twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംവിധായകന് ഒരിക്കലും തോന്നാന്‍ പാടില്ലാത്ത കാര്യം,മോഹന്‍ലാല്‍ കരയിപ്പിച്ചതിനെ കുറിച്ച് സിബി മലയില്‍

    By Sanviya
    |

    മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും അഭിനയം കണ്ട് ഒരു നിമിഷം കണ്ണു നിറഞ്ഞ് പോയതിനെ കുറിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട് അടുത്തിടെ പറഞ്ഞിരുന്നു. ഒരു സംവിധായകന്‍ ആഗ്രഹിച്ചതിനുമപ്പുറം ഒരു നടനില്‍ നിന്ന് ലഭിക്കുമ്പോഴുള്ള സന്തോഷമായിരുന്നു സത്യന്‍ അന്തിക്കാട് പങ്കു വച്ചത്. ഇപ്പോഴിതാ മോഹന്‍ലാലില്‍ നിന്നുണ്ടായ അനുഭവം തുറന്ന് പറഞ്ഞ് സംവിധായകന്‍ സിബി മലയില്‍.

    1991ല്‍ സംവിധാനം ചെയ്ത ഭരതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തായിരുന്നു സംഭവം. ഒരു സംവിധായകന്‍ ഒരിക്കലും തന്റെ സാങ്കേതിക നിലപാടില്‍ നിന്ന് വഴുതി മാറാന്‍ പാടില്ലാത്തതാണ്. പക്ഷേ ഭരതത്തിലെ ലാലിന്റെ അഭിനയം കണ്ട് താന്‍ വെറുമൊരു കാഴ്ചക്കാരനായി പോയെന്ന് സിബിമലയില്‍ പറയുന്നു.

    പോലീസ് സ്‌റ്റേഷനിലെ രംഗം

    പോലീസ് സ്‌റ്റേഷനിലെ രംഗം

    അപകടത്തില്‍ മരിച്ചത് തന്റെ ജേഷ്ഠനാണോ എന്ന് സ്ഥിരീകരിക്കാന്‍ ലാല്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ ഇരിക്കുന്ന ഒരു രംഗമുണ്ട്. ആ സമയത്ത് ഒരു പോലീസുകാരന്‍ ജേഷ്ഠന്‍ മരണ സമയത്ത് ഇട്ടിരുന്നു ഡ്രസും എടുത്തുക്കൊണ്ട് വരാന്‍ പോകുന്നു. അയാള്‍ക്ക് പിറകെ ക്യാമറ പോകാതെ മോഹന്‍ലാലിന്റെ ക്ലോസപ്പ് ഷോട്ടാണ് താന്‍ തീരുമാനിച്ചിരിക്കുന്നത്. ആ പോലീസ് തിരിച്ചു വരുമ്പോള്‍ താന്‍ ഭയപ്പെട്ടത് പോലെ സംഭവിക്കരുതെന്നും ഒപ്പം തന്റെ ചേട്ടനാണോ എന്ന ഭയവും അയാളുടെ മുഖത്ത് ഉണ്ടായിരിക്കണം. സിബി മലയില്‍ പറയുന്നു.

    ഞാന്‍ കരഞ്ഞു പോയി

    ഞാന്‍ കരഞ്ഞു പോയി

    ഈ രംഗം ലാല്‍ അഭിനയിച്ചത് കണ്ട് ഞാന്‍ കരഞ്ഞു പോയെന്ന് ലാല്‍ പറയുന്നു. ഒരു ആക്ടറെ സംബന്ധിച്ച് രണ്ട് മാനസിക വ്യവഹാരങ്ങളിലൂടെ കടന്നു പോകേണ്ട സമയം. ഇളകിയാട്ടത്തിന് അവിടെ യാതൊരു സ്‌പേസുമില്ല. പകരം വളരെ സൂക്ഷ്മമായ ഭാവവ്യത്യാസംകൊണ്ടാണ് അദ്ദേഹം ആ രംഗം ഉജ്ജ്വലമാക്കിയിരിക്കുന്നതെന്ന് സിബി മലയില്‍ പറയുന്നു.

    കട്ട് പറയാന്‍ മറന്നു പോകും

    കട്ട് പറയാന്‍ മറന്നു പോകും

    ലാലിന്റെ പെര്‍ഫോമന്‍സ് കാണുമ്പോള്‍ ചിലപ്പോള്‍ കട്ട് പറയാന്‍ പോലും താന്‍ മറന്നു പോയെന്ന് സിബി മലയില്‍ പറഞ്ഞു. അത്ര രസകരമാണ് ആ അഭിനയത്തിന്റെ വശ്യത എന്ന് സിബി മലയില്‍ പറയുന്നു.

    പൂര്‍ണതയുടെ പര്യായം

    പൂര്‍ണതയുടെ പര്യായം

    ചിത്രത്തില്‍ രാമകഥാഗാനലയം എന്ന ഗാനമുണ്ട്. സ്വന്തം ജേഷ്ഠന്‍ മരിച്ചു എന്നറിഞ്ഞിട്ടും എല്ലാം ഉള്ളിലൊതുക്കി പെങ്ങളുടെ കല്യാണ തലേന്നിരുന്നിട്ട് പാടുകയാണ്. ചുറ്റിനും വിറക് കത്തിച്ച് ഒരല്പം ഉയര്‍ന്ന പീഠത്തില്‍ ഇരുന്നാണ് ലാല്‍ പാടുന്നത്. ഗാനരംഗത്തിന് ശേഷം ലാല്‍ പുറത്തേക്ക് വന്നു. ആ സമയത്ത് അദ്ദേഹത്തിന്റെ ശരീരത്തിലെ രോമങ്ങളെല്ലാം ചൂടേറ്റ് കരിഞ്ഞു പോയിരുന്നു. എന്നിട്ടും അതൊന്നും വകവയ്ക്കാതെ അദ്ദേഹം ആ ഷോട്ട് പൂര്‍ത്തിയാക്കുകയായിരുന്നു. എന്തു കര്‍മ്മങ്ങളും അതിന്റെ ഏറ്റവും പെര്‍ലഫക്ഷനില്‍ ചെയ്യണമെന്ന നിര്‍ബന്ധം ലാലിനുണ്ട്. അതിന് വേണ്ടി അദ്ദേഹം എന്ത് ത്യാഗവും ചെയ്യും. ഒരര്‍ത്ഥത്തില്‍ പൂര്‍ണതയുടെ പര്യായമാണ് മോഹന്‍ലാല്‍. സിബി മലയില്‍ പറയുന്നു.

    English summary
    Director Sibi Malayil about Mohanlal.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X