»   » സംസ്ഥാന അവാര്‍ഡില്‍ നിന്നും പത്തേമാരിയെ ഒഴിവാക്കി,അതിനുള്ള മറുപടിയാണ് ദേശീയ അവാര്‍ഡെന്ന് സംവിധായകന്‍

സംസ്ഥാന അവാര്‍ഡില്‍ നിന്നും പത്തേമാരിയെ ഒഴിവാക്കി,അതിനുള്ള മറുപടിയാണ് ദേശീയ അവാര്‍ഡെന്ന് സംവിധായകന്‍

Posted By:
Subscribe to Filmibeat Malayalam

സംസ്ഥാന അവാര്‍ഡ് ജൂറിക്ക് പത്തേമാരി ഒരു മികച്ച ചിത്രമായി തോന്നിയിട്ടുണ്ടാകില്ല. എന്നാല്‍ അതിനുള്ള മറുപടിയാണ് ദേശീയ സംസ്ഥാന അവാര്‍ഡെന്ന് സംവിധായകന്‍ സലിം അഹമ്മദ്.

പത്ത് പേര്‍ ഒരുമിച്ചിരുന്ന് സിനിമ കാണുമ്പോള്‍ ഓരോരുത്തര്‍ക്കും പല ആസ്വാദനതലമായിരിക്കും. അതിനാലാകണം അങ്ങനെ സംഭവിച്ചതാണെന്നും സലിം അഹമ്മദ് പറഞ്ഞു.


ദേശീയ ചലചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സലിം അഹമ്മദ് പറഞ്ഞത്.സിനിമയുടെ വിജയം ഒരു കൂട്ടായിമയുടെ വിജയമാണെന്നും ഏറെ അദ്ധ്വാനിച്ച് കിട്ടിയ അംഗീകാരമാണെന്നും സലിം അഹമ്മദ് കൂട്ടി ചേര്‍ത്തു.


salim-ahammed

ചിത്രത്തില്‍ അഭിനയിച്ച മമ്മൂട്ടിക്കും സിദ്ദിഖിനും നന്ദിയും സലിം അഹമ്മദ് പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ പത്തേമാരിയില്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ മികച്ച ചിത്രമായി സനല്‍ കുമാറിന്റെ ഒഴിവ് ദിവസത്തെ കളി തെരഞ്ഞെടുത്തു.


1980കളില്‍ കേരളത്തില്‍ നിന്നും അറബി നാട്ടിലേക്ക് വന്ന കുടിയേറിയവരുടെ കഥയാണ് പത്തേമാരി. അമ്പത് കൊല്ലത്തെ പ്രവാസി ജീവിതമായിരുന്നു ചിത്രം. പള്ളിക്കല്‍ നാരാണയണന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. ജൂവല്‍ മേരിയാണ് ചിത്രത്തില്‍ നായിക.

English summary
director Salim Ahamed about National Award.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam