»   » വിലക്ക് നീക്കിയതു കൊണ്ടു നിലപാട് മാറിയെന്ന് ആരും കരുതണ്ടെന്ന് സംവിധായകന്‍ വിനയന്‍ !!

വിലക്ക് നീക്കിയതു കൊണ്ടു നിലപാട് മാറിയെന്ന് ആരും കരുതണ്ടെന്ന് സംവിധായകന്‍ വിനയന്‍ !!

By: Nihara
Subscribe to Filmibeat Malayalam

ഒന്‍പതു വര്‍ഷം നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് തനിക്കെതിരെയുള്ള വിലക്ക് താരസംഘടനയായ അമ്മ നീക്കിയതെന്ന് സംവിധായകന്‍ വിനയന്‍. കൊച്ചിയില്‍ നടന്ന അമ്മയുടെ വാര്‍ഷിക യോഗത്തിലാണ് സംവിധായകനെതിരെയുള്ള വിലക്ക് നീക്കിയതായി സംഘടന പ്രഖ്യാപിച്ചത്.

തനിക്കെതിരെയുള്ള വിലക്ക് നീക്കിയത് കോമ്പറ്റീഷന്‍ കമ്മീഷനില്‍ നിന്നും താന്‍ നേടിയെടുത്ത ഉത്തരവ് പ്രകാരമാണെന്ന് വിനയന്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായകന്‍ വിലക്ക് നീക്കിയതുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ കാര്യങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്.

വിലക്ക് നീക്കിയെന്നു വെച്ച് നിലപാടുകള്‍ മാറിയെന്ന് കരുതരുത്

തനിക്കെതിരെയുള്ള വിലക്ക് നീക്കിയെന്നു വെച്ച് തന്റെ നിലപാടുകളില്‍ മാറ്റമുണ്ടെന്ന കരുതേണ്ടെന്ന വിനയന്‍ പറയുന്നു. 9 വര്‍ഷമായി നടത്തിയ പോരാട്ടത്തിനൊടുവിലാണ് തനിക്കെതിരെയുള്ള വിലക്ക് നീക്കിയത്. കോമ്പറ്റീഷന്‍ കമ്മീഷനില്‍ നിന്നും കൈപ്പറ്റിയ ഉത്തരവിലൂടെയാണ് വിലക്ക് നീക്കിയത്.

നിലപാടുകളില്‍ മാറ്റമില്ല

വിലക്ക് നീക്കിയെന്നു കരുതി തന്റെ നിലപാടുകളില്‍ യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് സംവിധായകന്‍ പറയുന്നു. നിലപാടുകളില്‍ നിന്ന് വ്യതിചലിപ്പിക്കാനോ തന്റെ വായടപ്പിക്കാനോ കഴിയുമെന്ന് ആരും കരുതേണ്ടെന്നും സംവിധായകന്‍ പറയുന്നു.

പ്രതികരിച്ചു കൊണ്ടേയിരിക്കും

അനീതിക്കും അക്രമത്തിനുമെതിരെയും മനുഷ്യത്യമില്ലാത്ത പ്രവര്‍ത്തികള്‍ക്കുമെതിരെ മരണം വരെ താന്‍ പ്രതികരിക്കും. ഫേസ്ബുക്കിലെ മുന്‍കാല പോസ്റ്റുകള്‍ നോക്കിയാല്‍ തന്റെ പ്രതികരണ രീതിയെക്കുറിച്ച് കൃത്യമായി മനസ്സിലാവുമെന്നും സംവിധായകന്‍ കുറിച്ചിട്ടുണ്ട്.

നഷ്ടമായത് ഒന്‍പതു വര്‍ഷം

സിനിമാജീവിതത്തിലെ വിലപ്പെട്ട ഒന്‍പതു വര്‍ഷം നശിപ്പിച്ചവര്‍ അതിനു പകരം എന്തു തിരിച്ചു നല്‍കിയാലും മതിയാവില്ലെന്നും സംവിധായകന്‍ പറയുന്നു. 9 വര്‍ഷം നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് തനിക്കെതിരെയുള്ള വിലക്ക് താരസംഘടനയായ അമ്മ നീക്കിയത്.

അടുത്ത തലമുറയ്ക്ക് സമര്‍പ്പിക്കുന്നു

സിനിമാസംഘടനയില്‍ അംഗത്വമില്ലാതെയും സിനിമയെടുക്കാമെന്നും സെന്‍സര്‍ ചെയ്ത് പ്രദര്‍ശിപ്പിക്കാമെന്നും ഹൈക്കോടതിയില്‍ നിന്നും താന്‍ നേടിയെടുത്ത വിധിയും ഇന്തയന്‍ കോമ്പറ്റീഷന്‍ കമ്മീഷനില്‍ നിന്നും നേടിയ വിധിയും അടുത്ത തലമുറയ്ക്കായ് സമര്‍പ്പിക്കുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്.

മമ്മൂട്ടിയോടും ഗണേഷിനോടും നന്ദിയുണ്ട്

മുന്‍കാലങ്ങളില്‍ തന്നോട് ചെയ്തതിന്റെ പേരില്‍ സിനിമാലോകത്തുള്ളവരോട് തനിക്ക് പകയും വൈരാഗ്യവുമൊന്നുമില്ലെന്നും സംവിധായകന്‍ പറയുന്നു. വ്യാഴാഴ്ച നടന്ന അമ്മയുടെ യോഗത്തില്‍ തന്നോട് സ്‌നേഹം പ്രകടിപ്പിച്ച മമ്മൂട്ടിയോടും ഗണേഷ് കുമാറിനോടും നന്ദി പറയുന്നുവെന്നും സംവിധായകന്‍ കുറിച്ചിട്ടുണ്ട്.

English summary
Director Vinayan's fb post.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam