»   » ഫഹദിനും പൃഥ്വിയ്ക്കും എങ്ങിനെ ഇതിനൊക്കെ കഴിയുന്നു; ദിവ്യ പിള്ള ചോദിയ്ക്കുന്നു

ഫഹദിനും പൃഥ്വിയ്ക്കും എങ്ങിനെ ഇതിനൊക്കെ കഴിയുന്നു; ദിവ്യ പിള്ള ചോദിയ്ക്കുന്നു

Written By:
Subscribe to Filmibeat Malayalam

ഫഹദ് ഫാസില്‍ നായകനായ അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് ദിവ്യ പിള്ള വെള്ളിത്തിരയില്‍ എത്തിയത്. ഇപ്പോള്‍ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഊഴം എന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം അഭിനയിക്കുന്നു.

മലയാളത്തിലെ രണ്ട് പ്രകത്ഭതാരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ച സന്തോഷത്തിലാണ് ദിവ്യ പിള്ള. ഇരുവരെയും കുറിച്ച് ചോദിക്കുമ്പോള്‍ രണ്ട് പേരും മികച്ച അഭിനേതാക്കളാണെന്ന് ദിവ്യ പറയുന്നു.


 divya-pillai

ഇരുവരുടെയും അഭിനയം കണ്ടു കൊണ്ട് നില്‍ക്കുന്നത് തന്നെ രസകരമായ അനുഭവമാണ്. അവരുടെ മുഖത്ത് മിന്നിമായുന്ന ഭാവപ്രകടനങ്ങള്‍ കാണുമ്പോള്‍ എങ്ങനെ ഇതിനൊക്കെ കഴിയുന്നു എന്നോര്‍ത്ത് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്.


ഈ അഭിനയാത്ഭുതം കാണാന്‍ ഷൂട്ടിങ് ഇല്ലാത്ത സമയത്തും താന്‍ ലൊക്കേഷനില്‍ പോകാറുണ്ടെന്ന് ദിവ്യ പിള്ള പറയുന്നു. ബാലചന്ദ്ര മേനോന്‍, കിഷോര്‍ സത്യ, സീത, നീരജ് മാധവ് തുടങ്ങിയവരാണ് ഊഴത്തിലെ മറ്റ് താരങ്ങള്‍.


-
-
-
-
-
-
-
English summary
Divya Pillai about her co-stars
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam