»   » 'കളക്ടര്‍ ബ്രോ'യുടെ രചനയില്‍ കളക്ടറായി 'ചാക്കോച്ചന്‍',ദിവാന്‍ജിമൂല റിലീസിന്

'കളക്ടര്‍ ബ്രോ'യുടെ രചനയില്‍ കളക്ടറായി 'ചാക്കോച്ചന്‍',ദിവാന്‍ജിമൂല റിലീസിന്

Posted By:
Subscribe to Filmibeat Malayalam

പേരില്‍ തന്നെ വ്യത്യസ്തത പുലര്‍ത്തുന്നവയാണ് ഓരോ അനില്‍ രാധകൃഷ്ണ മേനോന്‍ ചിത്രങ്ങളും. ആദ്യ ചിത്രമായ 'നോര്‍ത്ത് 24 കാതം' മുതല്‍ 'സപ്തമശ്രീ തസ്‌കരഹ', 'ലോഡ് ലിവിംഗ്‌സ്റ്റണ്‍ 7000 കണ്ടി' വരെ തുടര്‍ന്ന് വന്ന ആ വ്യത്യസ്തത തന്റെ നാലാം ചിത്രത്തിലും അദ്ദേഹം ആവര്‍ത്തിക്കുന്നു. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രത്തിന്റെ പേര് ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിക്‌സ് എന്നാണ്. പേരില്‍ മാത്രമല്ല, പ്രമേയത്തിലും അവതരണത്തിലും അനില്‍ രാധാകൃഷ്ണ മേനോന്‍ പുലര്‍ത്തുന്ന ദിവാന്‍ജിമൂലയേക്കുറിച്ചുള്ള പ്രതീക്ഷകളും വര്‍ദ്ധിപ്പിക്കുന്നു. വെള്ളിയാഴ്ച ചിത്രം തിയറ്ററിലെത്തും.

കളക്ടര്‍ ബ്രോ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ താരമായി നിന്നിരുന്ന മുന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ പ്രശാന്ത് നായരും അനില്‍ രാധാകൃഷ്ണ മേനോനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ലോഡ് ലിവിംഗ്‌സ്റ്റണ്‍ 7000 കണ്ടിയ്ക്ക് ശേഷം കുഞ്ചാക്കോ ബോബന്‍ വീണ്ടും അനില്‍ രാധകൃഷ്ണ മേനോന്‍ ചിത്രത്തിലെ നായകനാകുകയാണ്. ചിത്രത്തിന്റെ ടീസറും ട്രെയിലറും ഇതിനോടകം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

diwanjimoolagrandprixreleasedate

ബൈക്ക് റേസിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. തൃശൂരാണ് ചിത്രത്തിന്റെ കഥാപരിസരം. തൃശൂര്‍ പശ്ചാത്തലമാകുന്ന കുഞ്ചാക്കോ ബോബന്റെ മൂന്നാമത്തെ ചിത്രമാണ് ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിക്‌സ്. ഐഎഎസ് ഓഫീസറുടെ വേഷമാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്.

2003ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത കസ്തൂരിമാനിലെ സാജന്‍ ജോസഫ് എന്ന കഥാപാത്രമായിട്ടാണ് കുഞ്ചാക്കോ ബോബന്‍ ദിവാന്‍ജിമൂലയിലും എത്തുന്നത്. സപ്തമശ്രി തസ്‌കരഹ എന്ന ചിത്രത്തിലെ നെടുമുടി വേണുവിന്റെ നോബിളേട്ടന്‍, സുധീര്‍ കരമനയുടെ ലീഫ് വാസു, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്ന്റ് എന്ന ചിത്രത്തിലെ ടിനി ടോമിന്റെ കഥാപാത്രവും ചിത്രത്തിലെത്തുന്നുണ്ട്. നൈല ഉഷയാണ് ചിത്രത്തിലെ നായിക. സിദ്ധിഖ്, ജോയ് മാത്യു, സുധി കോപ്പ, രാജീവ് പിള്ള, നിര്‍മ്മല്‍, ഷഹീന്‍ സിദ്ധിഖ്, എന്നിവരും ചിത്രത്തിലുണ്ട്. മാര്‍സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനും മസൂര്‍ മുഹമ്മദും സഫീര്‍ അഹമ്മദും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

English summary
Diwanjimoola Grandprix hits the theaters on January 4th

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X