»   » ഡ്രാക്കുളയെ പെട്ടിയിലടയ്ക്കാന്‍ അമ്മ നീക്കം നടത്തി

ഡ്രാക്കുളയെ പെട്ടിയിലടയ്ക്കാന്‍ അമ്മ നീക്കം നടത്തി

Posted By:
Subscribe to Filmibeat Malayalam
Drakula
തന്റെ പുതിയ ചിത്രമായ 3ഡി ഡ്രാക്കുള പുറത്തിറങ്ങാതിരിയ്ക്കാന്‍ സിനിമാസംഘടനകളായ അമ്മയും ഫെഫ്ക്കയും ഒത്തുകളിച്ചതായി സംവിധായകന്‍ വിനയന്‍.

ചിത്രത്തിന്റെ അവസാന മിക്‌സിങ് ജോലികള്‍ ചെന്നൈയിലുള്ള പ്രിയദര്‍ശന്റെ സ്റ്റുഡിയോയില്‍ നടന്നുവന്നത് ഇവര്‍ ഇടപെട്ട് നിര്‍ത്തിവയ്പിച്ചുവെന്നാണ് വിനയന്റെ ആരോപണം. പിന്നീട് എആര്‍ റഹ്മാനെ ഫോണില്‍ ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ എഫ്എം സ്റ്റുഡിയോയിലാണ് സൗണ്ട് മിക്‌സിങ് ജോലികള്‍ പൂര്‍ത്തീകരിച്ചതെന്നും വിനയന്‍ പറയുന്നു.

ഇക്കാര്യത്തില്‍ പ്രിയന്‍ പോലും നിസ്സാഹയനായിരുന്നു. വിനയന്‍ ചിത്രവുമായി സഹകരിച്ചാല്‍ തന്റെ സ്റ്റുഡിയോ പോലും പൂട്ടേണ്ടി വരുമെന്നാണ് പ്രിയന്‍ പറഞ്ഞതെന്നും വിനയന്‍ വെളിപ്പെടുത്തുന്നു.

സൂപ്പര്‍താരങ്ങളില്ലെങ്കിലും സൂപ്പര്‍ ടെക്‌നോളജി ഉപയോഗിച്ച് സിനിമ വിജയിപ്പിയ്ക്കാനാണ് ശ്രമം. എപ്പോഴും എനിയ്ക്ക് സിനിമയില്‍ വിലക്കുണ്ട്. സൂപ്പറുകളെ വിമര്‍ശിച്ചതാണ് കാരണം. എന്നാലിപ്പോള്‍ സൂപ്പര്‍താരങ്ങളുടെ അവസ്ഥ എന്തായി? ചെറുപ്പക്കാര്‍ എല്ലാം പിടിച്ചടക്കിയില്ലേയെന്നും വിനയന്‍ പറയുന്നു.

ഡ്രാക്കുള മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് റിലീസ് ചെയ്യും. ഇംഗ്ലീഷ് പതിപ്പ് ലോകമാകെ റിലീസ് ചെയ്യാനായി യൂണിവേഴ്‌സല്‍ സ്റ്റുഡിയോയുമായി ധാരണയിലെത്തിയതെന്നും വിനയന്‍ പറഞ്ഞു.

English summary
Controversial director Vinayan, who is ready with his new film Dracula 2012 3D, has accused in an interview to a magazine that certain film organizations in Malayalam tried to create issues for his project.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam