»   » ജിഷ്ണുവുമായി ഉടക്കിയത്, അഹങ്കാരമായിരുന്നില്ല, എന്റെ വിവരക്കേടായിരുന്നു

ജിഷ്ണുവുമായി ഉടക്കിയത്, അഹങ്കാരമായിരുന്നില്ല, എന്റെ വിവരക്കേടായിരുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam

വിടപറഞ്ഞ പ്രിയസുഹൃത്ത് ജിഷ്ണവുമായുള്ള സൗഹൃദത്തെ കുറിച്ച് സംവിധായകനും നടനുമായ സിദ്ധാര്‍ത്ഥ്. നമ്മള്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് ഇരുവരും ആദ്യമായി പരിചയപ്പെടുന്നതും കൂട്ടുകാരാകുന്നതും. എന്നാല്‍ ഈ സൗഹൃദം ഒരു ഉടക്കിന് ശേഷമായിരുന്നുവെന്ന് സിദ്ധാര്‍ത്ഥ് പറയുന്നു.

ഷൂട്ടിങ് ലൊക്കേഷനില്‍ എത്തി അമ്മ(കെപിഎസി ലളിത) രാഘവേട്ടനെയും ജിഷ്ണുവിനെയും പരിചയപ്പെടുത്തി. പക്ഷേ ആരാണെന്ന് എനിക്ക് മനസിലാകുന്നില്ലായിരുന്നു. അഹങ്കാരം കൊണ്ടായിരുന്നില്ല, എന്റെ വിവരക്കേടുകൊണ്ടായിരുന്നു അന്ന് അങ്ങനെ സംഭവിച്ചത്. സിദ്ധാര്‍ത്ഥ് പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിദ്ധാര്‍ത്ഥ് പറഞ്ഞത്. തുടര്‍ന്ന് വായിക്കൂ..

ജിഷ്ണുവുമായി ഉടക്കിയത്, അഹങ്കാരമായിരുന്നില്ല, എന്റെ വിവരക്കേടായിരുന്നു

സംവിധായകനാകണമെന്ന് വലിയ മോഹം ഉണ്ടായിരുന്നുവെങ്കിലും ആ സമയത്ത് അച്ഛന്‍ സംവിധാനം ചെയ്തതും അമ്മ അഭിനയിച്ചതുമായ ചിത്രങ്ങള്‍ മാത്രമായിരുന്നു ഞാന്‍ കണ്ടിട്ടുള്ളൂ. അതുക്കൊണ്ട് തന്നെ സെറ്റില്‍ വച്ച് അമ്മ രാഘവേട്ടനെയും മകന്‍ ജിഷ്ണുവിനെയും മനസിലാകാതെ വന്നത്. സിദ്ധാര്‍ത്ഥ് പറയുന്നു,

ജിഷ്ണുവുമായി ഉടക്കിയത്, അഹങ്കാരമായിരുന്നില്ല, എന്റെ വിവരക്കേടായിരുന്നു

ഷൂട്ടിങ് തുടങ്ങി രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. അതിന്റെ ഇടയ്ക്ക് ഒരു ഉടക്ക് ഉണ്ടാക്കി വന്നു. ഷൂട്ടിങിനിടയില്‍ ചാനലുക്കാര്‍ വന്നപ്പോഴായിരുന്നു സംഭവം. സിദ്ധാര്‍ത്ഥ് പറയുന്നു.

ജിഷ്ണുവുമായി ഉടക്കിയത്, അഹങ്കാരമായിരുന്നില്ല, എന്റെ വിവരക്കേടായിരുന്നു

ജിഷ്ണു എന്ന നല്ല രീതിയില്‍ മുമ്പില്‍ പരിചയപ്പെടുത്തി. ഞാന്‍ ജിഷ്ണുവിനെ പരിചയപ്പെടുത്തിയത് ഇങ്ങനെയായിരുന്നു. ഇത് പഴയകാല നടന്‍ രാഘവന്റെ മകന്‍ ജിഷ്ണു. കോഴിക്കോട് ആര്‍ഇസിയിലാണ് പഠിച്ചത്.., അങ്ങനെ

ജിഷ്ണുവുമായി ഉടക്കിയത്, അഹങ്കാരമായിരുന്നില്ല, എന്റെ വിവരക്കേടായിരുന്നു

ചാനലുകാര്‍ പോയി കഴിഞ്ഞ് ജിഷ്ണു, എന്നെ വിളിച്ചിട്ട് പറഞ്ഞു, എന്റെ അച്ഛന്‍ പഴയകാല നടനല്ല. ഇപ്പോള്‍ അഭിനയിക്കുന്നില്ലന്നേയുള്ളൂ. നല്ല അവസരങ്ങള്‍ വന്നാല്‍ തിരിച്ചു വരും. പരിഭവത്തോടെയാണ് ജിഷ്ണു പറയുന്നത്.

ജിഷ്ണുവുമായി ഉടക്കിയത്, അഹങ്കാരമായിരുന്നില്ല, എന്റെ വിവരക്കേടായിരുന്നു

വയസായില്ലേ അതുക്കൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞതെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു.

ജിഷ്ണുവുമായി ഉടക്കിയത്, അഹങ്കാരമായിരുന്നില്ല, എന്റെ വിവരക്കേടായിരുന്നു

നിന്റെ അമ്മയ്ക്കും വയസായിട്ടല്ലേ അഭിനയിക്കുന്നത്. എന്നിട്ട് ഞാന്‍ പറഞ്ഞില്ലോല്ലോ. എന്തായാലും തെറ്റ് എന്റേതാണെന്ന് മനസിലാക്കിയപ്പോള്‍ ഞാന്‍ സമ്മതിച്ചുക്കൊടുത്തു-സിദ്ധാര്‍ത്ഥ്

ജിഷ്ണുവുമായി ഉടക്കിയത്, അഹങ്കാരമായിരുന്നില്ല, എന്റെ വിവരക്കേടായിരുന്നു

ആ ഉടക്കിന് ശേഷമാണത്രേ സിദ്ധാര്‍ത്ഥും ജിഷ്ണുവും ഇഴപിരിയാത്ത കൂട്ടുക്കാരായത്.

English summary
Director Siddarth about Jishnu.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam