»   » ദിവ്യ ഉണ്ണി മടങ്ങിയെത്തുന്നു

ദിവ്യ ഉണ്ണി മടങ്ങിയെത്തുന്നു

Posted By:
Subscribe to Filmibeat Malayalam
Divya Unni
വിവാഹത്തോടെ സിനിമയോട് വിട പറഞ്ഞ നടി ദിവ്യ ഉണ്ണി അഭിനയ രംഗത്തേയ്ക്ക് തിരിച്ചെത്തുകയാണ്. പ്രമോദ് പപ്പന്‍ സംവിധാനം ചെയ്യുന്ന മുസാഫിര്‍ എന്ന ചിത്രത്തിലൂടെയാണ് ഒരു കാലത്ത് മലയാളത്തില്‍ തിളങ്ങി നിന്നിരുന്ന നടി വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

അഭിനയ രംഗത്ത് നിന്ന് വിട്ടുനിന്നപ്പോഴും നൃത്തപരിപാടികളിലും ടിവി അവതാരകയുടെ റോളിലും നടി സജീവമായിരുന്നു. ഇക്കാലയളവില്‍ പല സ്റ്റേജ് ഷോകളിലും ദിവ്യ ഉണ്ണി പങ്കെടുത്തിരുന്നു.

വീണ്ടും അഭിനയരംഗത്തേയ്ക്ക് എത്തുമ്പോള്‍ പ്രേക്ഷകര്‍ എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന ഒരു കഥാപാത്രമാവും ദിവ്യ ഉണ്ണി ആഗ്രഹിക്കുക. റഹ്മാനും ബാലയുമാണ് ചിത്രത്തില്‍ നായകന്‍മാര്‍. മംമ്ത മോഹന്‍ദാസാണ് നായിക. സുനീര്‍ ഹംസ നിര്‍മ്മിക്കുന്ന ചിത്രത്തിനായി തിരക്കഥയൊരുക്കിയിക്കുന്നത് ബാബു ജനാര്‍ദ്ദനനാണ്.

English summary

 After a sabbatical, danseuse Divya Unni is set to hog the limelight once again. The actor will make her presence felt in Pramod Pappan’s Musafir.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam