»   » മമ്മൂക്ക അപാരമായ റിസല്‍ട്ടുണ്ടാക്കുന്ന നടനാണ്, അഭിനയിക്കുമ്പോള്‍ അങ്ങനെ തോന്നില്ല എന്ന് സിദ്ധിഖ്

മമ്മൂക്ക അപാരമായ റിസല്‍ട്ടുണ്ടാക്കുന്ന നടനാണ്, അഭിനയിക്കുമ്പോള്‍ അങ്ങനെ തോന്നില്ല എന്ന് സിദ്ധിഖ്

Posted By: Rohini
Subscribe to Filmibeat Malayalam

'സെന്‍സ് വേണം... സെന്‍സിബിലിറ്റി വേണം.. സെന്‍സിറ്റീവിറ്റി വേണം...' മമ്മൂട്ടിയുടെ ഇത്തരത്തിലുള്ള ഡയലോഗുകള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിയ്ക്കാന്‍ കാരണം ആ ഡബ്ബിങ് മോഡുലേഷന്‍ കാരണമാണ്. മലയാളത്തില്‍ പഞ്ച് ഡയലോഗുകള്‍ക്ക് ശബ്ദമേകുന്ന കാര്യത്തില്‍ മമ്മൂട്ടിയോളം മികവ് മറ്റാര്‍ക്കുമില്ലെന്ന് പലരും പറഞ്ഞു.

ബാസ്‌ക്കര്‍ ദ റാസ്‌ക്കലിന്റെ സെറ്റില്‍ മമ്മൂട്ടിയുടെ അഭിനയം കണ്ട് കരഞ്ഞുപോയി എന്ന് സിദ്ധിഖ്

അതേ അഭിപ്രായമാണ് മമ്മൂട്ടിയെ നായകനാക്കി ഒന്നിലേറെ ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകന്‍ സിദ്ധിഖിനും പറയാനുള്ളത്. കൗമുദി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് സംവിധായകന്‍ മെഗാസ്റ്റാറിന്റെ ഡബ്ബിങിനെ പ്രശംസിച്ചത്.

മമ്മൂക്കയുടെ ഡബ്ബിങ്

തന്നെ ഏറ്റവും ഇന്‍ഫഌവന്‍സ് ചെയ്ത ശബ്ദം മമ്മൂക്കയുടേതാണെന്ന് സിദ്ധിഖ് പറയുന്നു. ബാക്കി എല്ലാ താരങ്ങളുടെയും കാര്യമെടുത്താല്‍ സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ അവരില്‍ നിന്ന് നൂറ് കിട്ടും പിന്നെ ഡബ്ബ് ചെയ്യുമ്പോള്‍ 90ഉം 80ഉം ആയി കുറയും. പക്ഷേ മമ്മൂക്കയുടെ കാര്യത്തില്‍ നേരേ തിരിച്ചാണ്. അഭിനയിക്കുമ്പോള്‍ നൂറ് ശതമാനം റിസല്‍ട്ടാണെങ്കില്‍ ഡബ്ബിംഗില്‍ 110 ആയി ഉയരും.

റിസള്‍ട്ടുണ്ടാക്കുന്ന നടന്‍

മമ്മൂക്ക അപാരമായ റിസല്‍ട്ടുണ്ടാക്കുന്ന നടനാണ്. അഭിനയിക്കുമ്പോള്‍ അങ്ങനെ തോന്നില്ല, ശബ്ദനിയന്ത്രണത്തേക്കാള്‍ എക്‌സ്പ്രഷനാണ് അദ്ദേഹം പ്രാമുഖ്യം നല്‍കുന്നത്. ഇനി വരാനിരിക്കുന്ന ഡബ്ബിംഗ് കൂടി പരിഗണിച്ചാണ് അദ്ദേഹം ഇമോഷന്‍ കൈകാര്യം ചെയ്യുന്നത്. അക്കാര്യത്തില്‍ അത്ഭുതമാണ് മമ്മൂക്ക- എന്ന് സിദ്ധിഖ് പറഞ്ഞു.

മമ്മൂട്ടിയും സിദ്ധിഖും

സിദ്ദീഖ് - ലാല്‍ കൂട്ടുകെട്ടില്‍ നിന്ന് സിദ്ദീഖ് എന്ന പേരില്‍ ഒറ്റയ്ക്ക് സിനിമ സംവിധാനം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഹിറ്റ്‌ലര്‍, ക്രോണിക് ബാച്ചിലര്‍, ഭാസ്‌കര്‍ ദ റാസ്‌കല്‍ എന്നീ സിനിമകള്‍ മമ്മൂട്ടിയെ നായനാക്കി സംവിധാനം ചെയ്തിരുന്നു. മമ്മൂട്ടിയുടെ സമീപകാലത്തെ മികച്ച വിജയങ്ങളിലൊന്നുമാണ് ഭാസ്‌കര്‍ ദ റാസ്‌കല്‍. ഹിറ്റ്‌ലറാകട്ടെ മമ്മൂട്ടിയുടെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നും.

കരയിപ്പിച്ച നടന്‍

ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ മമ്മൂട്ടിയുടെ അഭിനയം കണ്ട് കണ്ണു നിറഞ്ഞുപോയ അനുഭവവും സിദ്ധിഖ് പങ്കുവച്ചു. മകന്‍ അമ്മയെ കുറിച്ച് ചോദിയ്ക്കുന്ന രംഗമായിരുന്നു അത്.. അത്രയേറെ വികാരപരമായി ഒരു മൂളല്‍ മാത്രമേ ആ രംഗത്ത് മമ്മൂട്ടി നടത്തിയുള്ളൂ.. കട്ട് പറഞ്ഞിട്ടും തന്റെ കണ്ണ് നിറഞ്ഞുപോയി എന്നാണ് സിദ്ധിഖ് പറഞ്ഞത്.

English summary
Director Siddique about the influence of Mammootty's voice

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam