»   » പതിവുപോലെ അസൂയക്കാര്‍ രംഗത്ത്: സിദ്ദീഖ്

പതിവുപോലെ അസൂയക്കാര്‍ രംഗത്ത്: സിദ്ദീഖ്

Posted By:
Subscribe to Filmibeat Malayalam
 Siddique
ഇക്കുറിയും വിമര്‍ശകര്‍ പതിവു തെറ്റിച്ചില്ലെന്ന് സംവിധായകന്‍ സിദ്ദീഖ്. തന്റെ എല്ലാ ചിത്രവും റിലീസ് ആകുമ്പോള്‍ കേള്‍ക്കുന്ന പഴിയും കുറ്റപ്പെടുത്തലും ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍ തിയേറ്ററിലെത്തിയപ്പോഴും കേട്ടെന്ന് അദ്ദേഹം പറയുന്നു. നാലുദിവസം കൊണ്ട് നാലേമുക്കാല്‍ കോടി രൂപയുടെ ഗ്രോസ് കലക്ഷന്‍ കിട്ടിയിട്ടും ചിത്രം പരാജയമാണെന്നും സിദ്ദീഖിന്റെ മുന്‍ ചിത്രത്തിന്റെ അത്ര പോരാ എന്നുമാണ് അസൂയാലുക്കള്‍ പറഞ്ഞു പരത്തുന്നത്. കേരളത്തില്‍ നിന്നുമാത്രം ഇത്രയധികം സാമ്പത്തിക നേട്ടമുണ്ടാക്കിയ ചിത്രമായിട്ടും വന്‍ പരാജയമാണെന്നു പറയുന്നത് താന്‍ മുന്‍പു കേട്ട പഴിയുടെ അതേ കോപ്പിയാണെന്ന് സിദ്ദീഖ് പറഞ്ഞു.

മുന്‍പ് ഹരിഹര്‍ നഗര്‍ ഇറങ്ങിയപ്പോള്‍ റാംജി റാവ് സ്പീക്കിങ്ങിന്റെ അത്ര പോരാ എന്നു പറഞ്ഞു. കഴിഞ്ഞ ചിത്രമായ ബോഡി ഗാര്‍ഡ് റിലീസ് ചെയ്തപ്പോള്‍ ചിത്രം പരാജയമാണെന്ന് ആദ്യവാരത്തില്‍ തന്നെ പ്രചാരണമുണ്ടായി. അവിടെ നിന്നാണ് തമിഴിലേക്കും ഹിന്ദിയിലേക്കും ചിത്രംപോയത്. വിജയ് ഈ ചിത്രം തമിഴില്‍ ചെയ്യാന്‍ വന്നപ്പോള്‍ പൊട്ടിയ പടമാണെന്നു പലരും അദ്ദേഹത്തെ കണ്ടു പറഞ്ഞിരുന്നു. എന്നാല്‍ വിജയ് പിന്‍മാറിയില്ല. തമിഴില്‍ ശക്തമായി തിരിച്ചുവരാന്‍ വിജയ്ക്ക് കാവലന്‍ സഹായമായി. ഹിന്ദിയില്‍ ആദ്യവാരം തന്നെ ബോഡിഗാര്‍ഡ് ശതകോടി ക്ലബ്ബില്‍ അംഗമായി.

മോഹന്‍ലാലിന്റെ എല്ലാ മാനറിസവും ശരിയായി ഉപയോഗപ്പെടുത്തിയാണ് ലേഡീസ് ആന്‍ഡ് ജന്റില്‍മേന്‍ ചെയ്തത്. പ്രേക്ഷകര്‍ കാണാന്‍ കൊതിച്ച ലാലിനെയാണ് ഇതിലൂടെ അവര്‍ക്കു നല്‍കിയത്. അദ്ദേഹം അവതരിപ്പിച്ച ചന്ദ്രബോസ് എന്ന കഥാപാത്രത്തെപോലെ ഒരാള്‍ തങ്ങളുടെ ജീവിതത്തിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് പലരും സിദ്ദീഖിനെ വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു. ഇങ്ങനെയൊക്കെ നേട്ടമുണ്ടാക്കിയിട്ടും ചിത്രത്തെ ക്കുറിച്ചു ചിലര്‍ മോശം വാര്‍ത്തകള്‍ പറഞ്ഞു പറത്തുന്നത് തന്നോടുള്ള അയൂസകൊണ്ടാണെന്ന് സിദ്ദീഖ് പറഞ്ഞു.

English summary
Critics attacked always, Says Ladies and Gentleman's director siddique

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam