twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ജിബൂട്ടി' ക്കെന്ത് ലോക്ക്ഡൗണ്‍; ഗ്രിഗറിയും ദിലീഷ് പോത്തനും ആഫ്രിക്കയില്‍

    |

    ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിനായി ജോര്‍ദ്ദാനില്‍ പോയ പൃഥ്വിരാജും ബ്ലെസിയുമടങ്ങുന്ന 58 സംഘം അവിടെ കുടുങ്ങിയ വാര്‍ത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. ഇന്‍റര്‍നാഷണല്‍ വിമാനങ്ങളെല്ലാം റദ്ദ് ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ സിനിമാ സംഘത്തെ നാട്ടിലേക്ക് എത്തിക്കുകയെന്നത് പ്രാവര്‍ത്തികമല്ലാത്തതിനാല്‍ സര്‍ക്കാര്‍ ഇവരുടെ വിസാ കാലാവധി നീട്ടികൊടുക്കുകയായിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ഇതൊന്നും ബാധിക്കാതെ ഇപ്പോഴും ചിത്രീകരണം തുടരുന്ന ഒരു മലയാള ചിത്രമുണ്ട്. ജിബൂട്ടി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങാണ് ആഫ്രിയിലെ ജിബൂട്ടി എന്ന സ്ഥലത്ത്‌ ഇപ്പോഴും തടസ്സങ്ങളില്ലാതെ പുരോഗമിക്കുന്നത്. കിഴക്കേ ആഫ്രിക്കയിലെ ജനവാസം തീരെയില്ലാത്ത സ്ഥലമാണ് ജിബൂട്ടി.

    Djibouti

    നടനും സംവിധായകനുമായ ദിലീഷ് പോത്തന്‍, അമിത് ചക്കാലക്കല്‍, ജേക്കബ് ഗ്രിഗറി, അഞ്ജലി നായര്‍ ചിത്രത്തിന്റെ സംവിധായകന്‍ എസ് ജെ സിനു ഉള്‍പ്പെടെയുള്ളവരാണ് സംഘത്തിലുള്ളത്. ജനപ്രിയ ടെലിവിഷന്‍ പരമ്പരയായ ഉപ്പും മുളകിന്റെ സംവിധായകനാണ് എസ് ജെ സിനു. അമിത് ചക്കാലക്കല്‍ ആണ് ചിത്രത്തിലെ നായകന്‍. രണ്ട് ഹിന്ദി താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

    ''നീ ആരാടി പുല്ലേ' എന്ന് ആര്യയോട്, വൈകാതെ അറിയുമെന്ന് ബിഗ് ബോസ് താരം, മുന്നറിയിപ്പ് വെറുതെയല്ല''നീ ആരാടി പുല്ലേ' എന്ന് ആര്യയോട്, വൈകാതെ അറിയുമെന്ന് ബിഗ് ബോസ് താരം, മുന്നറിയിപ്പ് വെറുതെയല്ല

    മാര്‍ച്ച് അഞ്ചിനാണ് അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും അടങ്ങുന്ന സംഘം ജിബൂട്ടിയിലെത്തുന്നത്‌. ജിബൂട്ടിയിലെ പ്രധാന മേഖലകളിലെല്ലാം കൊവിഡ് 19 ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ സിനിമ ചിത്രീകരിക്കുന്നത് ജനവാസ കേന്ദ്രങ്ങളില്‍ നിന്നും 300 കിലോമീറ്റര്‍ അകലെയായതിനാല്‍ സിനിമ സംഘത്തെ നിയന്ത്രണം ഇതുവരെയും ബാധിച്ചിട്ടില്ല. തജൂറ എന്ന സ്ഥലത്താണ് ചിത്രീകരണം നടക്കുന്നത്. അതോടൊപ്പം തന്നെ ഡോക്ടര്‍മാര്‍ ലൊക്കേഷനില്‍ എത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംഘത്തിന് തിരികെ നാട്ടിലെത്താനാണ് പ്രയാസം നേരിടുന്നത്. അതേ സമയം തന്നെ ഇന്ത്യന്‍ എംബസിയുടെയും ജിബൂട്ടി സര്‍ക്കാരിന്റെയും പിന്തുണ ലഭിക്കുന്നുണ്ടെന്നും സിനിമ പ്രവര്‍ത്തകര്‍ അറിയിച്ചു. ഏപ്രില്‍ 19 വരെ സിനിമയുടെ ചിത്രകീരണം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

    ജിനുവിന്റെ കഥയ്ക്ക് ഉപ്പും മുളകും തിരക്കഥാകൃത്ത് അഫ്‌സല്‍ കരുനാഗപ്പള്ളിയാണ് തിരക്കഥ,സംഭാഷണം ഒരുക്കിയിരിക്കുന്നത്. ടി ഡി ശ്രീനിവാസ് ഛായാഗ്രഹണവും സംജിത് മുഹമ്മദ് എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. നൈല്‍ ആന്റ് ബ്ലൂ ഹില്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ജോബി പി സാമും സ്വീറ്റി മരിയയും ചേര്‍ന്നാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്. ജിബൂട്ടിയിലെ മലയാളി ബിസിനസുകാരാണ് ജോബി പി സാമും, ഭാര്യ സ്വീറ്റി മരിയയും. ചിത്രത്തിന്റെ ലോഞ്ചിനായി ജിബൂട്ടിയിലെ നാല് മന്ത്രിമാര്‍ കൊച്ചിയില്‍ എത്തിയിരുന്നു.

    സന്തോഷം പങ്കുവെച്ച് നടി വീണ നായര്‍! കുന്നികുരുവോളം ആഗ്രഹിച്ചിട്ട് കുന്നോളം കിട്ടിയെന്ന് നടിസന്തോഷം പങ്കുവെച്ച് നടി വീണ നായര്‍! കുന്നികുരുവോളം ആഗ്രഹിച്ചിട്ട് കുന്നോളം കിട്ടിയെന്ന് നടി

    English summary
    Djibouti is the only film that is still shooting amid lockdown
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X