»   » മമ്മൂട്ടി ചിത്രത്തില്‍ നിന്നും ചെറിയൊരു ഇടവേള, സംവിധായകന്‍ ശ്യാംധര്‍ വിവാഹിതനാവുന്നു

മമ്മൂട്ടി ചിത്രത്തില്‍ നിന്നും ചെറിയൊരു ഇടവേള, സംവിധായകന്‍ ശ്യാംധര്‍ വിവാഹിതനാവുന്നു

By: Nihara
Subscribe to Filmibeat Malayalam

സെവന്‍ത് ഡേ കഴിഞ്ഞ് മൂന്നു വര്‍ഷമായി. ശ്യംധറിന്റെ അടുത്ത ചിത്രം മെഗാസ്റ്റാറിനൊപ്പമാണ്. മമ്മൂട്ടിയെ നായകനാക്കി ശ്യാം ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇടയ്ക്ക് ചെറിയൊരു ബ്രേക്കെടുത്ത് വിവാഹിതനാവാന്‍ ഒരുങ്ങുകയാണ് ശ്യാംധര്‍.

സൂഹൃത്തും പരസ്യകമ്പനിയില്‍ കോപ്പി റൈറ്ററുമായ അഞ്ജലിയാണ് ശ്യാമിന്റെ ജീവിത സഖിയായി എത്തുന്നത്. വിവാഹത്തെക്കുറിച്ച് സംവിധായകന്‍ തന്നെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുള്ളത്.

ഷൂട്ടിങ്ങിനിടയില്‍ വിവാഹം

സുഹൃത്തും പരസ്യകമ്പനിയില്‍ കോപ്പി റൈറ്ററുമായ അഞ്ജലിയെയാണ് ശ്യാം വിവാഹം ചെയ്യുന്നത്. തന്‍റെ ജീവിതത്തിലെ പുതിയ അധ്യായം അഞ്ജലിക്കൊപ്പം ആരംഭിക്കുന്നുവെന്ന് ശ്യാംധര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ആരംഭിച്ചു

സെവന്‍ത്‌ഡേയ്ക്കു ശേഷം അടുത്ത സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് സംവിധായകന്‍ ശ്യാംധര്‍. പുതിയ തിരക്കഥയുമായി താരം ആദ്യം സമീപിച്ചത് മെഗാസ്റ്റാര്‍ മമ്മൂട്ടിയെയായിരുന്നു. തിരക്കഥ കേട്ട ഉടനെ തന്നെ മമ്മൂട്ടി അഭിനയിക്കാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു.

അധ്യാപകരെ പരിശീലിപ്പിക്കാന്‍ മമ്മൂട്ടി

മുന്‍പും പല ചിത്രങ്ങളിലും മമ്മൂട്ടി അധ്യാപക വേഷത്തിലെത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ അധ്യാപകരെ പരിശീലിപ്പിക്കുന്ന അധ്യാപകനായാണ് താരം വേഷമിടുന്നത്. ചിത്രം അനൗണ്‍സ് ചെയ്തതു മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലാണ്. ഇനിയും പേരിടാത്ത ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്.

അധ്യാപികയായി ആശ ശരത്ത്

ചിത്രത്തില്‍ നായികമാരായി എത്തുന്നത് ആശ ശരത്തും ദീപ്തി സതിയുമാണ്. അധ്യാപികയായി ആശയും ഐടി പ്രൊഫഷണലായി ദീപ്തിയും വേഷമിടുന്നു.

English summary
Syam dhar's marriage on sunday.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam