twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഡബ്ലുസിസിക്കൊപ്പമുള്ള യാത്ര അവസാനിപ്പിച്ച് വിധു വിന്‍സെന്‍റ്! കാരണം ഇതാണ്! കുറിപ്പ് വൈറല്‍

    |

    ഇന്ത്യന്‍ സിനിമാ ചരിത്രത്തെ തന്നെ തിരുത്തിക്കുറിച്ചായിരുന്നു മലയാള സിനിമയില്‍ വനിതകള്‍ക്കായൊരു സംഘടന രൂപം കൊണ്ടത്. വനിതാ സിനിമാപ്രവര്‍ത്തകരുടെ സംഘടനയായ വിമന്‍ ഇന്‍ സിനിമ കലക്റ്റീവിനെ പിന്തുണച്ച് ബോളിവുഡ് താരങ്ങള്‍ വരെ എത്തിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വനിതകളുടെ ക്ഷേമവും സുരക്ഷയ്ക്കുമൊക്കെയായിരുന്നു സംഘടന പ്രാധാന്യം നല്‍കിയത്. മഞ്ജു വാര്യര്‍, പാര്‍വതി, റിമ കല്ലിങ്കല്‍, രേവതി, വിധു വിന്‍സെന്റ് തുടങ്ങിയവരായിരുന്നു സംഘടനയെ മുന്നില്‍ നിന്നും നയിച്ചത്.

    മലയാള സിനിമയില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് പല താരങ്ങളും തുറന്നുപറഞ്ഞതും നിയമപരമായ കാര്യങ്ങള്‍ക്ക് സംഘടന പിന്തുണ നല്‍കിയതുമൊക്കെ വാര്‍ത്തയായിരുന്നു. സംഘടനയ്‌ക്കൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ഡബ്ലുസിസിയുടെ അമരക്കാരിലൊരാളായ വിധു വിന്‍സെന്റ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവര്‍ തന്റെ തീരുമാനം വ്യക്തമാക്കിയിട്ടുള്ളത്.

    വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാൽ വിമെൻ ഇൻ സിനിമാ കളക്ടീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണ്.പലപ്പോഴും WCC യുടെ നിലപാടുകൾ മാധ്യമ ലോകവുമായി പങ്കുവച്ചിരുന്ന ഒരാളെന്ന നിലയിൽ മാധ്യമ സുഹൃത്തുക്കൾ ഇത് ഒരു അറിയിപ്പായി കരുതുമല്ലോ. സ്ത്രീകൾക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാർദ്ദപരമായ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കാനും WCC തുടർന്നും നടത്തുന്ന യോജിപ്പിൻ്റെ തലങ്ങളിലുള്ള ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും, ഒപ്പം മുന്നോട്ടുള്ള യാത്രയിൽ ആത്മവിമർശനത്തിൻ്റെ കരുത്ത് WCC ക്കുണ്ടാകട്ടെ എന്നും ആശംസിക്കുന്നു. ഇതായിരുന്നു വിധുു വിന്‍സെന്‍റ് പങ്കുവെച്ച കുറിപ്പ്.

    WCC

    Recommended Video

    Vidhu Vincent's Reply to Sreekumar Menon | FilmiBeat Malayalam

    ബി.ഉണ്ണികൃഷ്ണനെ പോലെയുള്ളവരെ ഒക്കെ സ്വന്തം സിനിമയ്ക്ക് വീണ്ടും പ്രൊഡ്യൂസറായി ലഭിക്കണം എങ്കിൽ ഇത്തരമൊരു നീക്കം നല്ലതാണെന്നായിരുന്നു പോസ്റ്റിന് കീഴിലായി വന്ന ആദ്യത്തെ കമന്‍റ്. ആത്മവിമർശനം? തുറന്നു
    പറച്ചിൽ ആവാമായിരുന്നു. അല്ലെങ്കിൽ അത് നിങ്ങളെത്തന്നെ കുത്തിനോവിച്ചുകൊണ്ടേയിരിക്കും, (മറ്റുള്ളവരും). നിലപാടുകളിൽ വ്യക്തത വരുമ്പോഴേ നമ്മൾ നമ്മളാവൂയെന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്.

    ആത്മവിമർശനത്തിന്റെ കരുത്ത് WCC യ്ക്ക് ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. അതാണ്‌ പോയിന്റ്. ഇത്രേം നാൾ കാട്ടിക്കൂട്ടിയതിനോട് വിധു പോലും വിയോജിക്കുന്നു എന്നർത്ഥമെന്നായിരുന്നു വേറൊരാളുടെ കമന്‍റ്. സംഘടനയില്‍ നിന്നും പിന്‍വാങ്ങിയതിന് പിന്നിലെ യഥാര്‍ത്ഥ കാരണം വ്യക്തമാക്കണമെന്നുള്ള കമന്‍റുകളും പോസ്റ്റിന് കീഴിലുണ്ട്. ഇതിനകം തന്നെ വിധു വിന്‍സെന്‍റിന്‍റെ കുറിപ്പ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

    ഫേസ്ബുക്ക് പോസ്റ്റ്

    English summary
    Director Vidhu Vincent quits from Women In Cinema Collective
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X