»   » ''പുലിമുരുകന്‍ വിജയിച്ചപ്പോള്‍ ആദ്യം വിളിച്ചത് മമ്മൂട്ടി''

''പുലിമുരുകന്‍ വിജയിച്ചപ്പോള്‍ ആദ്യം വിളിച്ചത് മമ്മൂട്ടി''

Posted By: Pratheeksha
Subscribe to Filmibeat Malayalam

പുലിമുരുകന്‍ 100 കോടി തികച്ച മലയാള ചിത്രമെന്ന റെക്കോര്‍ഡുമായി ഇപ്പോഴും തിയേറ്ററുകളില്‍ ഓടുന്നുണ്ട്. ചിത്രത്തിന്റെ വിജയത്തില്‍ നടന്‍ മോഹന്‍ലാലിനെ കൂടാതെ സംവിധായകന്‍ വൈശാഖിനും അഭിമാനിക്കാനേറെയുണ്ട്.

ചിത്രം വിജയിച്ചതിനു ശേഷം തന്നെ ആദ്യമായി വിളിച്ചത് മെഗാസ്റ്റാര്‍ മമ്മുട്ടിയാണെന്നു വൈശാഖ് പറയുന്നു. വനിതാ മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്..

രണ്ടാമത്തെ ദിവസം തന്നെ മമ്മൂട്ടി വിളിച്ചു

പുലി മുരുകന്റെ വിജയത്തില്‍ ആദ്യമായൊരു ഗിഫ്റ്റ് തന്നത് മമ്മൂട്ടിയാണെന്ന് വൈശാഖ് പറയുന്നു. ചിത്രം റീലീസ് ചെയ്ത് രണ്ടാമത്തെ ദിവസം തന്നെ മമ്മൂട്ടി തന്നെ വിളിച്ചു. യാതൊരു പിശുക്കുമില്ലാതെയാണ് മമ്മൂട്ടി തന്റെ സന്തോഷം അറിയിച്ചതെന്നും സംവിധായകന്‍ പറയുന്നു.

സിനിമയുടെ സാധ്യതകളെ കുറിച്ച് സംസാരിച്ചു

മമ്മൂട്ടി വിളിച്ചപ്പോള്‍ പുലിമുരുകനെ കുറിച്ച് മാത്രമല്ല സംസാരിച്ചത് സിനിമയുടെ പുതിയ സാധ്യതകളെ കുറിച്ചും തങ്ങള്‍ തമ്മില്‍
സംസാരിച്ചു.

പോക്കിരിരാജയുടെ സംവിധാനത്തെ കുറിച്ച്

ആദ്യ ചിത്രം പോക്കിരിരാജയുടെ കാസ്റ്റിങ്ങിനായി പോയപ്പോള്‍ മമ്മൂട്ടി തന്റെ സംവിധാനത്തെ കുറിച്ച് ചോദിച്ചിരുന്നു. നന്നായിട്ടൊക്കെ സംവിധാനം ചെയ്യുമോടോ എന്നാണ് അന്ന് മമ്മൂട്ടി ചോദിച്ചതെന്ന് വൈശാഖ് പറയുന്നു.

ചിത്രങ്ങള്‍ മമ്മൂട്ടിയ്ക്ക് ഇഷ്ടമാവുമോ എന്നു വിചാരിക്കും

താന്‍ ചെയ്യുന്ന ചിത്രങ്ങളെല്ലാം മമ്മൂട്ടിയ്ക്ക് ഇഷ്ടമാവുമോ എന്ന് ആലോചിക്കാറുണ്ടെന്നും താന്‍ മമ്മൂട്ടിയുടെ കണ്ടെത്തലാണെന്നും വൈശാഖ് അഭിമുഖത്തില്‍ പറയുന്നുണ്ട്.

മമ്മുക്കയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
pulimurukan director vysakh says about mammootty .when pulimurukan became the super success mammootty calls him first and congradulate him..

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X