twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂക്കയുടെ അഭിനയം കണ്ട് കണ്ണ് നിറഞ്ഞുപോയി, മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് സംവിധായകന്‍ സിദ്ദിഖ്

    By Midhun Raj
    |

    ഹിറ്റ്‌ലര്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ഒന്നിച്ച കൂട്ടുകെട്ടാണ് മമ്മൂട്ടിയും സംവിധായകന്‍ സിദ്ദിഖും. സിനിമ വലിയ വിജയമായ ശേഷം ക്രോണിക്ക് ബാച്ചിലര്‍, ഭാസ്ക്കര്‍ ദി റാസ്‌ക്കല്‍ എന്നീ ചിത്രങ്ങളും ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങി. 2015ലാണ് മമ്മൂട്ടിയും സിദ്ദിഖും ഒടുവില്‍ ഒന്നിച്ച ഭാസ്‌കര്‍ ദി റാസ്‌ക്കല്‍ റിലീസ് ചെയ്തത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രം തിയ്യേറ്ററുകളില്‍ വിജയം നേടി. നയന്‍താര നായികയായ സിനിമയില്‍ അനിഖ, സനൂപ്, ജനാര്‍ദ്ദനന്‍, പാഷാണം ഷാജി, കലാഭവന്‍ ഷാജോണ്‍, ഇഷ തല്‍വാര്‍,, ഹരീശ്രി അശോകന്‍ ഉള്‍പ്പെടെയുളള വലിയ താരനിര തന്നെയാണ് അഭിനയിച്ചത്.

    ഗ്ലാമറസ് ലുക്കില്‍ തിളങ്ങി നിധി അഗര്‍വാള്‍, ചിത്രങ്ങള്‍ കാണാം

    നൂറ് ദിവസം തിയ്യേറ്ററുകളില്‍ ഓടിയ സിനിമ പിന്നീട് തമിഴിലും റീമേക്ക് ചെയ്യപ്പെട്ടു. സിദ്ധിഖ് തന്നെ സംവിധാനം ചെയ്ത തമിഴ് സിനിമയില്‍ അരവിന്ദ് സാമിയും അമല പോളുമാണ് പ്രധാന വേഷത്തില്‍ എത്തിയത്. അതേസമയം ഭാസ്‌കര്‍ ദി റാസ്‌കല്‍ ചിത്രീകരണത്തിനിടെ മമ്മൂക്കയുടെ അഭിനയം കണ്ട് കണ്ണ് നിറഞ്ഞ അനുഭവം പങ്കുവെക്കുകയാണ് സിദ്ദിഖ്. കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ മനസുതുറന്നത്.

    നടി സനുഷയുടെ അനിയന്‍ സനൂപാണ്

    നടി സനുഷയുടെ അനിയന്‍ സനൂപാണ് സിനിമയില്‍ മമ്മൂട്ടിയുടെ മകന്‌റെ വേഷത്തില്‍ എത്തിയത്. അനിഘ നയന്‍താരയുടെ മകളായും അഭിനയിച്ചു. അതേസമയം ഭാസ്‌കര്‍ ദി റാസ്‌ക്കലില്‍ മമ്മൂക്കയും സനൂപും ഒരുമിച്ചുളള ഒരു കാര്‍ സീനിനെ കുറിച്ചാണ് സിദ്ധിഖ് പറഞ്ഞത്. കാറില്‍ പോകുമ്പോള്‍ മമ്മൂക്കയോട് ആ പയ്യന്‍ നയന്‍താരയുടെ കഥാപാത്രത്തെ കുറിച്ച് പറയുന്നുണ്ട്.

    എന്തൊരു സ്‌നേഹമാണ്

    'എന്തൊരു സ്‌നേഹമാണ്, കരുതലാണ്, സോഫ്റ്റ് നാച്ചുറാണ് എന്നൊക്കെ. അപ്പോ മമ്മൂക്കയുടെ കഥാപാത്രം വളരെ കാഷ്വലായിട്ട് കേട്ടുകൊണ്ടിരിക്കുകയാണ്. പെട്ടെന്ന് മകന്‍ ചോദിക്കുന്നു,. ഇതുപോലെ തന്നെ ആയിരിക്കുമല്ലെ എന്റെ അമ്മയും എന്ന്. പെട്ടെന്ന് മമ്മൂക്കയുടെ മുഖം അങ്ങ് മാറും. സ്‌ക്രിപ്റ്റില്‍ അതെ എന്ന് മാത്രമാണ് മമ്മൂക്കയുടെ ഡയലോഗ്'.

    എന്നാല്‍ മമ്മൂക്കയോട് പറഞ്ഞു

    എന്നാല്‍ മമ്മൂക്കയോട് ഞാന്‍ പറഞ്ഞു; 'അതെ എന്ന് ഉടനെ പറയരുത്, അതിന് ഒരു ഡിലെ കൊടുക്കണമെന്ന്. ഒന്ന് വൈഫിന്‌റെ സമയത്തേക്ക് പോയിട്ട് തിരിച്ചുവരണം എന്ന് പറഞ്ഞു. പുളളി പോയിട്ട് വന്നപ്പോ കണ്ട് നിന്ന എന്റെ കണ്ണ് നിറഞ്ഞുപോയി. അതാണ് ആക്ടര്‍ എന്ന് പറയുന്നത്. നമ്മള് ആ മാറ്റര്‍ മാത്രം അങ്ങട് പറഞ്ഞാല്‍ മതി', സിദ്ദിഖ് പറയുന്നു.

    Recommended Video

    ഏജന്റിലെ മമ്മൂട്ടിയുടെ പ്രതിഫലം ഇത്രയുമോ ? കോടികളുടെ മമ്മൂക്ക | FIlmiBeat Malayalam
    ആ രംഗം കട്ട് ചെയ്തിട്ട് കണ്ണ് നിറഞ്ഞുപോയി

    'ആ രംഗം കട്ട് ചെയ്തിട്ട് കണ്ണ് നിറഞ്ഞുപോയി. കാരണം അത്രയ്ക്കും ഇമോഷണലാണ്. മമ്മൂക്കയുടെ ആ ടൈമിംഗ്. ആ പയ്യന്‍ ചോദിച്ച ചോദ്യത്തിന് യെസ് എന്ന് അയാള് പറയുന്നത് വരെയുളള ടൈമിന് കൊടുത്ത എക്‌സ്പ്രഷന്‍, ഗംഭീര എക്‌സ്പ്രഷനാണ്. അപ്പോ ആ സീന്‍ അങ്ങനെയാണ് എടുത്തത്. ഇതാണ് പോളിഷിംഗ് എന്ന് പറയുന്നത്. ഇതാണ് ഒരു ഡയറക്ടര്‍ എന്ന് പറയുന്നത്. ഇതില്ലാതെ പകര്‍ത്തിവെച്ചാല്‍ പേപ്പറിലുളളത് പോലെ പകര്‍ത്തിവെച്ചത് പോലെയിരിക്കും', സംവിധായകന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

    English summary
    Director Siddique Opens Up How Mammootty's Acting Brought Tears On His Eyes
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X