»   » തീയെറ്ററുകളില്‍ സ്വീകാര്യത അസഭ്യം ചൊരിയുന്ന ന്യൂജെന്‍ സിനിമകള്‍ക്ക്: സംവിധായകന്‍ വിനീഷ്

തീയെറ്ററുകളില്‍ സ്വീകാര്യത അസഭ്യം ചൊരിയുന്ന ന്യൂജെന്‍ സിനിമകള്‍ക്ക്: സംവിധായകന്‍ വിനീഷ്

Posted By: NP Shakeer
Subscribe to Filmibeat Malayalam

കോഴിക്കോട്: നല്ല സിനിമകളെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിക്കുന്ന പ്രവണതയാണ് ഇന്നുള്ളതെന്ന് സംവിധായകന്‍ മില്ലേനിയം വിനീഷ്. അഭിനേതാവിന്റെ രാഷ്ട്രീയത്തെ സിനിമയുമായി കൂട്ടിക്കുഴച്ച് കാണരുത്. മുഹമ്മദ് റഫിയുടെ ആരാധകന്‍ സിലോണ്‍ ബാപ്പുവിന്റെ കഥ പറയുന്ന കല്ലായ് എഫ് എം സിനിമയുടെ അണിയറ പ്രവര്‍ത്തകരുമായി പ്രസ്സ്‌ക്ലബ്ബില്‍ നടത്തിയ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ വിനീഷ് .

kallai

തിയ്യേറ്ററുകളില്‍ കുടുംബചിത്രങ്ങളെക്കാള്‍ സ്വീകാര്യത അസഭ്യം ചൊരിയുന്ന ന്യൂജെന്‍ ചിത്രങ്ങള്‍ക്കാണ്. ഒരു വിഭാഗത്തിനായി തിയറ്ററുകള്‍ മാറുകയും നല്ല സിനിമകളെ തഴയുകയും ചെയ്യുന്ന പ്രവണത മലയാള ചലച്ചിത്ര മേഖലയില്‍ ഏറി വരുകയാണെന്നും വിനീഷ് അഭിപ്രായപ്പെട്ടു. സംഗീതപ്രേമികളുടെ നാടായ കോഴിക്കോടന്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ കല്ലായ് എഫ് എം കുടുംബപ്രേക്ഷകര്‍ക്കു വേണ്ടിയുള്ള ചിത്രം കൂടിയാണ്. മുഹമ്മദ് റഫിയുടെ പാട്ടുകളെ അഗാധമായി പ്രണയിച്ച കോഴിക്കോട്ടുകാരന്‍ റേഡിയോ കോയയുടെ ജീവിതമാണ് സിലോണ്‍ ബാപ്പുവായി കല്ലായ് എഫ് എമ്മില്‍ എത്തുന്നത്. സാധാരണക്കാരനു ആസ്വദിക്കാന്‍ കഴിയുന്ന ചിത്രത്തെ കുടുംബപ്രക്ഷേകര്‍ ഏറ്റെടുത്തതില്‍ സന്തോഷമുണ്ട്.

kallai2

ചിത്രത്തില്‍ സിലോണ്‍ ബാപ്പുവെന്ന കേന്ദ്രകഥാപാത്രമായി എത്തിയ നടന്‍ ശ്രീനിവാസന്‍ മികച്ച അഭിനയമാണ് കാഴ്ചവെച്ചതെന്ന് റേഡിയോ കോയ അഭിപ്രായപ്പെട്ടു. കോഴിക്കോടിന്റെ പശ്ചാത്തലത്തില്‍ ഗാനങ്ങള്‍ക്കു പ്രധാന്യമുള്ള ചിത്രത്തില്‍ സംഗീതസംവിധായകന്‍ ഗോപിസുന്ദറിനൊപ്പം രണ്ടു പാട്ടുകള്‍ക്കു ഈണം പകര്‍ന്നത് വലിയ അനുഭവമായിരുന്നുവെന്ന് പുതുമുഖ സംഗീതസംവിധായകന്‍ സച്ചിന്‍ ബാലു പറഞ്ഞു. പുതുമുഖ നടന്‍ നിതിന്‍, ഹബീബ് പൂളത്തില്‍, പ്രസ് ക്ലബ്ബ് സെക്രട്ടറി പി വിപുല്‍നാഥ് എന്നിവര്‍ സംസാരിച്ചു.

കാളിദാസൻ തന്നെ അവസാനം ആ ചിത്രം പങ്കുവെച്ചു, താരം നല്ല ടെൻഷനിലാണ്! സംഭവം എന്താണെന്ന് അറിയാമോ...

ക്യാപ്റ്റന്‍ വന്നാലും ഷാജിയേട്ടന്‍ ഇന്നും മാസാണ്! ആട് 2 100 ദിനമായി, കളക്ഷന്‍ എത്രയാണെന്ന് അറിയാമോ?

സൽമാൻ വിവാഹം കഴിക്കാത്തിന്റെ കാരണം കത്രീന? ഒടുവിൽ താരം തന്നെ ആ രഹസ്യം വെളിപ്പെടുത്തി...

English summary
director vineesh telling about new generation films

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam