twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തിയ്യേറ്ററുകളില്‍ പരാജയപ്പെട്ടതിന്‌റെ നിരാശ മാറിയത് ഒടിടി റിലീസിന് ശേഷം, അനുഭവം പങ്കുവെച്ച് സംവിധായകന്‍

    By Midhun Raj
    |

    ബിജു മേനോന്‍ പാര്‍വ്വതി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ആര്‍ക്കറിയാം ഇക്കഴിഞ്ഞ എപ്രില്‍ ഒന്നിനായിരുന്നു തിയ്യേറ്ററുകളില്‍ എത്തിയത്. ഷറഫുദ്ദീനും പ്രധാന വേഷത്തില്‍ എത്തുന്ന സിനിമ സാനു ജോണ്‍ വര്‍ഗീസാണ് സംവിധാനം ചെയ്തത്. തിയ്യേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രത്തിന് ഒടിടിയില്‍ എത്തിയപ്പോള്‍ മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചത്. സൈജു കുറുപ്പ്, ആര്യ സലീം തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സംവിധായകന്‍ ആഷിക്ക് അബുവും, സന്തോഷ് കുരുവിളയും ചേര്‍ന്നാണ് ആര്‍ക്കറിയാം നിര്‍മ്മിച്ചത്.

    ഗ്ലാമറസ് ഫോട്ടോസുമായി ആകാന്‍ഷ ശര്‍മ്മ, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

    അതേസമയം സിനിമയ്ക്ക് ലഭിച്ച പ്രതികരണങ്ങളെ കുറിച്ച് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ സാനു ജോണ്‍ വര്‍ഗീസ് മനസുതുറന്നിരുന്നു. ആര്‍ക്കറിയാം ചിത്രത്തിന് തിയ്യേറ്ററുകളില്‍ ലഭിച്ച മോശം പ്രതികരണങ്ങളുടെ നിരാശ ഒടിടി റിലീസിന് ശേഷമാണ് മാറിയതെന്ന് സംവിധായകന്‍ പറയുന്നു. ആര്‍ക്കറിയാം ഒടിടിയില്‍ വന്നതിന് ശേഷമാണ് കൂടുതല്‍ പേര്‍ കണ്ടത്.

    തിയ്യേറ്ററിലെ പ്രതികരണം വളരെ

    തിയ്യേറ്ററിലെ പ്രതികരണം വളരെ മോശമായിരുന്നു. തിയ്യേറ്ററില്‍ കാണുന്നതും വീട്ടിലിരുന്ന് കാണുന്നതും രണ്ടും രണ്ടു തരത്തിലുളള കാഴ്ചയാണെന്നും സാനു ജോണ്‍ വര്‍ഗീസ് പറയുന്നു. തിയ്യേറ്ററില്‍ ഒരു കൂട്ടത്തിന് ഒപ്പമിരുന്നാണ് കാണുന്നത്. വീട്ടിലിരുന്ന് കാണുന്നത് തികച്ചും പേഴ്‌സണല്‍ കാഴ്ചയാണ്. അതിലൂടെ ഉണ്ടാകുന്ന ഇമോഷന്‍സിന് വലിയ മൂല്യമുണ്ട്.

    കൂടെ ഇരിക്കുന്ന ആളുകള്‍ ചിരിക്കുന്നത് കൊണ്ട്

    കൂടെ ഇരിക്കുന്ന ആളുകള്‍ ചിരിക്കുന്നത് കൊണ്ട് ചിരിക്കുകയോ കൈയ്യടിക്കുകയോ ചെയ്യുന്നതല്ല. അവര്‍ക്ക് അത്രയും ഇമോഷണല്‍ ആയി തോന്നുന്നത് കൊണ്ട് മാത്രം ചെയ്യുന്നതാണ്. ആര്‍ക്കറിയാം ഒടിടി റിലീസിന് ശേഷമുളള പ്രതികരണം തന്നെ സംബന്ധിച്ച് ആദ്യത്ത അനുഭവമാണെന്നും സംവിധായകന്‍ പറഞ്ഞു. സിനിമ പരാജയപ്പെട്ടതില്‍ പല കാരണങ്ങളും ഉണ്ടാകുമെന്നും സംവിധായകന്‍ പറയുന്നു.

    കോവിഡ് കാലമാകാം

    കോവിഡ് കാലമാകാം, മാര്‍ക്കറ്റിങ് പ്രശ്‌നങ്ങളുണ്ടാകാം. ആത്യന്തികമായി അതില്‍ പാളിച്ച സംഭവിച്ചിട്ടുണ്ട്. ഇങ്ങനെ ഒരു സിനിമ ചെയ്തിട്ട് അത് വര്‍ക്കൗട്ട് ആകാത്തതുകൊണ്ട് ഇനിയൊരു സിനിമ എടുക്കണോ എന്ന ചിന്ത പോലുമുണ്ടായി എന്നും സംവിധായകന്‍ വെളിപ്പെടുത്തി. എനിക്ക് എഴുതാനുളള ധൈര്യം നഷ്ടപ്പെട്ടു. തമാശയായി ഞാന്‍ കൂട്ടുകാരോട് പറയാറുണ്ട്.

    ഈ കോണ്‍ഫിഡന്‍സ് എന്ന് പറയുന്നത് ഒരുമാതിരി

    ഈ കോണ്‍ഫിഡന്‍സ് എന്ന് പറയുന്നത് ഒരുമാതിരി മംഗലശ്ശേരി നീലകണ്ഠനെപോലെയായി എന്ന്. അതുകൊണ്ട് സിനിമ ഒടിടിയില്‍ നല്ല പ്രതികരണങ്ങള്‍ നേടിയപ്പോള്‍ എനിക്കത് ഇരട്ടി മധുരമായി അനുഭവപ്പെട്ടു. നല്ല പ്രതികരണങ്ങള്‍ ലഭിച്ചപ്പോള്‍ ഉണ്ടായിരുന്ന വിഷമമെല്ലാം മാറികിട്ടിയെന്നും സംവിധായകന്‍ പറഞ്ഞു. അതേസമയം ആമസോണ്‍ പ്രൈമിലായിരുന്നു സിനിമ വീണ്ടും റിലീസ് ചെയ്തത്.

    Recommended Video

    Aarkkariyam Theatre Response | Public Review | Biju Menon | Parvathy | Filmibeat Malayalam
    ഒടിടി റിലീസിന് ശേഷം സോഷ്യല്‍ മീഡിയയില്‍

    ഒടിടി റിലീസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു സിനിമ. അയ്യപ്പനും കോശിക്കും ശേഷം ബിജു മേനോന്റെതായി വന്ന വേറിട്ട കഥാപാത്രമായിരുന്നു സിനിമയിലേത്. പ്രായം കൂടിയ റോളിലാണ് ചിത്രത്തില്‍ ബിജു മേനോന്‍ എത്തുന്നത്. ഒപ്പം പാര്‍വ്വതിയും ഷറഫുദ്ദീനും തുല്യ പ്രാധാന്യമുളള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

    Read more about: biju menon parvathy sharafudheen ott
    English summary
    director sanu john varghese reveals the audience response after biju menon's aarkariyam ott release
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X