»   » നല്ല കാലത്ത് കൂടെ നിന്നവര്‍ പണമില്ലാതായപ്പോള്‍ അകന്നു, പ്രതികാരമാണ് ഇതൊക്കെയെന്ന് പൃഥ്വിയുടെ നായിക

നല്ല കാലത്ത് കൂടെ നിന്നവര്‍ പണമില്ലാതായപ്പോള്‍ അകന്നു, പ്രതികാരമാണ് ഇതൊക്കെയെന്ന് പൃഥ്വിയുടെ നായിക

Posted By: Sanviya
Subscribe to Filmibeat Malayalam

ജീത്തു ജോസഫിന്റെ ഏറ്റവും പുതിയ ചിത്രമായ ഊഴത്തില്‍ പൃഥ്വിരാജിന്റെ നായികയായിരുന്നു ദിവ്യ പിള്ള. ഫഹദ് ഫാസില്‍ നായകനായി എത്തിയ അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ ദിവ്യ പിള്ളയുടെ രണ്ടാമത്തെ ചിത്രമാണ് ഊഴം. ഗായത്രി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദിവ്യ പിള്ള അവതരിപ്പിച്ചത്.

എന്നാല്‍ പ്രതികാരത്തിന്റെ കഥ പറയുന്ന ഊഴത്തില്‍ അഭിനയിച്ച ദിവ്യ പിള്ള തന്റെ യഥാര്‍ത്ഥ ജീവിതത്തിലെ പ്രതികാരത്തെ കുറിച്ച് തുറന്ന് പറഞ്ഞു. പക്ഷേ ഊഴത്തിന് സമാനമായ ഒരു പ്രതികാര കഥയല്ല ഇതെന്നും ദിവ്യ പറഞ്ഞു. ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറയുന്നത്. തുടര്‍ന്ന് വായിക്കൂ..

സാമ്പത്തിക മാന്ദ്യം, നഷ്ടമായത്

ദുബായില്‍ സ്ഥിരതാമസമാക്കിയ ദിവ്യ പിള്ളയുടെ കുടുംബത്തെ 2008ലെ സാമ്പത്തിക മാന്ദ്യം ഗുരുതരമായി ബാധിച്ചു. അച്ഛന്‍ അതുവരെ കഷ്ടപ്പെട്ടുണ്ടാക്കിയ എല്ലാം അതോടെ നഷ്ടമായെന്ന് ദിവ്യ പിള്ള പറയുന്നു.

അടുത്തുണ്ടായിരുന്നവര്‍ അകന്നു

നല്ല കാലത്ത് കൂടെയുണ്ടായിരുന്നവരെല്ലാം പണം ഇല്ലാതായപ്പോള്‍ അകന്നു.

പ്രതീക്ഷിക്കാത്ത ചിലര്‍

ആപത്ത് കാലത്ത് ഞങ്ങളെ സഹായിച്ചത് ഒട്ടും പ്രതീക്ഷിക്കാത്ത ചിലരായിരുന്നുവെന്ന് ദിവ്യ പിള്ള പറയുന്നു.

എന്നെ ഞാനാക്കിയത്

ആപത്തില്‍ കൈവിട്ടവരുടെ മുമ്പില്‍ ജയിക്കണമെന്നത് തന്റെ വാശിയായിരുന്നു എന്ന് ദിവ്യ പിള്ള പറയുന്നു. ആ പ്രതികാരം തീര്‍ക്കാലാണ് എന്നെ ഞാനാക്കി മാറ്റിയതെന്നും ദിവ്യ പിള്ള അഭിമുഖത്തില്‍ പറഞ്ഞു.

പൃഥ്വിയുടെ ഫോട്ടോസിനായി...

English summary
Divya Pillai about her life.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam