»   » പൃഥ്വിരാജിന്റെ നായിക ഇനി മമ്മൂട്ടിക്കൊപ്പം... മാസ് ചിത്രത്തിലെ സസ്‌പെന്‍സ് കഥാപാത്രം!!!

പൃഥ്വിരാജിന്റെ നായിക ഇനി മമ്മൂട്ടിക്കൊപ്പം... മാസ് ചിത്രത്തിലെ സസ്‌പെന്‍സ് കഥാപാത്രം!!!

Posted By: Karthi
Subscribe to Filmibeat Malayalam

ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന്റെ വന്‍ ബോക്‌സ് ഓഫീസ് വിജയത്തിന് ശേഷം മമ്മൂട്ടി നായകനായി എത്തുന്ന ഓരോ ചിത്രങ്ങളേയും ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഓണത്തിന് തിയറ്ററിലെത്തുന്ന പുള്ളിക്കാരന്‍ സ്റ്റാറാ എന്ന് ചിത്രം മുതലങ്ങോട്ട് അണിയറയില്‍ റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങളില്‍ മമ്മൂട്ടിക്ക് ഒന്നിലധികം നായകമാരാണുള്ളത്. 

'നിങ്ങളില്ലെങ്കില്‍ ഞാനില്ല... ഇങ്ങനെയൊന്നും ആകുമെന്ന് ഉദ്ദേശിച്ചില്ല..!' അനുശ്രീ മുട്ടുമടക്കി!!!

പൂജ അവധിക്ക് തിയറ്ററിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന മമ്മൂട്ടിയുടെ മാസ് എന്റര്‍ടെയിനറാണ് മാസ്റ്റര്‍ പീസ്. ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത് മറുനാടന്‍ മലയാളിയായ ദിവ്യ പിള്ളയാണ്. ചിത്രത്തില്‍ ഒന്നിലധികം നായകമാരാണുള്ളത്.

മാസ്റ്റര്‍ പീസിലെ നായികമാര്‍

കസബയിലൂടെ മലയാളത്തിലെത്തിയ വരലക്ഷ്മി ശരത്കുമാര്‍, വെനീസിലെ വ്യാപാരിയിലും കന്നട ചിത്രം ശിക്കാരിയിലും മമ്മൂട്ടിക്കൊപ്പം അഭിനയിച്ച പൂനം ബജുവ, തിമിഴ് നായിക മഹിമ നമ്പ്യാര്‍ എന്നിവര്‍ക്കൊപ്പമാണ് ദിവ്യ പിള്ളയും ചിത്രത്തില്‍ ശക്തമായ കഥാപാത്രമായി എത്തുന്നത്.

ദിവ്യ പിള്ള

ഫഹദ് ഫാസിലിനെ നായകനാക്കി നടന്‍ വിനീത് കുമാര്‍ ആദ്യമായി സംവിധാനം ചെയ്ത അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് ദിവ്യ പിള്ള സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ജീത്തു ജോസഫ് സംവിധാനം ചെയ്ത ഊഴം എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായും വേഷമിട്ടു. ദിവ്യയുടെ മൂന്നാമത്തെ ചിത്രമാണ് മാസ്റ്റര്‍പീസ്.

മമ്മൂട്ടിയുടെ എഡ്ഡി

എഡ്ഡി എന്ന് വിളിക്കുന്ന എഡ്വേര്‍ഡ് ലിവിംഗ്‌സറ്റണ്‍ എന്ന കോളേജ് പ്രഫസറായിട്ടാണ് മമ്മൂട്ടി മാസ്റ്റര്‍പീസില്‍ വേഷമിടുന്നത്. കുഴപ്പക്കാരായ വിദ്യാര്‍ത്ഥികള്‍ നിറഞ്ഞ കോളേജിലേക്ക് അവരെ നന്നാക്കാനെത്തുന്ന കുഴപ്പക്കാരനായ അധ്യാപകനാണ് എഡ്ഡി.

ദിവ്യയുടെ സസ്‌പെന്‍സ് കഥാപാത്രം

എഡ്ഡി എന്ന മമ്മൂട്ടിയുടെ കോളേജ് പ്രഫസര്‍ കഥാപാത്രവും ദിവ്യ പിള്ള അവതരിപ്പിക്കുന്ന കഥാപാത്രവും തമ്മിലുള്ള ബന്ധം സസ്‌പെന്‍സാണെന്ന് സൂചന. ദിവ്യ പിള്ളയും മമ്മൂട്ടിയും പങ്കെടുക്കുന്ന രംഗങ്ങളുടെ ചിത്രീകരണം ഇനിയും പൂര്‍ത്തിയാകാനുണ്ട്.

അവസാന ഘട്ടം എറണാകുളം

കൊല്ലം ഫാത്തിമ മാത കോളേജ് പ്രധാന ലൊക്കേഷനായ ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം എറണകുളത്ത് നടക്കുകയാണ്. സിനിമയിലെ സുപ്രധാനമായ സംഘട്ടന രംഗമാണ് ചിത്രീകരിക്കുന്നത്. എറണാകുളത്ത് കളമശേരി ഏലൂര്‍ പാതാളത്തിലുള്ള പുത്തന്‍ ഫ്‌ളോറിലാണ് സ്റ്റണ്ട് സില്‍വ, കനല്‍ കണ്ണന്‍, മാഫിയ ശശി എന്നിവര്‍ ചേര്‍ന്ന് സംഘട്ടനം ഒരുക്കുന്നത്.

പുലിമുരുകന് ശേഷം ഉദയകൃഷ്ണ

പുലിമുരുകന്‍ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രമാണ് മാസ്റ്റര്‍ പീസ്. രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഈ മാസ് ചിത്രം നിര്‍മിക്കുന്നത് റോയല്‍ സിനിമാസിന്റെ ബാനറില്‍ സിഎച്ച് മുഹമ്മദാണ്. ഉദയകൃഷ്ണയുടെ വിതരണ കമ്പനിയായ യുകെ സ്റ്റുഡിയോസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

വന്‍താര നിര

ബിഗ് ബജറ്റിലൊരുങ്ങുന്ന മാസ്റ്റര്‍പീസില്‍ വന്‍താര നിരയാണ് അണിനിരക്കുന്നത്. സോഷ്യല്‍ മീഡിയ സെന്‍സേഷനായി മാറിയ സന്തോഷ് പണ്ഡിറ്റ് ആദ്യമായി മുഖ്യധാര സിനിമയുടെ ഭാഗമാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഉണ്ണമുകുന്ദന്‍, മുകേഷ്, കലാഭവന്‍ ഷാജോണ്‍, മക്ബൂല്‍ സല്‍മാന്‍, ഗോകുല്‍ സുരേഷ്, ദിവ്യദര്‍ശന്‍, സാജു നവോദയ, വിജയകുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

English summary
Divya Pillai plays lead role in Mammootty's Masterpiece. But, the relationship with Divya Pillai's character and Mammootty's Eddy will be a suspense says the team Masterpiece.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam