For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീണ മാലികിന് ആത്മീയതയും വഴങ്ങും

  By Soorya Chandran
  |

  പാകിസ്താന്‍ കാരിയായ ബോളിവുഡ് നടി വീണ മാലിക ഇത്ര നാളും വിവാദങ്ങളിലൂടെയാണ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ താന്‍ കറതീര്‍ന്ന മതവിശ്വാസിയാണെന്നാണ് വീണ മാലിക് പറയുന്നത്.

  ദില്ലിയിലെ ഹസ്രത്ത് നിസാമുദ്ദീന്‍ ദര്‍ഗ്ഗ അല്‍പ ദിവസം മുമ്പ് വീണ സന്ദര്‍ശിച്ചിരുന്നു. ദര്‍ഗ്ഗയില്‍ പ്രാര്‍ത്ഥനയും നടത്തി. റംസാന്‍ നോമ്പിലായിരുന്ന വീണ മാലിക് നോമ്പ് തുറന്നതും ദര്‍ഗ്ഗയില്‍വച്ച് തന്നെയായിരുന്നു.

  വീണ മാലികിനെ ദര്‍ഗ്ഗയുടെ രക്ഷാധികാരി അഫ്‌സര്‍ അലി നിസാമിയാണ് സ്വീകരിച്ചത്. പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ഓഫീസിലേക്ക് ആനയിച്ചിരുത്തി.

  ദര്‍ഗ്ഗയില്‍വച്ച് നോമ്പ് തുറക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് വീണ പറഞ്ഞു.

  പ്രാര്‍ത്ഥനയില്‍

  സില്‍ക് സ്മിതയായി വീണ മാലിക്

  ദില്ലിയിലെ ഹസ്രത്ത് നിസാമുദ്ദീന്‍ ദര്‍ഗ്ഗയിലെത്തിയ ബോളിവുഡ് നടി വീണ മാലിക് തന്റെ ഉറ്റവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. തന്റെ പ്രിയ പിതാവ് മുഹമ്മദ് അലി അസ്ലാമിന് വേണ്ടിയും അമ്മക്കും സഹോദരങ്ങള്‍ക്കും വേണ്ടിയും വീണ പ്രാര്‍ത്ഥിച്ചു. പിന്നെ പ്രിയ സുഹൃത്ത് ഷെയ്ക്ക് ഉമര്‍ ഫറൂഖിന് വേണ്ടിയും.

  കുടുംബവുമായി അടുത്ത ബന്ധം

  സില്‍ക് സ്മിതയായി വീണ മാലിക്

  കുടുംബത്തോടും സുഹൃത്തുക്കളോടുമെല്ലാം വളരെ അടുപ്പമുള്ള ആളാണ് തനെന്നാണ് വീണ മാലിക് വിശ്വസിക്കുന്നത്. അതേ അടുപ്പം തന്റെ ജോലിയോടുമുണ്ടെന്ന് വീണ അവകാശപ്പെടുന്നു. സില്‍ക് സക്കാത്ത് ഹോട്ട് എന്ന ചിത്രമാണ് വീണയുടേതായി ഇനി പുറത്ത് വരാനിരിക്കുന്നത്.

   കന്നടയിലെ അരങ്ങേറ്റം

  സില്‍ക് സ്മിതയായി വീണ മാലിക്

  സില്‍ക് സക്കാത്ത് ഹോട്ട് വീണ മാലികിന്റെ കന്നടയിലെ അരങ്ങേറ്റ സിനിമയാണ്.

  വീണ ബാംഗ്ലൂരില്‍

  സില്‍ക് സ്മിതയായി വീണ മാലിക്

  സില്‍ക് സക്കാത്ത് ഹോട്ടിന്റെ പ്രമോഷന് വേണ്ടി വീണ മാലിക് ബംഗ്ലൂരിലും എത്തിയിരുന്നു. സില്‍ക് സക്കാത്ത് ഹോട്ട് ഓഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യും.

  സില്‍ക് 100 തീയ്യറ്ററുകളില്‍

  സില്‍ക് സ്മിതയായി വീണ മാലിക്

  സില്‍ക് സക്കാത്ത് ഹോട്ട് ഓഗസ്റ്റ് രണ്ടിന് കര്‍ണാടകയിലെ 100 തീയ്യറ്ററുകളിലാണ് റിലീസ് ചെയ്യുക.

  സില്‍ക് സ്മിതയുടെ കഥ

  സില്‍ക് സ്മിതയായി വീണ മാലിക്

  തെന്നിന്ത്യന്‍ സിനിമകളിലെ സെക്‌സ് റാണി എന്നറിയപ്പെട്ടിരുന്ന സില്‍ക് സ്മിതയുടെ ജീവിത കഥയാണ് സില്‍ക് സക്കാത്ത് ഹോട്ട്. എന്നാല്‍ ബോളിവുഡ് ചിത്രം ഡേര്‍ട്ടി പിക്ചറിന്റെ റീ മേക് അല്ല പുതിയ സിനിമ.

  നായകന്‍ പുതുമുഖം

  സില്‍ക് സ്മിതയായി വീണ മാലിക്

  സില്‍ക് സക്കാത്ത് ഹോട്ടില്‍ വീണ മാലികിന്റെ നായകനായെത്തുന്നത് പുതുമുഖ താരം അക്ഷയ് ആണ്. തൃശൂല്‍ ആണ് സിനിമയുടെ സംവിധായകന്‍. നിര്‍മാണം വെങ്കിടപ്പയും.

  മറ്റ് താരങ്ങള്‍

  സില്‍ക് സ്മിതയായി വീണ മാലിക്

  സന ഖാന്‍, സധു കോകില, ശ്രീനിവാസ് മൂര്‍ത്തി തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ശ്രീലങ്കന്‍ സുന്ദരിയായ സ്‌റ്റെഫാനി സിരിവര്‍ദ്ധനയുടെ ഒരു ഐറ്റം ഡാന്‍സും സില്‍ക് സക്കാത്ത് ഹോട്ടില്‍ ഉണ്ടാകും.

  സംഗീതം ജാസി ഗിഫ്റ്റ്

  സില്‍ക് സ്മിതയായി വീണ മാലിക്

  മലയാളിയായ ജാസി ഗിഫ്റ്റ് ആണ് സിനിമയുടെ സംഗീത സംവിധായകന്‍. ക്യാമറ ചലിപ്പിക്കുന്നത് ജയ് ആനന്ദ്. നാഗേന്ദ്ര ഉര്‍സ് ആണ് എഡിറ്റര്‍.

  വന്‍ പ്രതീക്ഷ

  സില്‍ക് സ്മിതയായി വീണ മാലിക്

  വന്‍ പ്രതീക്ഷയോടെയാണ് സില്‍ക് സക്കാത്ത് ഹോട്ട് റിലീസ് കാത്തിരിക്കുന്നത്. വീണ മാലിക്കിന്റെ ശരീര പ്രദര്‍ശനവും സിനിമയിലെ ഗാനങ്ങളും ആസ്വാദകരെ കീഴടക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

  വീണയുടെ കിടിലന്‍ ഗ്ലാമര്‍ സീനുകള്‍

  സില്‍ക് സ്മിതയായി വീണ മാലിക്

  സില്‍ക് സക്കാത്ത് ഹോട്ടില്‍ വീണ ഇതുവരെ ഉണ്ടായിരുന്നതിലും ഹോട്ട് ആയിരിക്കുമെന്നാണ് അണിയറ സംസാരം. ചുണ്ടോട് ചുണ്ട് ചേരുന്ന രണ്ട് ചുംബന രംഗങ്ങളാണ് സിനിമയില്‍ ഉളളത്.

  English summary
  Bollywood actress Veena Malik paid a visit to Hazrat Nizamuddin Dargah in New Delhi a few days ago. She was seen offering prayers and she also broke her roza in the holy month of Ramadan.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X