twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രവിക്ക് ലഭിച്ച മികച്ച വേഷമായിരുന്നു ആ ചിത്രത്തില്‍! ഓര്‍മ്മകള്‍ പങ്കുവെച്ച് സിബി മലയില്‍

    By Prashant V R
    |

    പ്രശസ്ത സിനിമാ സീരിയല്‍ താരം രവി വള്ളത്തോള്‍ വിടവാങ്ങിയിരിക്കുകയാണ്. അസുഖ ബാധിതനായി ചികില്‍സയില്‍ കഴിയവേയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അമ്പതിലധികം സിനിമകളിലും നൂറോളം സീരിയലുകളിലും അഭിനയിച്ച നടന്‍ മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമായിരുന്നു. അഭിനയത്തിന് പുറമെ ഗാനരചയിതാവായും അദ്ദേഹം തിളങ്ങിയിരുന്നു. എഴുത്തുകാരന്‍ കൂടിയായ രവി വളളത്തോള്‍ 25ലധികം ചെറുകഥകളും എഴുതിയിരുന്നു.

    മഹാകവി വളളത്തോള്‍ നാരായണ മേനോന്റെ മരുമകന്‍ കൂടിയായിരുന്നു രവി വളളത്തോള്‍. നടന് ആദാരഞ്ജലികള്‍ അര്‍പ്പിച്ച് മമ്മൂട്ടിയടക്കമുളള സഹപ്രവര്‍ത്തകരെല്ലാം തന്നെ രംഗത്തെത്തിയിരുന്നു. ദൂരദര്‍ശന് വേണ്ടി തന്നെ ആദ്യമായി ഇന്റര്‍വ്യൂ ചെയ്തത് രവിയാണെന്ന് ആയിരുന്നു മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.

    അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത

    അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത വേദനയോടെയാണ് കേട്ടതെന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. എറ്റവുമൊടുവിലായി സംവിധായകന്‍ സിബി മലയിലും രവി വളളത്തോളിനൊപ്പമുളള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരുന്നു. മാതൃഭൂമി ഡോം കോമിനോടാണ് സംവിധായകന്‍ സംസാരിച്ചത്. സിബി മലയിലിന്റെ സാഗരം സാക്ഷി, നീ വരുവോളം എന്നീ ചിത്രങ്ങളില്‍ രവി വളളത്തോള്‍ വേഷമിട്ടിരുന്നു.

    രവി വളളത്തോളിന്റെ

    രവി വളളത്തോളിന്റെ കരിയറില്‍ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു ഈ ചിത്രങ്ങളിലേത്. രവിയെ പണ്ടുമുതലേ തനിക്ക് അറിയാമായിരുന്നു എന്ന് സംവിധായകന്‍ പറയുന്നു. വ്യക്തിപരമായി പറയുകയാണെങ്കില്‍ അദ്ദേഹം മാന്യനും സൗമ്യനും മിതഭാഷിയുമായിരുന്നു. വല്ലപ്പോഴുമൊക്കെ എന്നെ വിളിക്കാറുണ്ടായിരുന്നു. നാടകാചാര്യന്‍ ടിഎന്‍ ഗോപിനാഥന്‍ നായരുടെ മകന്‍ എന്ന നിലയിലാണ് അദ്ദേഹത്തെ ആദ്യമായി പരിചയെപ്പെട്ടതെന്നും സിബി മലയില്‍ പറയുന്നു.

    ആരാധകര്‍ക്കും ധനസഹായവുമായി വിജയ്! അക്കൗണ്ടുകളിലേക്ക് 5000 രൂപ വീതം അയച്ച് താരംആരാധകര്‍ക്കും ധനസഹായവുമായി വിജയ്! അക്കൗണ്ടുകളിലേക്ക് 5000 രൂപ വീതം അയച്ച് താരം

    ടിവി സീരിയലുകളില്‍

    ടിവി സീരിയലുകളില്‍ സജീവമായിരുന്ന കാലത്താണ് സാഗരം സാക്ഷിയിലേക്ക് ഞാന്‍ അദ്ദേഹത്തെ അഭിനയിക്കാന്‍ വിളിക്കുന്നത്. ആ ചിത്രത്തില്‍ രവിക്ക് വളരെ പ്രാധാന്യമുളള ഒരു വേഷമായിരുന്നു. എനിക്ക് തോന്നുന്നത് അദ്ദേഹത്തിന്റെ കരിയറിലെ മികച്ചൊരു വേഷം അതായിരുന്നു എന്നാണ്. അതിലെനിക്ക് സന്തോഷവും അഭിമാനവുമുണ്ട്.

    അച്ഛന്‍ മലയാളി,അമ്മ നേപ്പാളി, ഞാന്‍ എരപ്പാളി! സ്വയം ട്രോളി അര്‍ച്ചന സുശീലന്‍അച്ഛന്‍ മലയാളി,അമ്മ നേപ്പാളി, ഞാന്‍ എരപ്പാളി! സ്വയം ട്രോളി അര്‍ച്ചന സുശീലന്‍

    അദ്ദേഹം

    അദ്ദേഹം അത് നന്നായി ചെയ്യുകയും ചെയ്തു. അതിന്റെ തുടര്‍ച്ചയായിട്ടാണ് നീ വരുവോളം എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചത്. വല്ലപ്പോഴുമൊക്കെ അദ്ദേഹം എന്നെ വിളിക്കാറുണ്ടായിരുന്നു എന്നും സംവിധായകന്‍ പറയുന്നു. സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് രവി പറയാറുണ്ടായിരുന്നു. കലാപാരമ്പര്യത്തില്‍ നിന്നുളള കുടുംബത്തില്‍ നിന്നായതുകൊണ്ടായിരിക്കണം ജന്മനാ ഒരുപാട് കഴിവുകളുളള വ്യക്തിയായിരുന്നു രവി. അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായി എനിക്ക് വളരെ സങ്കടമുണ്ടാക്കുന്നതാണ്. മാതൃഭൂമിയോട് സിബി മലയില്‍ പറഞ്ഞു. തിരുവനന്തപുരം സ്വദേശിയാണ് രവി വളളത്തോള്‍. ആരോഗ്യ പ്രശ്‌നങ്ങളാല്‍ നേരത്തെ സിനിമാ സീരിയല്‍ രംഗത്തുനിന്നും വിട്ടുനിന്നിരുന്നു നടന്‍. രവീന്ദ്രനാഥന്‍ എന്നാണ് യഥാര്‍ത്ഥ പേര്. ദൂരദര്‍ശനില്‍ ജോലി ചെയ്തുകൊണ്ടായിരുന്നു കരിയര്‍ തുടങ്ങിയത്.

    സ്വാസിക മുതല്‍ ലച്ചു വരെ! ലോക് ഡൗണില്‍ നൃത്ത വീഡിയോ പങ്കുവെച്ച താരങ്ങള്‍സ്വാസിക മുതല്‍ ലച്ചു വരെ! ലോക് ഡൗണില്‍ നൃത്ത വീഡിയോ പങ്കുവെച്ച താരങ്ങള്‍

    Read more about: ravi vallathol
    English summary
    Director Sibi Malayil Says About Ravi Vallathol
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X