twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയറാമും ഉര്‍വ്വശിയുമെല്ലാം ആ സീനില്‍ അന്തംവിട്ടുനിന്നുപോയി, അനുഭവം പങ്കുവെച്ച് വിഎം വിനു

    By Midhun Raj
    |

    മലയാളത്തില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സസമ്മാനിച്ച സംവിധായകനാണ് വിഎം വിനു. നന്മനിറഞ്ഞവന്‍ ശ്രീനിവാസന്‍ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ മറക്കാനാവാത്ത ഒരനുഭവം സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു. തന്‌റെ യൂടൂബ് ചാനലില്‍ വന്ന പുതിയ വീഡിയോയിലാണ് വിഎം വിനു ഓര്‍മ്മകള്‍ പങ്കുവെച്ചത്‌. ജയറാം, മുകേഷ്, ഉര്‍വ്വശി, സിദ്ധിഖ് ഉള്‍പ്പെടെയുളള താരങ്ങളാണ് സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയത്. ഇവരെല്ലാം ഒരുമിച്ചുളള ഒരു സീനിനിടെ നടന്ന സംഭവമാണ് സംവിധായകന്‍ പറഞ്ഞത്.

    vmvinu-urvashijayaram

    തമാശകള്‍ കുറച്ചുകൂടി ചേര്‍ത്ത് ആ രംഗം മെച്ചപ്പെടുത്താന്‍ വിജി തമ്പി സാര്‍ ആവശ്യപ്പെട്ട കാര്യം വിഎം വിനു പറയുന്നു. തിരക്കഥാകൃത്തായ രഞ്ജിത്ത് അന്ന് സെറ്റില്‍ ഇല്ലായിരുന്നു. അതുകൊണ്ട് താരങ്ങളോട് അത് പറയുകയായിരുന്നു. ഇവര്‍ പറയുന്നതെല്ലാം എഴുതിയെടുക്കല്‍ ആയിരുന്നു എന്‌റെ പണി. ഓരോ റിഹേഴ്‌സല്‍ എടുക്കുമ്പോഴും സംഭാഷണങ്ങള്‍ ഇങ്ങനെ മാറിമാറികൊണ്ടിരിക്കുകയാണ്. എനിക്കാണെങ്കില്‍ ടെന്‍ഷന്‍ കൂടി എഴുതാന്‍ സ്‌പേസില്ലാതായി. അങ്ങനെ ഫൈനല്‍ റിഹേഴ്‌സലായപ്പോള്‍ ഒന്നുകൂടി നോക്കാമെന്ന് സാറ് പറഞ്ഞു.

    അങ്ങനെ താരങ്ങളെല്ലാം നേരത്തെ പറഞ്ഞ ഡയലോഗ് പ്രോംപ്റ്റ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ ഞാനത് എഴുതിയില്ലായിരുന്നു. തമ്പി സാര്‍ പെട്ടെന്ന് പ്രോമിറ്റ് ചെയ്യ് എന്ന് എന്നോട് പറഞ്ഞു. അപ്പോ ജയറാമോ സിദ്ധിഖോ ആരോ ഒന്ന് പറഞ്ഞു നമ്മള്‍ നേരത്തെ പറഞ്ഞ ഡയലോഗ് എഴുതിയില്ലെ എന്ന്. ഞാനാകെ ടെന്‍ഷന്‍ടിച്ചുനില്‍ക്കുന്ന സമയം ഒരൊറ്റ അടിയാണ് തമ്പി സാര്‍ എന്റെ പുറത്ത്. എന്‌റെ കൈയ്യില്‍ നിന്ന് സ്‌ക്രിപ്റ്റ് തെറിച്ച് പോയി. അടി കിട്ടി എനിക്ക് ബാലന്‍സ് തെറ്റിപ്പോയി. ഈ സമയം ജയറാമും സിദ്ധിഖും ഉര്‍വ്വശിയും ഉള്‍പ്പെടെയുളളവരെല്ലാം അന്തംവിട്ടുനിന്നുപോയി.

    ഞാന്‍ പിന്നെ ഒന്നും നോക്കിയില്ല. സ്‌ക്രിപ്റ്റ് സജിയുടെ കൈയ്യില്‍ കൊടുത്ത് ഒറ്റ നടത്തം. ചിത്രീകരണം കായലിന്‌റെ അടുത്തുളള ഒരു വീട്ടില്‍ വെച്ചായിരുന്നു. ഞാന്‍ നടന്നങ്ങ് കായലിന്‌റെ സമീപമുളള സ്റ്റെപ്പില്‍ ഇരുന്നു. നിയന്ത്രിക്കാന്‍ കഴിയാതെ പൊട്ടിക്കരഞ്ഞു ഞാന്‍. നല്ല വേദനയുണ്ടായിരുന്നു. അസോസിയേറ്റ് ഡയറക്ടറല്ലെ ഞാന്‍. ഇങ്ങനെ ഇന്‍സള്‍ട്ട് ചെയ്യപ്പെട്ടു എന്നറിഞ്ഞപ്പോള്‍ വലിയ വിഷമമായി. അങ്ങനെ ആരോ വന്ന് എന്നെ വിളിച്ചപ്പോള്‍ ഞാന്‍ തിരിച്ചുപോയില്ല. ഞാന്‍ തീരുമാനിച്ചു. ഞാനിനി ഇവിടെ നില്‍ക്കുന്നില്ല പോവാണ് എന്ന്. ഒരു അസോസിയേറ്റ് ആവാനൊന്നും പറ്റിയ ആളല്ല ഞാനെന്ന് തോന്നി. ഒരു വല്ലാത്ത മടുപ്പും ടെന്‍ഷനും.

    സാരിയില്‍ സ്‌റ്റൈലിഷ് ലുക്കില്‍ കീര്‍ത്തി സുരേഷ്, പുത്തന്‍ ചിത്രങ്ങള്‍ കാണാം

    അങ്ങനെ പെട്ടെന്ന് പുറകില്‍ നിന്ന് എന്റെ തോളില്‍ തട്ടി തമ്പി സാര്‍ വിനു എന്ന് വിളിച്ചു. അങ്ങനെ ആ നില്‍പ്പ് കണ്ടപ്പോ ഞാന്‍ കരഞ്ഞുപോയി. പോട്ടെ വിനു എന്ന് പറഞ്ഞ് തമ്പി സാര്‍ എന്നെ കൂട്ടിച്ചേര്‍ത്തു പിടിച്ചു. ആ കൂട്ടിച്ചേര്‍ക്കലില്‍ ഞാന്‍ എല്ലാം കരഞ്ഞും പറഞ്ഞും തീര്‍ത്തു. പോട്ടെ വര്‍ക്കിന്‌റെ ടെന്‍ഷന്‍ കൊണ്ടല്ലെ വിനു വെറൊന്നും കരുതരുത്. വിനുവിന് അത് വേദനിച്ചു, ഞാനത് ചെയ്യാന്‍ പാടില്ലായിരുന്നു വിഷമമായി അല്ലെ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു ഇല്ലാ സാര്‍. വാ അത് സജി മാനേജ് ചെയ്‌തോളും. വിനു അടുത്ത സീന്‍ നോക്കിയാ മതി എന്ന്. വിനു ഡയറക്ടറാവുമ്പോഴും ഇങ്ങനെ ടെന്‍ഷന്‍ വന്ന് അസിസ്റ്റന്‍സിനെ ചീത്ത പറഞ്ഞെന്ന് വരും. ഇതൊക്കെ അങ്ങനെ എടുത്താല്‍ മതിയെന്ന് പറഞ്ഞു.

    English summary
    director vm vinu reveals an unforgettable work experiance of jayaram's Nanma Niranjavan Sreenivasan movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X