twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജോണ്‍ ഹൊനായ് ആയി റിസയെ തീരുമാനിച്ചതിന് കാരണം അതായിരുന്നു, പ്രിയ സുഹൃത്തിനെ കുറിച്ച് സിദ്ദിഖ്‌

    By Midhun Raj
    |

    സിനിമ സീരിയല്‍ താരം റിസബാവയുടെ വിയോഗം സഹപ്രവര്‍ത്തകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്‌. അപ്രതീക്ഷിതമായാണ് നടന്റെ മരണവാര്‍ത്ത ഇന്ന് പുറത്തുവന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു നടന്‌റെ അന്ത്യം. റിസബാവയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ മലയാളികളുടെ മനസില്‍ ആദ്യം വരുന്ന സിനിമ ഇന്‍ഹരിഹര്‍ നഗര്‍ തന്നെയാണ്. സിദ്ദിഖ് ലാല്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ജോണ്‍ ഹൊനായി എന്ന കഥാപാത്രം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു. ആദ്യ ചിത്രമായ ഡോ പശുപതിയിലെ റോളിനേക്കാള്‍ കൂടൂതല്‍ റിസബാവയുടെ ജോണ്‍ ഹൊനായി ശ്രദ്ധിക്കപ്പെട്ടു.

     rizabawa-sidhique

    ഇന്‍ഹരിഹര്‍ നഗര്‍ ഇറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും ട്രോളുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ നിറയാറുണ്ട് ജോണ്‍ ഹൊനായി. അതേസമയം റിസബാവയെ കുറിച്ചുളള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സംവിധായകന്‍ സിദ്ദിഖ്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയ സുഹൃത്തിനെ കുറിച്ച് സിദ്ദിഖ് സംസാരിച്ചത്. റിസബാവ നമ്മെ വിട്ടുപോയെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് സിദ്ദിഖ് പറയുന്നു. അദ്ദേഹത്തിന്‌റെ വിയോഗം തന്‌റെ വ്യക്തിപരമായ നഷ്ടം കൂടിയാണെന്നും സിദ്ധിഖ് പറഞ്ഞു.

    ജോണ്‍ ഹൊനായിയുടെ റോളില്‍ റിസബാവ എങ്ങനെയാണ് സിനിമയിലേക്ക് എത്തിയതെന്നും സംവിധായകന്‍ വെളിപ്പെടുത്തി. ആ കഥാപാത്രത്തിന് വേണ്ടി പുതുമുഖത്തെ തപ്പികൊണ്ടിരിക്കുമ്പോള്‍ ആണ് റിസബാവയെ പരിചയപ്പെടുന്നത് എന്ന് സിദ്ധിഖ് പറയുന്നു. റിസയെ കണ്ടപ്പോള്‍ തന്നെ ഞങ്ങള്‍ക്കിഷ്ടമായി. സുമുഖനാണ്, സുന്ദരനാണ്. പശുപതിയില്‍ നായകനായി അഭിനയിച്ചിട്ടുണ്ട്. സോഫ്റ്റായുളള നെഗറ്റീവ് കാരക്ടറായിരുന്നു ചിത്രത്തില്‍ റിസയ്ക്ക് ചെയ്യാനുണ്ടായിരുന്നത്. ഒരു ഹീറോയെ പോലെ പെരുമാറുകയും, സുന്ദരമായി ചിരിക്കുകയും, വളരെ സൗമ്യമായി സംസാരിക്കുകയും ചെയ്യുന്ന ഒരു നെഗറ്റീവ് ക്യാരക്ടറാണ്.

    ദിലീപേട്ടനെ അന്ന് തിരിച്ചറിഞ്ഞില്ല, സൂപ്പര്‍ഹിറ്റ് സിനിമയുടെ സെറ്റില്‍ ഉണ്ടായ അനുഭവം പറഞ്ഞ് മന്യദിലീപേട്ടനെ അന്ന് തിരിച്ചറിഞ്ഞില്ല, സൂപ്പര്‍ഹിറ്റ് സിനിമയുടെ സെറ്റില്‍ ഉണ്ടായ അനുഭവം പറഞ്ഞ് മന്യ

    റിസബാവയ്ക്ക് അത് വളരെ ഭംഗിയായി ചെയ്യാന്‍ പറ്റുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. അങ്ങനെ അദ്ദേഹത്തിന്‌റെ മുടി കളര്‍ ചെയ്ത് കണ്ണടയൊക്കെ ഫിറ്റ് ചെയ്ത് ഒരു നോര്‍ത്ത് ഇന്ത്യന്‍ കഥാപാത്രമാക്കി മാറ്റിയെടുത്തു. ഞങ്ങള്‍ വിചാരിച്ചതിലും അപ്പുറത്തേക്ക് ആണ് റിസ ആ കഥാപാത്രത്തെ കൊണ്ടെത്തിച്ചത്, സിദ്ദിഖ് ഓര്‍ത്തെടുത്തു. സിനിമ കണ്ട് എറ്റവും അധികം ആളുകള്‍ സംസാരിച്ചതും ജോണ്‍ ഹോനായ് എന്ന വില്ലനെകുറിച്ചായിരുന്നു. മാത്രമല്ല അങ്ങനെയൊരു വില്ലന്‍ മുന്‍പ് മലയാള സിനിമയില്‍ ഉണ്ടായിരുന്നില്ല. സുന്ദരനായ സൗമ്യനായ നായകനേക്കാള്‍ പതിഞ്ഞ ശബ്ദത്തില്‍ സംസാരിക്കുന്ന വില്ലന്‍. റിസ ആ റോള്‍ ഗംഭീരമാക്കി, സംവിധായകന്‍ പറഞ്ഞു.

    റിസയ്ക്ക് പിന്നീട് നിരവധി കഥാപാത്രങ്ങള്‍ വേറെയും അവതരിപ്പിക്കാന്‍ സാധിച്ചു. ഇന്നും ജോണ്‍ ഹോനായ് എന്ന കഥാപാത്രം അഞ്ഞൂറാനെപ്പോലെയും മാന്നാര്‍ മത്തായിയെപ്പോലെയും ഓര്‍ക്കുന്ന കഥാപാത്രമായി മാറിയത് റിസയുടെ അഭിനയ മികവൊന്നുകൊണ്ടുമാത്രമാണ് എന്നും സിദ്ധിക്ക് പറഞ്ഞു. മലയാള സിനിമയുടെ മാത്രമല്ല, വ്യക്തിപരമായി എന്റെ കൂടി നഷ്ടമാണ് റിസയുടെ വിയോഗം. അദ്ദേഹത്തിന്‌റെ കുടുംബത്തിന്‌റെയും സുഹൃത്തുക്കളുടെയും ആരാധകരുടെയും വിയോഗത്തില്‍ പങ്കുച്ചേരുന്നു, സംവിധായകന്‍ പറഞ്ഞു.

    നടന്‍ റിസബാവ അന്തരിച്ചു, ആദരാഞ്ജലികളുമായി സിനിമാലോകംനടന്‍ റിസബാവ അന്തരിച്ചു, ആദരാഞ്ജലികളുമായി സിനിമാലോകം

    Recommended Video

    'പുഴു' ഗെറ്റപ്പില്‍ മമ്മൂട്ടിയുടെ പുതിയ ഫോട്ടോ

    1990ലാണ് ഇന്‍ഹരിഹര്‍ നഗര്‍ പുറത്തിറങ്ങിയത്. കോമഡിക്ക് പ്രാധാന്യം നല്‍കിയ സിനിമ മലയാളത്തിലെ ഐക്കോണിക്ക് കോമഡി ചിത്രങ്ങളില്‍ ഒന്നായാണ് അറിയപ്പെടുന്നത്. സിദ്ദിഖ് ലാല്‍ കൂട്ടുകെട്ട് തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഇന്‍ഹരിഹര്‍ നഗര്‍. മുകേഷ്, സിദ്ദിഖ്, ജഗദീഷ്, അശോകന്‍, റിസബാവ, ഗീത വിജയന്‍, ഉള്‍പ്പെടെയുളള താരങ്ങള്‍ സിനിമയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. 2 ഹരിഹര്‍ നഗര്‍, ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍ തുടങ്ങിയവ സിനിമയുടെ രണ്ടും മൂന്നും ഭാഗങ്ങളായി പുറത്തിറങ്ങി. ഇന്നും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുളള കോമഡി രംഗങ്ങളാണ് ഇന്‍ഹരിഹര്‍ നഗറിലേത്.

    Read more about: sidhique rizabawa
    English summary
    director sidhique reveals why he choose rizabawa for in harihar nagar movie role
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X