»   » എടാ പൈസ വല്ലതും വേണോ.. ലാലിനോട് മമ്മൂട്ടി ചോദിച്ചു

എടാ പൈസ വല്ലതും വേണോ.. ലാലിനോട് മമ്മൂട്ടി ചോദിച്ചു

By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ ദേഷ്യത്തെ കിറിച്ച് മാത്രമേ എല്ലാവരും പറഞ്ഞ് കേട്ടിട്ടുള്ളൂ. എന്നാല്‍ ബന്ധങ്ങള്‍ക്ക് മമ്മൂട്ടി നല്‍കുന്ന വിലയും, നടന്റെ മഹത്വവും ആരും പാടി നടന്നിട്ടില്ല. എന്നാല്‍ സംവിധായകന്‍ സിദ്ദിഖ് മമ്മൂട്ടിയുടെ മഹത്വത്തെ കുറിച്ച് പറയുന്നു.

പരിസരം മറന്ന് പരസ്യമായി മമ്മൂട്ടി പൊട്ടിത്തെറിച്ച സന്ദര്‍ഭങ്ങള്‍; വീഡിയോകള്‍ കാണാം

ഞാനും ലാലും കൂടി സ്വതന്ത്രസംവിധായകരായശേഷം മമ്മൂക്കയെ നായകനാക്കി ചെയ്യുന്ന ചിത്രം 'ഹിറ്റ്‌ലറാ'ണ്. ഹിറ്റ്‌ലറിന്റെ ഒരു പ്രൊഡ്യൂസര്‍ ലാല്‍ ആയിരുന്നു. ആദ്യമായി ഒരു സിനിമ പ്രൊഡ്യൂസ് ചെയ്യുന്നതിന്റെ ടെന്‍ഷന്‍ ലാലിനുണ്ടായിരുന്നു. സിദ്ദിഖ് പറയുന്നു, തുടര്‍ന്ന് വായിക്കാം

എടാ പൈസ വല്ലതും വേണോ..

ആദ്യ നിര്‍മാണ ചിത്രമായതുകണ്ട് ലാല്‍ നല്ല ടെന്‍ഷനിലായിരുന്നു. ഷൂട്ടിംഗ് തീരാറായപ്പോള്‍ ലാലിനോട് മമ്മുക്ക ചോദിച്ചു, എടാ പൈസ വല്ലതും വേണോയെന്ന്. ഇതാണ് മമ്മൂട്ടിയെന്ന നടനിലെ മഹത്വം. (ഫോട്ടോ കടപ്പാട്: നാന)

ബന്ധങ്ങള്‍ക്ക് വില നല്‍കുന്ന മമ്മൂട്ടി

സൂപ്പര്‍ സ്റ്റാര്‍ ആണെന്ന് പറഞ്ഞുകൊണ്ട് ബന്ധങ്ങള്‍ക്ക് വില നല്‍കാതെ മാറിനില്‍ക്കുകയല്ല മമ്മുക്ക ചെയ്തത്. നിര്‍മ്മാതാവെന്ന നിലയില്‍ പണത്തിന് ബുദ്ധിമുട്ടുണ്ടെങ്കില്‍ ആ രീതിയില്‍ സഹായിക്കാനും മമ്മുക്ക തയ്യാറായിരുന്നു.

നമ്മളില്‍ മമ്മൂട്ടിയ്ക്കുള്ള വിശ്വാസം

ഹിറ്റ്‌ലറായാലും ക്രോണിക് ബാച്ചിലറായാലും ഭാസ്‌ക്കര്‍ ദി റാസ്‌ക്കലായാലും എന്റെ ഒരു സിനിമയുടെയും സീന്‍ ബൈ സീന്‍ മമ്മുക്ക വായിച്ചറിഞ്ഞിട്ടില്ല. അത് പരസ്പരമുള്ള വിശ്വാസമായിരിക്കും. ആദ്യം ഒരു ഐഡിയ അല്ലെങ്കില്‍ ഒരു പശ്ചാത്തലം പറയുകയെയുള്ളൂ. പ്രൊസീഡ് ചെയ്തുകൊള്ളാന്‍ പറയും.

ഹിറ്റ്‌ലറിന്റെ തിരക്കഥ വായിച്ചുകേള്‍പ്പിക്കാന്‍ ശ്രമിച്ചു

ഹിറ്റ്‌ലറിന്റെ തിരക്കഥ വായിച്ചുകേള്‍പ്പിക്കാന്‍ മൂന്നോ നാലോ തവണ ഞാന്‍ ശ്രമിച്ചു. നടന്നില്ല. അതൊന്നും ആവശ്യമില്ലെന്നാണ് എന്നോട് പറയാറുള്ളത്.

മമ്മൂക്കയെ കണ്ടു പഠിക്കണം

മമ്മുക്കയുടെ സിനിമാജീവിതം കണ്ടുപഠിക്കേണ്ടത് തന്നെയാണ്. ഒരു നടന്‍ എങ്ങനെയാണ് 'സ്റ്റാറായി' മാറുന്നതെന്ന കാര്യം മമ്മൂട്ടിയുടെ ജീവിതം കണ്ടുപഠിക്കേണ്ടതാണ്. അര്‍പ്പണബോധം, സൂക്ഷ്മനിരീക്ഷണം, ആരോഗ്യം, ഫുഡ്, കൃത്യനിഷ്ഠത, ക്യാരക്ടര്‍ തെരഞ്ഞെടുക്കുന്ന രീതി... ഇങ്ങനെ എല്ലാകാര്യങ്ങളിലും മമ്മുക്ക ശ്രദ്ധിക്കുന്നു- സിദ്ദിഖ് പറഞ്ഞു.

English summary
Director Siddique telling about the dignity of Mammootty
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam