»   » അഭിനയ പ്രധാന്യമുള്ള വേഷം ആര് ചെയ്യും എന്ന ചോദ്യത്തിന് മമ്മൂട്ടിയുടെ ഉത്തരം; ഉദയ് പറയുന്നു

അഭിനയ പ്രധാന്യമുള്ള വേഷം ആര് ചെയ്യും എന്ന ചോദ്യത്തിന് മമ്മൂട്ടിയുടെ ഉത്തരം; ഉദയ് പറയുന്നു

Written By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയെയും ബോളിവുഡ് താരം ഹുമ ഖുറേഷിയെയും താരജോഡികളാക്കി ഉദയ് ആനന്ദന്‍ സംവിധാനം ചെയ്യുന്ന വൈറ്റ് എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ജൂലൈ 29ന് ചിത്രം തിയേറ്ററുകളിലെത്തും.

മമ്മൂട്ടിയുടെ വൈറ്റിന് പിന്തുണ നല്‍കി ഉണ്ണി മുകുന്ദന്‍, സ്വന്തം സ്റ്റൈലില്‍ ഉണ്ണി, വീഡിയോ കാണൂ..


ഗാംഗ്‌സ് ഓഫ് വസേപൂര്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്‌കാരം നേടിയ ഹുമ ഖുറേഷി ചിത്രത്തില്‍ നായികയായി എത്തിയതിന് കാരണം മമ്മൂട്ടിയാണെന്ന് ഉദയ് ആനന്ദന്‍ പറഞ്ഞു.


white-malayalam-film

മമ്മൂട്ടിയും ഹുമയും തുല്യ പ്രധാന്യമുള്ള വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. അഭിനയപ്രാധാന്യമുള്ള കഥാപാത്രം ആരാകും ചെയ്യേണ്ടത് എന്ന ചോദ്യത്തിന് മമ്മൂക്ക തന്നെയാണ് ഉത്തരം നല്‍കിയത്. സൗന്ദര്യവും അഭിനയപ്രതിഭയുമുള്ള ഹുമ ഖുറേഷിയില്‍ ചെന്നെത്തിയത് അങ്ങനെയാണെന്ന് സംവിധായകന്‍ പറഞ്ഞു.


മലയാളം ഡയലോഗുകള്‍ പഠിപ്പിക്കാന്‍ ഒരു ബോംബെ മലയാളിയായ ട്യൂട്ടറെ ഹുമ നിയോഗിച്ചു. ഷൂട്ടിംഗ് തുടങ്ങുന്നതിന് 2 മാസം മുമ്പേ ഹുമയുടെ മലയാളം പഠനവും തുടങ്ങി. വളരെ അനായാസമായി ഹുമ ഡയലോഗുകള്‍ പറഞ്ഞതിന്റെ രഹസ്യം സംവിധായകന്‍ വെളിപ്പെടുത്തി. വൈറ്റിന്റെ കഥ കേട്ടപ്പോള്‍തന്നെ മറ്റ് ഹിന്ദി സിനിമകള്‍ ഒഴിവാക്കിയാണ് ഹുമ ഈ ചിത്രം ചെയ്തത്.


ജോലിയുടെ ഭാഗമായി ലണ്ടനിലെത്തുന്ന റോഷ്‌നിയുടെ ജീവിതത്തിലേയ്ക്ക് അവിചാരിതമായി കടന്നുവരുന്ന പ്രകാശ് റോയ് എന്ന ബിസിനസ്സ് തന്ത്രജ്ഞനെയാണ് മമ്മൂട്ടി ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രകാശ് റോയ്‌യുടേയും റോഷ്‌നിയുടേയും രസകരമായ ബന്ധത്തിലൂടെയാണ് വൈറ്റിന്റെ കഥ പുരോഗമിക്കുന്നത്.


അതിശൈത്യമായിരുന്നു ഷൂട്ടിംഗിലെ വില്ലനായി നിന്നത്. എന്നാല്‍ അതിനെയെല്ലാം വെല്ലുവിളിച്ചാണ് മമ്മൂട്ടി - ഹുമ ജോഡികള്‍ മത്സരിച്ചഭിനയിച്ചത്. ഇരുവരുടെയും പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്- ഉദയ് ആനന്ദന്‍ പറഞ്ഞു.

English summary
Director Uday Ananthan about White

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam