങ്ങള്‍ സഞ്ചരിക്കുന്ന വഴി എങ്ങനെയാണ് സദാചാര മൂല്യങ്ങള്‍ കൊണ്ട് സംരക്ഷിക്കാനാവുക?, അങ്ങനെ സംഭവിച്ചാല്‍ തന്നെ അത്തരം സിനിമകള്‍ക്ക് വിഷയ പരമായി പ്രേക്ഷകനോട് എത്ര മാത്രം നീതി പുലര്‍ത്താന്‍ സാധിക്കും?, കാണികളെ രസിപ്പിക്കുന്ന ഏറ്റവും വലിയ മാദ്ധ്യമം എന്നതിനപ്പുറം സിനിമക്ക് എന്തു പ്രസക്തിയാണ് ഉള്ളത്?, മലയാള സിനിമ എന്ന ചെറിയലോകത്തിനു മുകളില്‍, തമിഴ്, ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ് സിനിമകള്‍ ചെലുത്തുന്ന സ്വാധീനത്തിന്, നായികമാരുടെ മേനിക്കൊഴുപ്പില്‍ ചൂടു പിടിക്കുന്ന വെള്ളിത്തിരക്ക് എങ്ങനെ കഴിയും ഇവിടുത്തെ ബോധോധയത്തെ സംരക്ഷിക്കാന്‍?, സിനിമക്ക് സമൂഹത്തെ സ്വാധീനിക്കാന്‍ കഴിവുണ്ടോ ? 'സ്പിരിറ്റ്' എന്ന സിനിമ കണ്ട് മദ്യപാന ആസക്തി കുറഞ്ഞ എത്ര പേരുണ്ട്? നാളെ സ്ത്രീകളെ, സ്ത്രീത്വത്തെ പ്രകീര്‍ത്തിച്ചു സ്യഷ്ടിക്കപ്പെടുന്ന സിനിമകളെ വിജയിപ്പിക്കാന്‍ സ്ത്രീകളെങ്കിലും മുന്നോട്ടു വരുമോ? - തുടങ്ങിയ ചോദ്യങ്ങളോടെയുള്ള സജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചയാകുന്നു.


അടുത്ത പീഡനം വരെ വായിച്ചുദ്ധരിക്കാന്‍, ഒരു കഥ കൂടെ ... മകളെ പീഡിപ്പിച്ചവനെ വെടി വെച്ചു കൊന്ന ക്രിഷ്ണ പ്രിയയുടെ അച്ഛനല്ല താരമാവേണ്ടത്, ഇവിടുത്തെ നീതിന്യായവ്യവസ്ഥയാണ്. വാര്‍ത്തകളുടെ, തിരയൊഴിയുമ്പോള്‍ ഓര്‍ക്കണം സ്ത്രീയെ സംരക്ഷിക്കേണ്ടത് കഥയും കവിതയും സിനിമയും താരങ്ങളും ഫേസ്ബുക്ക് പോസ്റ്റുകളും അല്ല. ഇവിടത്തെ നീതിന്യായ വ്യവസ്ഥിതിയാണ്. അതാണ് ഒരു പരിഷ്‌കൃത സമൂഹത്തിനു വേണ്ടത്. ബാക്കിയൊക്കെ ജലരേഖകളാണ് എന്ന് പറഞ്ഞുകൊണ്ട് സുജിത്തിന്റെ കുറിപ്പ് അവസാനിയ്ക്കുന്നു. പോസ്റ്റ് മുഴുവനായി വായിക്കൂ...


English summary
Director Sajith Jagadnandan's Facebook post goes viral

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam