»   » അടൂര്‍ സാറിനോടുള്ള എല്ലാ ആദരവും വച്ചുകൊണ്ട് തന്നെ പറയട്ടെ, അതി ദയനീയം 'പിന്നെയും'

അടൂര്‍ സാറിനോടുള്ള എല്ലാ ആദരവും വച്ചുകൊണ്ട് തന്നെ പറയട്ടെ, അതി ദയനീയം 'പിന്നെയും'

Posted By: ഭദ്ര
Subscribe to Filmibeat Malayalam

അടൂരിന്റെ പിന്നെയും വിമര്‍ശനങ്ങള്‍ക്ക് മേല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി കൊണ്ടിരിക്കുകയാണ്. ഡോ. ബിജുവിന്റെ കടുത്ത വിമര്‍ശനത്തിന് ശേഷം സംവിധായകന്‍ വിനോദ് മങ്കരയാണ് വിമര്‍ശനവുമായി എത്തിയിരിക്കുന്നത്.

വിനോദ് മങ്കരയുടെ വിമര്‍ശനക്കുറിപ്പിന്റെ ചുരുക്കം:
അടൂരിന്റെ പിന്നെയും ഒരുപാട് നിരാശപ്പെടുത്തി. നാലു പെണ്ണുങ്ങള്‍ പോലെ ഒരു തട്ടിക്കൂട്ട് ചിത്രമായി പോയി. അഭിനയിക്കാന്‍ അറിയുന്ന കാവ്യയെയും ദീലിപിനെയും ഒന്നിന്നും കൊള്ളാത്തവരാക്കി മാറ്റി.

 dileep-kavya-pinneyum

മലയാള സിനിമയെ അടൂര്‍ പിന്നെയും പിന്നിലേക്ക് നടത്തിയെന്നുവേണം പറയാന്‍. അടൂര്‍സാറെ താങ്കള്‍ക്കു എന്താണ് പറ്റിയത്?
ലോകചലച്ചിത്രവേദിയിലെ പല മുത്തശ്ശന്‍ മാരും നമ്മെ അത്ഭുതപ്പെടുത്തുന്നത്പോലെ താങ്കള്‍ ഞങ്ങളെ അത്ഭുതപ്പെടുത്തും എന്ന് വെറുതെ വിചാരിച്ചതിന് മാപ്പ്.സ്റ്റോക്ക്‌തീര്‍ന്നു എന്ന് പലരും പറഞ്ഞത് ശരിയാണ് എന്ന് ഇപ്പോഴും അടൂര്‍ നമ്മെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നു. അടൂര്‍ സാറിനോട് ഉള്ള എല്ലാ ആദരവും വച്ചുകൊണ്ട് തന്നെ പറയട്ടെ; അതി ദയനീയം "പിന്നെയും'

അടൂര്‍ എന്ന ലോകോത്തര സംവിധായകനില്‍ നിന്ന് ഇത്തരത്തിലുളള ചിത്രം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ഡോ ബിജു പറയുന്നത്. ഒരു സാധാരണ സ്‌കൂള്‍ നാടകത്തിന്റെ നിലവാരം പോലും ചിത്രത്തിനില്ല, എന്നായിരുന്നു ഡോ.ബിജു വിമർശിച്ചത്.

English summary
Director vinod mangara criticises pinneyum

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam